Letters

പരിശുദ്ധാത്മാവിന്‍റെ കണ്ണിര്‍ എന്നു തോരും?

Sathyadeepam

സി. റോസ് തോമസ് സിഎംസി, ചെട്ടിയാംപറമ്പ്

സീറോ-മലബാര്‍ സഭയിലെ ഒരംഗം എന്ന നിലയിലും ഒരു സമര്‍പ്പിതയെന്ന നിലയിലും സീറോ-മലബാര്‍സഭയെ ഓര്‍ത്ത് ചങ്കു പൊടിഞ്ഞിട്ടാണു രണ്ടു വരി കുറിക്കാമെന്നു തീരുമാനിച്ചത്. നാളുകളായി സഭാനേതൃത്വത്തെക്കൊണ്ടും സഭാമക്കളെക്കൊണ്ടും 'സാത്താന്‍' ഒരുപാടു മുതലെടുക്കുന്നുണ്ട്. സഭാനേതൃത്വം എന്തുകൊണ്ടാണ് ഇതു തിരിച്ചറിയാത്തത്?

കുറേപ്പേരുടെ സ്വാര്‍ത്ഥതയും അധികാരമോഹങ്ങളും എന്തുമാത്രം എതിര്‍സാക്ഷ്യമാണു ലോകത്തിനും സഭാമക്കള്‍ക്കും നല്കുന്നത്. പാവപ്പെട്ട കുറേ അല്മായരും സമര്‍പ്പിതരുമൊക്കെ മുട്ടില്‍ തഴമ്പു പിടിപ്പിച്ചും ജാഗരണം നടത്തിയും സഭയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്. സഭയെ നയിക്കുന്നവര്‍ പരിശുദ്ധാത്മാവിനോടു മറുതലിക്കുന്നവരായാല്‍ എങ്ങനെ സഭയില്‍ ഐശ്വര്യം ഉണ്ടാകും? കര്‍ത്താവിന്‍റെ അഭിഷിക്തരേ, കര്‍ത്താവിന്‍റെ മുന്നില്‍ മുട്ട് മടക്കൂ. അല്ലെങ്കില്‍ പരിശുദ്ധാത്മാവിന്‍റെ കണ്ണീര്‍ തോരില്ല.

വാഴ്ത്തപ്പെട്ട കാര്‍ലോസ് മാനുവല്‍ റോഡ്രീഗ്‌സ് സാന്തിയാഗോ (1918-1963) : ജൂലൈ 13

ക്യാന്‍സര്‍ സുരക്ഷ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

എബെനേസര്‍ : അഭയശില

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി