Letters

തിരുനാൾ പ്രദക്ഷിണ രൂപങ്ങളും പൗരസ്ത്യരും

Sathyadeepam
  • ജെയിംസ് ഐസക്, കുടമാളൂര്‍

പ്രമുഖ ദേവാലയങ്ങളില്‍ തിരുനാളിനു എഴുന്നള്ളിക്കുന്ന രൂപങ്ങള്‍ പാശ്ചാത്യര്‍ കൊണ്ടുവന്നതാണ്. അതിരമ്പുഴയിലെ രൂപം പോര്‍ട്ടുഗലില്‍ നിന്ന്, കാഞ്ഞൂര്‍ പള്ളിയിലെ രൂപം ഇറ്റലിയില്‍ നിന്ന്, പാറേല്‍ പള്ളിയിലും പാലാ ജൂബിലി കപ്പേളയിലും അമലോത്ഭവ മാതാവിനെ ലഭിച്ചത് ഫ്രാന്‍സില്‍ നിന്ന്.

സ്വരൂപങ്ങള്‍ ആഘോഷമായി എഴുന്നള്ളിക്കുന്ന ചടങ്ങ് സ്പാനിഷ്-പോര്‍ട്ടുഗല്‍ പാരമ്പര്യങ്ങളാണ്. എന്നാല്‍ സീറോ മലബാര്‍ സഭയുടെ പ്രഖ്യാപനം പൗരസ്ത്യ പാരമ്പര്യം വീണ്ടെടുക്കുമെന്നാണ്. അങ്ങനെയെങ്കിൽ ആദ്യം ചെയ്യേണ്ടത് ഈ തിരുനാള്‍ പ്രദക്ഷിണം രൂപം വഹിച്ചുകൊണ്ടു വേണ്ടാ എന്നായിരിക്കണം! അതിനു ധൈര്യം കാട്ടുന്നില്ല നമ്മുടെ സഭ. എന്തായാലും മലങ്കര കത്തോലിക്കാ സഭ ഇക്കാര്യത്തില്‍ അഭിന്ദനം അര്‍ഹിക്കുന്നു.

പാശ്ചാത്യമെന്നും പൗരസ്ത്യമെന്നും ഉള്ള പരിഗണനകള്‍ മാറ്റി ക്രിസ്തുവിനു സാക്ഷ്യം നല്കാം എന്നു സഭാ സിനഡ് തീരുമാനിക്കുമോ? കര്‍ത്താവായ ക്രിസ്തുവിന്റെ വീക്ഷണം പൂര്‍ണ്ണമായി പിന്‍തുടരുന്ന ഒരു കത്തോലിക്കാ സഭ ഇവിടെ യാഥാര്‍ത്ഥ്യമാകുമോ?

ഗലാത്തിയ - Chap.2 [3of3]

വിശുദ്ധ ജെര്‍മെയിന്‍ കസിന്‍ (1579-1601) : ജൂണ്‍ 15

ഗലാത്തിയ - Chap.2 [2of3]

വിശുദ്ധ മെത്തോഡിയസ് (847) : ജൂണ്‍ 14

ദേശീയ വിദ്യാഭ്യാസരേഖയും “പാറ്റകളുടെ” കാഴ്ച്ചയും