International

സുഡാനില്‍ പത്തു ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

Sathyadeepam

ദക്ഷിണ സുഡാനില്‍ ഒരു ക്രിസ്ത്യന്‍ വിദ്യാഭ്യാസസ്ഥാപനത്തില്‍ നടന്ന ആക്രമണത്തില്‍ പത്തു ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. 5 കുട്ടികളും 3 സുരക്ഷാസൈനികരും ഉള്‍പ്പെടെയാണിത്. സര്‍ക്കാരുമായി പോരാട്ടം നടത്തിവരുന്ന പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ ആളുകളാണ് അക്രമികളെന്നു കരുതപ്പെടുന്നു. ആഫ്രിക്കയിലെ ഏറ്റവും പഴക്കമുള്ള ആഭ്യന്തരയുദ്ധങ്ങളിലൊന്നിന്‍റെ ഭാഗമാണിവര്‍. 2005 ല്‍ സുഡാനിനെ വിഭജിച്ചുകൊണ്ട് ആഭ്യന്തരയുദ്ധത്തിനു വിരാമമിട്ടുവെങ്കിലും അതിന്‍റെ ഭാഗമായ ചില അക്രമസംഭവങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. മുസ്ലീം ഭൂരിപക്ഷമുള്ള ഉത്തര സുഡാനില്‍ നിന്നു ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള ദക്ഷിണ സുഡാന്‍ വേര്‍പിരിയുകയാണ് ഫലത്തില്‍ അന്നു സംഭവിച്ചത്.

image

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും