അഡ്വ. ഫിലിപ്പ് പഴേമ്പള്ളി, പെരുവ
കേരളത്തിലെ യുവതീയുവാക്കൾ ഉപജീവനത്തിനായി ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളിലേക്കും അതിവേഗം ചേക്കേറുകയാണ്. ലോകമെങ്ങുമുള്ള മനുഷ്യകമ്പോളങ്ങളാണ് നമ്മുടെ കുഞ്ഞുങ്ങളുടെ ശ്രദ്ധാകേന്ദ്രം.
അടുത്തയിട കേരളത്തിലുണ്ടാകുന്ന സംഭവങ്ങളും പ്രശ്നങ്ങളും ഈ സാഹചര്യത്തിൽ ഒട്ടും ആശാവഹമല്ല. ഇവിടുത്തെ ആൺ-പെൺ യുവത എല്ലാത്തരം ക്രൂരകൃത്യങ്ങളിലും വഷളത്തരങ്ങ ളിലും മുഴുകുന്നവരായി, ലോകത്തെ നടുക്കുന്ന വാർത്തകളാണ് പുറത്തേക്കു വരുന്നത്.
നാട്ടിലെ മാധ്യമങ്ങൾ തന്നെ ഓരോ സംഭവത്തിന്റെയും ഉള്ളുകളികൾ വിസ്തരിച്ചു വാർത്തകൾ കൊടുക്കുന്നുണ്ട്. ലോകത്തിലെ എല്ലാ രാജ്യങ്ങളും അവിടെയുള്ള കേരളീയരെ പ്പോലെ ഈ വാർത്തകൾ ശ്രവിക്കുണ്ട്, ശ്രദ്ധിക്കുന്നുണ്ട്.
ഭാരതീയ സ്റ്റേറ്റ് ബാങ്കിൽ ജോലിയിലിരിക്കുമ്പോൾ ട്രെയിനിങ് /ഡെപ്യൂറ്റേഷൻ പ്രമാണിച്ചു കേരളത്തിന് വെളിയിൽ പോകുമ്പോൾ കേരളീയരോടുള്ള ഭയവും വിരുദ്ധമനോഭാവവും അവർ നേരേ പറയാറുണ്ട്. അപ്പോൾ പിന്നെ ഇപ്പോഴത്തെ സ്ഥിതിയിൽ അന്യദേശക്കാർക്ക് എന്തു തോന്നും?
ഇപ്പോഴത്തെ കേരളീയ അവസ്ഥ തുടർന്നാൽ ലോകത്തിലാർക്കും കേരളീയ യുവതയെ വേണ്ടാതാകും. മനഃപൂർവമല്ല, അവർ പേടിച്ചിട്ടാണ്. ഇപ്പോൾ തന്നെ, ആഘോഷങ്ങളും ആഹ്ലാദങ്ങളും അതിരുവിട്ട് സംഘടിപ്പിച്ചു, ഇവിടുത്തുകാർ അവരെ അലോസരപ്പെടുത്തുണ്ട്.
നമ്മുടെ യുവതീയുവാക്കളെ ഇതര ദേശക്കാർ വർജിക്കാൻ തുടങ്ങിയാൽ, നമ്മുടെ ഭാവി ഇരുളടഞ്ഞതാകും.
കേരള സർക്കാർ ചിന്തിച്ചു തുടങ്ങാൻ സമയം വൈകി. കേരളത്തിലെ യുവ അതിക്രമങ്ങൾ എന്തു വിലകൊടുത്തും ഉടൻ ഒഴിവാക്കണം.