Letters

അങ്കമാലി കല്ലറയിലെ സോദരര്‍

Sathyadeepam

സെബാസ്റ്റ്യന്‍ വടശ്ശേരി,
ജനറല്‍ സെക്രട്ടറി സീറോ മലബാര്‍ കാത്തലിക് അസോസിയേഷന്‍

കേരള ചരിത്രത്തില്‍ 59 വര്‍ഷങ്ങള്‍ക്കുമുമ്പു നടന്ന സംഭവത്തിലേക്കു വിരല്‍ ചൂണ്ടിക്കൊണ്ടു സത്യദീപത്തിന്‍റെ 44-ാം ലക്കത്തിലെ വരികള്‍ക്കിടയിലൂടെ എന്ന പംക്തിയില്‍ അങ്കമാലി കല്ലറയിലെ സോദരര്‍ എന്ന പേരില്‍ ബഹു. മുണ്ടാടനച്ചനെഴുതിയ ലേഖനമാണ് ഇതെഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചത്.

1959-ലെ വിമോചനസമരവുമായി ബന്ധപ്പെട്ട് രംഗത്തിറങ്ങിയ അല്മായരായ ഫ്ളോറിയും (തിരുവനന്തപുരം) അങ്കമാലിയിലെ ഏഴു പേരും മരണമടഞ്ഞത് ഇന്നും അല്മായരായ ഞങ്ങള്‍ക്കു പ്രചോദനവും ഉള്‍ക്കാഴ്ചയും നല്കുന്നുണ്ട്.

അങ്കമാലി കല്ലറയില്‍ ഞങ്ങളുടെ സോദരരാണെങ്കില്‍ കല്ലറയാണേ കട്ടായം… 25-ാം വര്‍ഷവും 50-ാം വര്‍ഷവും രക്തസാക്ഷിയനുസ്മരണം അങ്കമാലിയില്‍വച്ചു വളരെ സമുചിതമായി അല്മായര്‍ ആചരിക്കുകയുണ്ടായി. അതിനുശേഷം പാഠ്യവിഷയ സമരമുണ്ടായപ്പോള്‍ അങ്കമാലി കല്ലറയില്‍ നിന്ന് ഊര്‍ജ്ജംകൊണ്ടാണു ഞങ്ങള്‍ സമരരംഗത്തിറങ്ങിയത്.

കേരളം മുഴുവന്‍ ഉണര്‍ത്തുപാട്ടുമായി സമുദായസംഘടന നടത്തിയ മോചനയാത്രയുടെ സമാപനം അങ്കമാലിയിലായിരുന്നു. സമൂഹമനഃസാക്ഷിയെ തൊട്ടുണര്‍ത്തുന്ന മൂല്യബോധവും ധാര്‍മ്മികതയും സത്യസന്ധതയും കോര്‍ത്തിണക്കി സന്മാര്‍ഗാധിഷ്ഠിതമായ നല്ല ലേഖനങ്ങള്‍ മുന്‍കാലങ്ങളിലെ പോലെ വീണ്ടും അദ്ദേഹത്തിന്‍റെ തൂലികയില്‍ കൂടി പുറത്തുവരട്ടെയെന്ന് ആശംസിക്കുന്നു.

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]