International

അമേരിക്കയിലെ 6 ഫ്രാന്‍സിസ്കന്‍ പ്രോവിന്‍സുകള്‍ ഒന്നാകുന്നു

Sathyadeepam

പതിമൂന്നാം നൂറ്റാണ്ടില്‍ അസ്സീസിയിലെ വി. ഫ്രാന്‍സിസ് സ്ഥാപിച്ച ഫ്രാന്‍സിസ്കന്‍ സന്യാസസമൂഹത്തിന്‍റെ (ഒ.എഫ്. എം.) അമേരിക്കയിലെ ആറു പ്രൊവിന്‍സുകള്‍ ഒന്നായി മാറുന്നു. അതിനൊരുക്കമായി ഡെന്‍വറില്‍ നടത്തിയ യോഗത്തില്‍ ആറു പ്രൊവിന്‍സുകളില്‍ നിന്നുള്ള നാനൂറോളം സന്യാസികള്‍ ഒത്തു ചേര്‍ന്നു. ഇത്രയധികം ഫ്രാന്‍സിസ്കന്‍ സന്യാസികള്‍ ഒരു സ്ഥലത്ത് ഒന്നിച്ചു കൂടുന്നത് അമേരിക്കന്‍ സഭയുടെ ചരിത്രത്തിലെ ഒരപൂര്‍വസംഭവമായിരുന്നു. പുതുതായി രൂപം കൊള്ളുന്ന സംയുക്ത പ്രൊവിന്‍സില്‍ പുരോഹിതരും സഹോദരന്മാരുമായ എണ്ണൂറോളം പേര്‍ അംഗങ്ങളായിരിക്കും. വിസ്കണ്‍സിന്‍, ന്യൂയോര്‍ക്, ന്യൂ മെക്സിക്കോ, സെ. ലൂയിസ്, കാലിഫോര്‍ണിയ, സിന്‍സിനാറ്റി എന്നിവിടങ്ങളിലെ ആറു പ്രോവിന്‍സുകളാണ് ഒന്നിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ന്യൂയോര്‍ക്കിലെ തന്നെ ഒരു പ്രോവിന്‍സ് അവരുടെ പ്രോവിന്‍സില്‍ നടന്ന വോട്ടെടുപ്പിലെ ഫലം പ്രകാരം ഈ പുതിയ പ്രോവിന്‍സിനോടു ചേരുന്നില്ല.

സത്യം തീര്‍ക്കുന്ന രുചിയും അരുചിയും

വചനമനസ്‌കാരം: No.203

കവാടങ്ങള്‍ അടഞ്ഞു, ഹൃദയങ്ങള്‍ തുറന്നോ?

പ്രതികരിക്കാന്‍ കഴിയാത്ത വിധത്തില്‍ സങ്കീര്‍ണ്ണമാണ് സാഹചര്യം എന്നു വെനിസ്വേലന്‍ സഭ

വിശുദ്ധ പൗലോസ് (229-342) : ജനുവരി 15