International

സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ അടക്കപ്പെട്ടിരിക്കുന്നത് ആകെ എട്ടു പാപ്പാമാര്‍

Sathyadeepam

വത്തിക്കാന്‍ സിറ്റിക്ക് പുറത്ത് മേരി മേജര്‍ ബസിലിക്ക യില്‍ കബറടക്കണമെന്ന് 2022 ല്‍ തന്നെ ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ കത്തില്‍ എഴുതി വച്ചിരുന്നു.

എല്ലാ അപ്പസ്‌തോലിക യാത്രകള്‍ക്കു മുമ്പും ശേഷവും പരിശുദ്ധമാതാവിനോട് നന്ദി പറയാനായി ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിച്ചിരുന്ന പ്രിയപ്പെട്ട ദേവാലയമായിരുന്നു വിശുദ്ധ മേരി മേജര്‍ ബസിലിക്ക.

ഇറ്റലിയില്‍ 'മഞ്ഞുമാതാവിന്റെ പള്ളി' എന്നും അറിയപ്പെടുന്ന ഈ ബസിലിക്ക റോമിലുള്ള നാല് മേജര്‍ ബസിലിക്കകളില്‍ ഒന്നാണ്. അഞ്ചാം നൂറ്റാണ്ട് മുതലുള്ള ചരിത്രം അവകാശപ്പെടാനാകുന്ന ഈ ബസിലിക്കയില്‍ ഇതുവരെ ഫ്രാന്‍സിസ് പാപ്പ ഉള്‍പ്പെടെ എട്ടു മാര്‍പാപ്പമാരെ കബറടക്കിയിട്ടുണ്ട്.

1227 ല്‍ നിര്യാതനായ പോപ്പ് ഹൊണോറിയൂസ് മൂന്നാമനാണ് ഈ ബസിലിക്കയില്‍ അടക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ. മാര്‍പാപ്പ പദവിയിലെത്തുന്ന ആദ്യത്തെ ഫ്രാന്‍സി സ്‌കന്‍ സന്യാസിയായ നിക്കോളാസ് നാലാമന്‍ (1227-1292) ആണ് മേരി മേജര്‍ ബസിലിക്കയെ കബറിടമായി തിരഞ്ഞെ ടുത്ത രണ്ടാമന്‍.

ഇവിടെ അടക്കപ്പെട്ടവരില്‍ വിശുദ്ധനായ പ്രഖ്യാപിക്കപ്പെട്ട ഏക മാര്‍പ്പാപ്പയാണ് വിശുദ്ധ പയസ് അഞ്ചാമന്‍ (1504-1572). വിശുദ്ധ ചാള്‍സ് ബോറോമിയോ യുടെ ഉറച്ച പിന്തുണ ഉണ്ടായിരുന്ന അദ്ദേഹം ഡൊമിനിക്കന്‍ സന്യാസിയായിരുന്നു.

സിക്സ്റ്റസ് അഞ്ചാമന്‍ (1521-1590) ആണ് അടുത്ത പാപ്പ. ക്ലെമന്റ് എട്ടാമന്‍ (1536-1605), പോള്‍ അഞ്ചാമന്‍ (1550-1621), ക്ലെമന്റ് ഒമ്പതാമന്‍ (1600-1669) എന്നിവരാണ് ബസിലിക്കയില്‍ അടക്കപ്പെട്ട മറ്റുള്ളവര്‍.

കന്യകാമറിയത്തിന്റെ അമലോത്ഭവം : ഡിസംബര്‍ 8

മനപ്പൊരുത്തം നോക്കിയാലോ

തകിടം മറിയുന്ന പ്ലാനുകൾ

വിശുദ്ധ അംബ്രോസ് (339-397) - ഡിസംബര്‍ 7

തയ്യല്‍ മിത്രാ പദ്ധതി തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു