Letters

പാലാരിവട്ടം പാലവും മരടു ഫ്ളാറ്റും

Sathyadeepam

പി.വി. ആന്‍റണി പുല്ലന്‍, പോട്ട

ഇന്ത്യയില്‍ എല്ലായിടത്തും പ്രത്യേകിച്ചു കേരളത്തിലും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന രണ്ടു കാര്യങ്ങളാണു പാലാരിവട്ടം (പഞ്ചവടിപ്പാലം) പാലവും മരടു ഫ്ളാറ്റ് ക്രമക്കേടുകളും. അഴിമതി പഞ്ചവടി പാലത്തില്‍ മാത്രമല്ല എല്ലായിടത്തും പലപ്പോഴും നടമാടിയിട്ടുണ്ട്. അതു പ്രോത്സാഹിപ്പിക്കേണ്ട കാര്യം ഒട്ടുംതന്നെയില്ല. എന്നാല്‍ ഒരു നിര്‍മിതിയില്‍ ഇറോഷനോ എബ്രഷനോ കൃത്യമായ പങ്കു വഹിക്കുന്നുണ്ടെങ്കില്‍ അവിടെ പാറപ്പൊടി, മണല്‍പ്പൊടി ഉപയോഗിക്കുവാന്‍ പാടില്ല. അതു തകരും; പ്രത്യേകിച്ചു കയറ്റിറക്കങ്ങളുള്ള സ്ഥലങ്ങളില്‍. പുഴമണല്‍ കിട്ടാനുണ്ടായിരുന്നില്ല. ഇക്കാര്യംകൂടി കണക്കിലെടുത്തു പരിശോധന നടത്തി പരിഹാരങ്ങള്‍ കാണണം. അതുവരെ വ്യക്തികളെ പീഡിപ്പിക്കരുത്.

മരട് ഫ്ളാറ്റ് സമുച്ചയം മുഴുവനായും നല്ല നിലവാരമുള്ള പുഴ മണല്‍ ഉപയോഗിച്ചാണു പണിതിരിക്കുന്നത്. അത്തരമൊരു കോംപ്ലക്സ് ഇടിച്ചുവീഴ്ത്തുന്നതു കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം!!

അവിവാഹിതയായ ഒരു സ്ത്രീക്ക് അവിഹിതമാര്‍ഗത്തില്‍ ഗര്‍ഭമുണ്ടായെന്നു കരുതുക. ഗര്‍ഭത്തിന്‍റെ ആദ്യഘട്ടത്തില്‍ പൊലീസിന്‍റെയും കോടതിയുടെയും ആശുപത്രികളുടെയും സഹകരണത്തോടെ ഗര്‍ഭച്ഛിദ്രം നടത്താമായിരുന്നു. പക്ഷേ, ഗര്‍ഭം പൂര്‍ണതയിലെത്തി സ്ത്രീ പ്രസവിച്ചാലോ? അമ്മയെയും കുട്ടിയെയും തീ കത്തിച്ചോ വെടിവച്ചോ കൊല്ലുകയില്ല. അതിനു നിയമാനുസൃതമായി തന്നെ മറ്റു മാര്‍ഗങ്ങള്‍ ഉണ്ടെന്നുള്ളത് ഏവര്‍ക്കും അറിയാം. മരട് ഒരു അവിഹിതഗര്‍ഭം തന്നെയായിരുന്നു; സംശയമില്ല. പക്ഷേ, നാളേറെ കഴിഞ്ഞു നിയമം വ്യാഖ്യാനിച്ചു പൊളിക്കലല്ല പരിഹാരമാര്‍ഗം; മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സാവകാശം കൊടുക്കണം.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്