Letters

പുനരുദ്ധാരണം വേണമോ അഥവാ നവീകരണം വേണമോ?

ഫാ. ഫ്രാൻസിസ് കണിച്ചിക്കാട്ടിൽ സിഎംഐ

ക്രൈസ്തവ സഭയുടെ ആരാധനക്രമത്തിൽ എന്നും മുഴങ്ങി കേട്ടിട്ടുള്ള ഒരു ആശയമാണ് ഇത്. ക്രൈസ്തവസഭയിൽ ഒരുപാട് കോലാഹലങ്ങൾക്കും തെറ്റിദ്ധാരണകൾക്കും ഈ രണ്ട് ആശയങ്ങൾ ജന്മം നല്കിയിട്ടുണ്ട്. അതിനെക്കുറിച്ച് ഏതാനും ചിന്തകൾ ഇവിടെ പങ്കു വയ്ക്കുകയാണ്.

എന്റെ പേർ ഫാ. ഡോ. ഫ്രാൻസിസ് കണച്ചിക്കാട്ടിൽ സി എം ഐ. ദീർഘകാലം ബാംഗ്ലൂർ ധർമ്മാരാം കോളേജിൽ Sacraments Liturgy വിഷയങ്ങൾ പഠിപ്പിച്ചീട്ടുണ്ട്. ഞാൻ Ph.D ചെയ്തത് ലണ്ടൻ യൂണിവേഴ്സിറ്റിയിലെ ജസ്യൂട്ട് നടത്തിയിരുന്ന പ്രസിദ്ധമായിരുന്ന Heythrop College ൽ. ഈശോസഭ പണ്ഡിതൻ Dr. Robert Murray S. J ആയിരുന്നു എന്റെ ഗൈഡ്. സുറിയാനി ഭാഷ നല്ല നിശ്ചയമുള്ള ആൾ. അദ്ദേഹം എന്നോട് ആദ്യമേ ചോദിച്ചു, 'എന്തെങ്കിലും പുതിയ attempt നടത്തുവാനാണോ, അല്ലെങ്കിൽ പഴയതുതന്നെ ഉറപ്പിക്കുവാനാണോ താല്പര്യം'.

ഞാൻ ആലോചിച്ചു, ഫാ. പ്ലാസിഡ് പൊടിപ്പാറ സി എം ഐ, ഞാൻ പഠിക്കുവാൻ പോകുന്ന അവസരത്തിൽ എന്നോടു പറഞ്ഞത് അപ്പോൾ ഞാൻ ഓർത്തു. അദ്ദേഹം പറഞ്ഞ്, "ഞാൻ ദീർഘകാലം റോമിൽ ചിലവഴിച്ചിട്ടുണ്ട്. അതു വഴിയായ് ഞാൻ ചെയ്തത് ഇതാണ്. നമ്മുടെ സഭയെ, കേരളത്തിലെ സെന്റ് തോമസ് അപ്പസ്തോലിക് കമ്മ്യൂണിറ്റിയെ റോമിൽ പരിചയപ്പെടുത്തികൊടുക്കുവാൻ ഞാൻ കഴിവതും പരിശ്രമിച്ചു. "സെന്റ്. തോമസ് കേരളത്തിൽ വന്ന് ക്രിസ്തുവിനെ പ്രസംഗിച്ചിട്ടുണ്ട്, ഇവിടെ മമ്മോദീസ നല്കിയിട്ടുണ്ട്..." ഇതൊന്നും റോമിന് വലിയ നിശ്ചയമൊന്നുമില്ല. ഇവിടെ തുടക്കം മുതൽ ഒരു ആരാധനക്രമം ഉണ്ടായിരുന്നു. പൗരസ്ത്യസുറിയാനി ആരാധനക്രമം. പിന്നെ, എന്നെ ചൂണ്ടി അദ്ദേഹം പറഞ്ഞു: "ഇനി നിങ്ങളാണ് ഇത് വളർത്തികൊണ്ട് വരേണ്ടത്. തോമസ് അപ്പസ്തോലന്റെ സഭ."

ഞാൻ Prof. Murray യോട് ഇതെല്ലാം തുറന്നു പറഞ്ഞു. നാലു കൊല്ലത്തോളം Pro. Murray യുടെ കീഴിൽ നന്നായി ജോലി ചെയ്തു. മറ്റു ബുദ്ധിമുട്ടുകളൊന്നും കാര്യമായി എന്നെ ഏശിയില്ല.

അങ്ങനെ 1991-ൽ Ph. D. പൂർത്തിയാക്കി. പിറ്റേ വർഷം തന്നെ thesis പുസ്തകമാക്കി . "To Restore Or To Reform". Dharmaaram publications.

മൂന്ന് ഭാഗങ്ങൾ ആണ് ഇതിലുള്ളത്. ആദ്യഭാഗം നമ്മുടെ ആരാധനയുടെ സുറിയാനി പാരമ്പര്യം, അടിസ്ഥാനം; രണ്ട് II Vathican Council ന്റെ ചൈത ന്യത്തിലുള്ള നമ്മുടെ ആരാധനയുടെ നവീകരണം ; മൂന്നു ഇതിന്റെ രണ്ടിന്റെയും വെളിച്ചത്തിലുള്ള Adaptations = അനുരൂപണങ്ങൾ. മൂന്നാമത്തെ ഭാഗത്തിൽ vatican council ന്റെ ചൈതന്യത്തിൽ രൂപം കൊണ്ട ഭാരതീയ പൂജ (Christian Liturgy in Indian Tradition) texts നല്കിയിട്ടുണ്ട്. പരിശീലനഭവനങ്ങളിൽ ടെക്സ്റ്റ് ഒരു ഘട്ടത്തിൽ ഭംഗിയായി അനുഷ്ടിച്ചുപൊന്നിരുന്നു. പിന്നീട് നമ്മുടെ സഭയിൽ ലിറ്റർജി സംബദ്ധിച്ചുള്ള കോലാഹലങ്ങളുടെ പേരിൽ അതെല്ലാം നിർത്തലാക്കപ്പെട്ടു.

അടുത്ത കാലത്ത് പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ മാർപാപ്പ പ്രസ്താപിക്കയുണ്ടായി "വിശ്വാസികൾ ആഘോഷങ്ങളിൽ 'അന്യരെ പോലെയോ നിശബ്ദരായ കാഴ്ചക്കാരെ പോലെയോ പങ്കെടുക്കരുത്. ആരാധനക്രമം എന്നത് ജീവസുള്ള ഒന്നായതിനാൽ, നൂറ്റാണ്ടുകളിലുടനീളം അത് എപ്പോഴും മാറ്റങ്ങൾക്കും വികസനങ്ങൾക്കും വിധേയമായിട്ടുണ്ട്. ഇനിയും അങ്ങനെതന്നെ ആ കണം. പാപ്പ കൂട്ടിചേർത്തു.

എ ഡി രണ്ടായിരാമാണ്ട്, ക്രിസ്തുജയന്തി ആഘോഷങ്ങളോടുകൂടി സീറോ മലബാർ സഭയിൽ ലിറ്റർജി പ്രശ്നങൾ തലപൊക്കി. പക്ഷെ അന്ന് Major Archbishop Cardinal Varkey Vitheyathil ന്റെ നേതൃത്വത്തിൽ വലിയ കുഴപ്പങ്ങളൊന്നും കൂടാതെ മുൻപോട്ടുപോയി. 2010 ഓടെ സ്ഥി തിഗതികളെല്ലാം തീരെ മോശമായി.

കഴിഞ്ഞ വർഷം റോമിൽ പ്രഭാഷണം നടത്തിയ Fr. Roberto pazholini ഐകരൂപത്തെപ്പറ്റി പറയുകയുണ്ടായി, സഭയിലെ ഐക്യം ഏകസ്വഭാവമുള്ളതല്ലെന്നും, യഥാർത്ഥ ഐക്യം മറ്റുള്ളവരുടെ വ്യത്യസ്ഥകൾ ആഭിമുഖികരിക്കുന്നിനെ ഭയപ്പെടുന്ന ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു. സഭയിലെ ഐക്യം എന്നത് എല്ലാവരും തുല്യരായിരിക്കാൻ വേണ്ടി വ്യത്യസ്ഥതകൾ പരസ്പരം ഇല്ലായ്മ ചെയുന്നതല്ല. സഭ എല്ലാവരുടെയും ഭവനമാകാനാണ് പരിശ്രമിക്കേണ്ടത്.

വ്യത്യസ്തതകളെ സ്വാഗതം ചെയ്തു കൊണ്ട്, എന്നാൽ സഭയുടെ ഐക്യത്തിന് ദോഷം തട്ടാതെ, അനുഗ്രഹദായകമായ ഒരു ലിറ്റർജി രൂപപ്പെടുവാൻ നമുക്കൊരുമിച്ചു പരിശ്രമിക്കാം... ശുഭം...

മോൺ. ആന്റണി നരികളത്തിന്റെ പൗരോഹിത്യ സുവർണ്ണ ജൂബിലി

തിരുസഭയുടെ മഹിതപാരമ്പര്യത്തിൽ അഭിമാനം കൊള്ളണം... ബിഷപ്പ് പോൾ ആൻറണി മുല്ലശ്ശേരി

ദൈവദാസൻ ആർച്ചുബിഷപ്പ് അലോഷ്യസ് മരിയ ബെൻസിർ പിതാവിന്റെ മെത്രാഭിഷേക സ്മരണദിനം ആചരിച്ചു

പുലിയന്നൂര്‍ സ്‌കൂള്‍ പേരുമാറ്റം : വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു

പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദമാകുവാൻ യുവാക്കൾക്ക് കഴിയണം : അഡ്വ. കെ ജയന്ത് എം.എൽ.എ