പ്രതികരിക്കാന്‍ കഴിയാത്ത വിധത്തില്‍ സങ്കീര്‍ണ്ണമാണ് സാഹചര്യം എന്നു വെനിസ്വേലന്‍ സഭ

പ്രതികരിക്കാന്‍ കഴിയാത്ത വിധത്തില്‍ സങ്കീര്‍ണ്ണമാണ് സാഹചര്യം എന്നു വെനിസ്വേലന്‍ സഭ
Published on

സംഘര്‍ഷപൂരിതമായ ഒരു സമാധാനം എന്നതാണ് തങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എന്ന് വെനിസ്വേല യിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്റെ അധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ജീസസ് ഗോണ്‍സാലസ് പറഞ്ഞു. കൃത്യമായ ഒരു പ്രതികരണം ഈ വിഷയങ്ങളെക്കുറിച്ച് നല്‍കാന്‍ ഇപ്പോഴും സാധിക്കുന്നില്ല.

കാരണം രാവിലത്തെ സാഹചര്യം അല്ല ഉച്ചകഴിഞ്ഞ് കാണുന്നത്. എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ഇവിടെ യുള്ളവര്‍ക്ക് തന്നെ വ്യക്തത ഇല്ല. സമീപഭാവിയെ ക്കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ ആളുകള്‍ക്കുള്ളില്‍ ഉയരുന്നുണ്ട് - ആര്‍ച്ചുബിഷപ് വിശദീകരിച്ചു.

അമേരിക്കന്‍ നടപടിയില്‍ ജീവന്‍ നഷ്ടമാവുകയും പരിക്കേല്‍ക്കുകയും ചെയ്തവര്‍ക്കും കുടുംബാംഗ ങ്ങള്‍ക്കുംവേണ്ടി സഭ പ്രാര്‍ഥിക്കുന്നതായി ആര്‍ച്ചു ബിഷപ് അറിയിച്ചു. രാജ്യം വിട്ടുപോകേണ്ടി വന്ന 79 ലക്ഷം വെനിസ്വേലക്കാരെക്കുറിച്ചുള്ളതാണ് തങ്ങളുടെ ഒരു പ്രധാനപ്പെട്ട ഉല്‍ക്കണ്ഠ എന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു.

ദശലക്ഷക്കണക്കിനു വരുന്ന വെനിസ്വേലക്കാര്‍ ഇതര രാജ്യങ്ങളിലേക്കു പോകേണ്ടി വന്നതിനെക്കുറിച്ച് മെത്രാന്മാര്‍ നിരവധി സന്ദര്‍ഭങ്ങളില്‍ ഉല്‍ക്കണ്ഠ അറിയിച്ചിട്ടുള്ളതാണ്. അവരെ പ്രതികൂല മായി ബാധിക്കുന്ന നിരവധി നയങ്ങള്‍ ഇവിടെ സ്വീകരിക്കപ്പെട്ടിട്ടുണ്ട്.

കൂടുതല്‍ വ്യക്തമായ ചിത്രങ്ങള്‍ ഉരുത്തിരിഞ്ഞ് വരുന്നതുവരെ രാഷ്ട്രീയ സാഹചര്യത്തെ ക്കുറിച്ച് ഔദ്യോഗികമായി അഭിപ്രായം പറയാന്‍ സാധിക്കില്ല. പ്രാര്‍ഥനയുടെ അന്തരീക്ഷത്തില്‍ സംഭവങ്ങളുടെ പരിണതി ഞങ്ങള്‍ നിരന്തരം വീക്ഷിച്ചു കൊണ്ടിരിക്കുകയാണ് - ആര്‍ച്ചുബിഷപ് വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org