International

2025 ല്‍ ഏറ്റവും അധികം തിരഞ്ഞത് ലിയോ പതിനാലാമനെ

Sathyadeepam

ഡിജിറ്റല്‍ വിജ്ഞാനകോശമായ വിക്കിപീഡിയയിലും ഗൂഗിളിലും 2025-ല്‍ ആളുകള്‍ ഏറ്റവും അധികം അന്വേ ഷിച്ചത് ലിയോ പതിനാലാമന്‍ മാര്‍പാപ്പയെക്കുറിച്ച്. മെയ് എട്ടിനാണ് അദ്ദേഹം പാപ്പാസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

തുടര്‍ന്നുള്ള ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ലോകമാകെ ഏറ്റവും അധികം ആളുകള്‍ വിക്കിപീഡിയയില്‍ വായിച്ചത് അദ്ദേഹത്തെ കുറിച്ചുള്ള ലേഖനങ്ങളാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണമാണ് 2025-ല്‍ ഏറ്റവും അധികം ആഘാതം ഉണ്ടാക്കിയ മരണമെന്നും വിക്കിപീഡിയ ഡിസംബര്‍ 2-ലെ കണക്കുപ്രകാരം അറിയിക്കുന്നു.

ഓരോ നിമിഷവും 8 ലക്ഷം ഹിറ്റുകള്‍ മാര്‍പാപ്പയുടെ പേരില്‍ വിക്കിപീഡിയയില്‍ വന്നതായിട്ടാണ് കണക്ക്. ധാരാളം പേര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെക്കുറിച്ചും ഓണ്‍ലൈനില്‍ തിരഞ്ഞു. ഗൂഗിളില്‍ 2025-ല്‍ ഏറ്റവും അധികം ആള്‍ക്കാര്‍ തിരഞ്ഞ പേരുകളില്‍ അഞ്ചാമത്തേതാണ് ലിയോ പതിനാലാമന്‍.

വിശുദ്ധ കുനെഗുന്തെ (1039) : മാര്‍ച്ച് 3

ഗലാത്തിയ - Chapter 3 [3of3]

വിശുദ്ധ ചാഡ് (672) : മാര്‍ച്ച് 2

വിശുദ്ധ ഡേവിഡ് (495/520-589) : മാര്‍ച്ച് 1

ജീവിതശൈലി രോഗ ബോധവല്‍ക്കരണ പരിപാടിയും ആരോഗ്യസുരക്ഷ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു