Letters

ശബ്ദമലിനീകരണം

Sathyadeepam

സി. ലൂസി കളപ്പുര

സീറോ മലബാര്‍ കുര്‍ബാനകള്‍ അര്‍പ്പിക്കപ്പെടുമ്പോള്‍ ശ്രദ്ധിക്കേണ്ട ഏതാനും കാര്യങ്ങള്‍…!! വിശുദ്ധമായ ബലികള്‍ അര്‍പ്പിക്കുമ്പോള്‍ മൈക്ക് ഉപയോഗിക്കുന്നതെന്തിനാണ് എന്ന് മറക്കല്ലേ. പങ്കെടുക്കുന്നവര്‍ക്ക് കേള്‍ക്കുവാന്‍ അത്യാവശ്യമായ ശബ്ദം മാത്രം മതി വിശുദ്ധബലി അര്‍പ്പിക്കുമ്പോള്‍ എന്ന് എല്ലാ വൈദികരും മനസ്സിലാക്കിയിരുന്നെങ്കില്‍…!!! ഗായകസംഘത്തിന്‍റെയും വൈദികരുടെയും ശബ്ദം കൊണ്ട് ദേവാലയ അന്തരീക്ഷം മുഖരിതമാകുന്നു. ഭക്തിയും ആത്മീയതയും നഷ്ടപ്പെടുന്ന സാഹചര്യം ഇതിനാല്‍ ഉണ്ടാകുന്നു.

സ്വര്‍ഗത്തിലെ മാലാഖമാരുടെ ശബ്ദത്തോട് ചേര്‍ന്ന് പ്രാര്‍ത്ഥിക്കുന്ന, പാടുന്ന ദിവ്യമായ സമയമാകട്ടെ വിശുദ്ധ കുര്‍ബാനകള്‍. കുര്‍ബാനകളില്‍ ചില പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ സിനിമയുടെ അകമ്പടിഗാനംപോലെ തോന്നും എന്ന് ദൈവ ജനം സങ്കടപ്പെടുന്നു. വലിയ ശബ്ദവും ഗാനമേള തരംഗവും ഒഴിവാക്കി ദൈവജനത്തിന് സ്വസ്ഥതയോടെ തമ്പുരാനെ മഹത്ത്വപ്പെടുത്തുവാന്‍ ഇടയാക്കണമേ.

ബ്രദര്‍ സാവിയോ അറക്കല്‍ സി എസ് ടി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

ഫാ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍ ട്രിബ്യൂണല്‍ പ്രസിഡന്റും പോസ്റ്റുലേറ്റര്‍ ജനറലും

പള്ളിപ്പരിസരം വൃത്തിയാക്കാമെന്ന ബിജെപി വാഗ്ദാനം നാഗാലാന്‍ഡ് ക്രൈസ്തവര്‍ നിരസിച്ചു

അനുദിന ജീവിതത്തിലേക്ക് ദൈവത്തെ സ്വാഗതം ചെയ്യുക

എം സി ബി എസ് അഖില കേരള ബൈബിള്‍ ക്വിസ് മത്സരം