ഫാ. ലൂക്ക് പുത്തൃക്കയില്‍
ലിയോ മാര്‍പാപ്പാ വത്തിക്കാന്‍ ചത്വരത്തില്‍ തിങ്ങിക്കൂടിയ ജനങ്ങളോടു മനസ്സു തുറന്നു മൂന്നു കാര്യങ്ങളാണ് പറഞ്ഞത്;
1) പ്രേഷിതത്വം - സഭാ തലവനെന്ന നിലയില്‍ സഭയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും ആവശ്യം പ്രേഷിതത്വമെന്ന് അദ്ദേഹം മനസ്സിലാക്കുന്നു. ക്രിസ്തു ദര്‍ശനം അമൂല്യമാകയാല്‍ അതു ലോകമെങ്ങും, ജനതകള്‍ മുഴുവനും അറിയണം.
2) സാമൂഹ്യനീതി - ലോകത്തിന്റെ സമാധാനത്തിനും സ്വസ്ഥതയ്ക്കും ഏറ്റവും ആവശ്യം സാമൂഹ്യനീതിയാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവു വര്‍ധിച്ചാല്‍ ലോകത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടും. സാമൂഹ്യനീതിയേക്കാള്‍ വലിയ സുകൃതം ഇല്ലെന്നു അദ്ദേഹം മനസ്സിലാക്കുന്നു.
3) പാലം പണിയുക - വിവിധ രാജ്യങ്ങള്‍ തമ്മിലും, മതങ്ങള്‍ തമ്മിലും ജനതകള്‍ തമ്മിലും പാലങ്ങള്‍ പണിത് ബന്ധങ്ങള്‍ ഊഷ്മളമാക്കിയാലേ ലോകത്തില്‍ സമാധാനം ഉണ്ടാകൂ. ഒന്നാം ലോകത്തില്‍ ജനിച്ചു, മൂന്നാം ലോകത്തില്‍ പ്രവര്‍ത്തിച്ചു സമസ്ത ലോകത്തേക്കും ഉള്‍ക്കൊള്ളുന്ന പദവിയിലെത്തിയ ലിയോ മാര്‍പാപ്പ ലോകത്തിന്റെ പ്രത്യാശയായി നിലകൊള്ളും. തീര്‍ച്ച.