International

ഈസ്റ്റര്‍ തീയതി മാറ്റില്ല, ക്രിസം കുര്‍ബാന ആവശ്യമെങ്കില്‍ മാറ്റാം -വത്തിക്കാന്‍

Sathyadeepam

കോവിട് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഈസ്റ്റര്‍ തീയതി മാറ്റാനാവില്ലെന്നു വത്തിക്കാന്‍ അറിയിച്ചു. പെസഹാ വ്യാഴം വൈകുന്നേരം മുതല്‍ ഈസ്റ്റര്‍ ഞായര്‍ വൈകുന്നേരം വരെയുള്ള ഉയിര്‍പ്പാചരണം സഭയുടെ ആരാധനാക്രമവര്‍ഷത്തിന്‍റെയാകെ ഹൃദയമാണ്. അതു പല തിരുനാളുകള്‍ക്കിടയിലെ വെറുമൊരു തിരുനാളല്ല. അതുകൊണ്ടു തന്നെ അതു മറ്റൊരു സമയത്തേയ്ക്കു മാറ്റി വയ്ക്കാനുമാവില്ല. പകര്‍ച്ചവ്യാധി മൂലമുള്ള നിയന്ത്രണങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ ആളുകളെ പങ്കെടുപ്പിക്കാതെ ഈ മൂന്നു ദിവസങ്ങളും ആചരിക്കേണ്ടതാണ് – വത്തിക്കാന്‍ കൂദാശാ-ആരാധനാ കാര്യാലയത്തിന്‍റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ റോബര്‍ട്ട് സാറാ പുറപ്പെടുവിച്ച കത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. വിശുദ്ധവാരകര്‍മ്മങ്ങളെ കുറിച്ച് ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും അന്വേഷണങ്ങള്‍ വന്ന സാഹചര്യത്തിലാണ് ഈ വിശദീകരണമെന്നും കാര്‍ഡിനല്‍ പറഞ്ഞു. പെസഹാ വ്യാഴാഴ്ച ഓരോ രൂപതയിലേയും എല്ലാ വൈദികരേയും പങ്കെടുപ്പിച്ചു നടത്തുന്ന ക്രിസം കുര്‍ബാനയര്‍പ്പണം മാറ്റി വയ്ക്കാവുന്നതാണെന്നും വത്തിക്കാന്‍ വ്യക്തമാക്കുന്നു.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്