Letters

അള്‍ത്താരയിലെ പുഷ്പാലങ്കാരം

Sathyadeepam

വി.ടി. ആന്‍റണി വട്ടക്കുഴി, ഇളമ്പള്ളി

നമ്മുടെയൊക്കെ പള്ളികളിലെ അള്‍ത്താര അഥവാ ബലിപീഠം അലങ്കരിച്ചു മനോഹരമാക്കേണ്ടതുതന്നെയാണ്. എന്നാല്‍ അതിന് പുതിയ പൂക്കള്‍ തന്നെ വേണമെന്നു നിര്‍ബന്ധിച്ചാല്‍ എന്തു ചെ യ്യും? അതിനു കുടുംബ കൂട്ടായ്മകളെ ചുമതലപ്പെടുത്തുന്നു. ശനിയാഴ്ച വൈകുന്നേരംതന്നെ പള്ളിയില്‍ എത്തിക്കുകയും വേണം. അല്ലെങ്കില്‍ വാടിപ്പോയെന്നു വരും. കുടുംബകൂട്ടായ്മ ലീഡര്‍ വീടുകളിലെത്തി പിരിവു നടത്തി കടയില്‍ ചെന്നു പൂക്കള്‍ വാങ്ങി പള്ളിയിലെത്തിക്കണം; എന്തൊരു ബദ്ധപ്പാട്?

വിശ്വാസമാകുന്ന വാടാത്ത പുഷ്പങ്ങള്‍ കൊണ്ടു വിശ്വാസിയുടെ മനസ്സ് അലങ്കരിക്കാന്‍ ശ്രമിക്കാതെ അള്‍ത്താര അലങ്കരിക്കുവാനുള്ള വ്യഗ്രതയില്‍ എന്തോ പന്തികേടുണ്ടോ?

അനുപമമാകുന്ന അസഹിഷ്ണുതകള്‍

വചനമനസ്‌കാരം: No.122

എന്റെ വന്ദ്യ ഗുരുനാഥന്‍

അറിവിന്റെ ആകാശവും സ്വതന്ത്രചിറകുകളും

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും