International

അഞ്ച് ഇറാഖികളുടെ രക്തസാക്ഷിത്വം അംഗീകരിക്കാന്‍ സാദ്ധ്യത

Sathyadeepam

ഇറാഖില്‍ മുസ്ലീം തീവ്രവാദികള്‍ കൊലപ്പെടുത്തിയ ഫാ. റഗീദ് ഉള്‍പ്പെടെയുള്ള അഞ്ചു കത്തോലിക്കരുടെ രക്തസാക്ഷിത്വം സഭ ഔദ്യോഗികമായി അംഗീകരിക്കാന്‍ സാദ്ധ്യത. ഇതിനുള്ള പ്രാഥമിക നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഇപ്പോള്‍ ആസ്ത്രേലിയായില്‍ അഭയാര്‍ത്ഥിയായി കഴിയുന്ന ബയാന്‍ ആദം ബലായുടെ ഭര്‍ത്താവാണ് ഫാ. റഗീദിനൊപ്പം കൊല്ലപ്പെട്ടവരില്‍ ഒരാള്‍. ബയാന്‍ 2007-ല്‍ നടന്ന ഈ കൂട്ടക്കൊലയ്ക്കു ദൃക്സാക്ഷിയാണ്. നാലു പേരാണ് അന്നു കൊല്ലപ്പെട്ടത്. പള്ളിയിലെ പ്രാര്‍ത്ഥനകള്‍ അവസാനിപ്പിക്കുകയും പള്ളി അടച്ചു പൂട്ടുകയും ചെയ്യണമെന്ന മതമൗലികവാദികളുടെ ആവശ്യം നിറവേറ്റാതിരുന്നതിന്‍റെ പേരിലായിരുന്നു കൊലപാതകങ്ങള്‍. 2002-ല്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ സെസിലിയ ഹന്നായുടെ രക്തസാക്ഷിത്വവും ഇതോടൊപ്പം പരിഗണിക്കപ്പെടുന്നുണ്ട്.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്