International

ഏഴു വര്‍ഷം, ഏഴു നവവൈദികര്‍: യുഎസ് ഇടവക ശ്രദ്ധാകേന്ദ്രമായി

Sathyadeepam

അമേരിക്കയിലെ ഓഹിയോ, ഹഡ്സണ്‍ സെ. മേരീസ് ഇടവകയില്‍ 2013 മുതല്‍ 2019 വരെ എല്ലാ വര്‍ഷവും ഓരോ പൗരോഹിത്യസ്വീകരണങ്ങള്‍ നടന്നു. തുടര്‍ച്ചയായ ഏഴു വര്‍ഷം കൊണ്ട് ഏഴു പുരോഹിതര്‍ ഒരിടവകയില്‍നിന്നു പട്ടം സ്വീകരിക്കുക എന്നത് അമേരിക്കന്‍ കത്തോലിക്കാസഭയെ സംബന്ധിച്ച് ഇന്ന് അപൂര്‍വതയാണ്. ഏഴു പേരുടെ പരമ്പര വരുന്നതിനു മുമ്പ് 2008-ല്‍ ഫാ. സ്റ്റീഫന്‍ ഫ്ളിന്‍ ഈ ഇടവകയില്‍നിന്ന് പൗരോഹിത്യം സ്വീകരിച്ചു. അദ്ദേഹമാണ് ഈ തുടര്‍ച്ചയായ പൗരോഹിത്യസ്വീകരണങ്ങളുടെ ഒരു പ്രധാനപ്രചോദനം. അദ്ദേഹം അവധിക്കെത്തുമ്പോള്‍ ഇടവകയിലെ ലൈഫ്ടീന്‍ എന്ന യുവജനകൂട്ടായ്മയില്‍ സജീവമായി പങ്കെടുക്കും. സെമിനാരിക്കാരേയും സെമിനാരി ജീവിതത്തേയും വൈദികവൃത്തിയേയും അടുത്തറിയാന്‍ ഇടവകയിലെ കൗമാരക്കാര്‍ക്ക് ഇത് അവസരമായി. സന്തോഷത്തോടെ ജീവിക്കുന്ന സാധാരണ മനുഷ്യരാണു പുരോഹിതരെന്ന തിരിച്ചറിവ് സെമിനാരി ജീവിതം തിരഞ്ഞെടുക്കാന്‍ പലര്‍ക്കും പ്രചോദനമായി. സെമിനാരിയില്‍ ചേരുകയെന്നാല്‍ വൈദികരാകുകയെന്നല്ല, വൈദികദൗത്യം തിരഞ്ഞെടുക്കുന്നതിനുള്ള വിവേചനപ്രക്രിയ ആരംഭിക്കുക എന്നതാണെന്ന സന്ദേശം കുട്ടികള്‍ക്കു നല്‍കി. ഇത് ഇടവകയില്‍ ഒരു ദൈവവിളിസംസ്കാരം വളര്‍ത്തിയെന്നു മുന്‍വികാരിയായ ഫാ. ഡാമിയന്‍ ഫെറെന്‍സ് പറഞ്ഞു. യുവജനസംഘടനകള്‍ സജീവമായി ഇടവകയിലുണ്ടായിരിക്കുന്നത് ദൈവവിളികളുടെ പ്രോത്സാഹനത്തിനു സഹായകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സത്യദീപങ്ങള്‍

വി കെ കൃഷ്ണന്‍ സൗമ്യതയുടെ മുഖം : ടി ജെ വിനോദ് എം എല്‍ എ

വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസലിക്കായുടെ സമര്‍പ്പണം : (നവംബര്‍ 9)

വിവരശേഖരണത്തിനു മനുഷ്യന്‍ വേണ്ട എന്ന അവസ്ഥ : പി എഫ് മാത്യൂസ്

സാഹിത്യകൃതിയുടെ അനുഭൂതിയെ സര്‍ഗാത്മകമായി അവതരിപ്പിക്കുന്നതാണ് വിമര്‍ശന സാഹിത്യം: എം കെ ഹരികുമാര്‍