Letters

വാര്‍ദ്ധക്യത്തെ വസന്തമാക്കാന്‍

Sathyadeepam

പി.ഒ. ലോനന്‍, കോന്തുരുത്തി

35-ാം ലക്കം സത്യദീപത്തിന്‍റെ എഡിറ്റോറിയല്‍ (വാര്‍ദ്ധക്യത്തെ വസന്തമാക്കാന്‍) ഏറെ ശ്രദ്ധേയവും കാലികപ്രാധാന്യമുള്ളതുമായിരുന്നു. വൃദ്ധജനങ്ങള്‍ക്ക് ഒത്തുകൂടുവാന്‍ പള്ളിയങ്കണത്തില്‍ ഒരു സദനം ഉണ്ടാകേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് ആ ലേഖനം വിരല്‍ചൂണ്ടുന്നത്. നമ്മുടെ ഒട്ടുമിക്ക ദേവാലയങ്ങളിലും വിവിധ സംഘടനകള്‍ക്കായി പ്രത്യേകം കെട്ടിടങ്ങളും മുറികളും ഉള്ളതായി കാണാം. എന്നാല്‍ വൃദ്ധജനങ്ങള്‍ക്ക് ഒത്തുകൂടുവാന്‍ ഒരിടം ഇതുവരെ തരപ്പെ ടുത്തുവാന്‍ സാധിച്ചിട്ടില്ല എന്നതൊരു യാഥാര്‍ത്ഥ്യമാണ്. ആയുര്‍ദൈര്‍ഘ്യം വൃദ്ധജനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിരിക്കുന്നു. സമപ്രായക്കാരായ അവര്‍ക്ക് ഒത്തുകൂടുവാന്‍ ഒരു പകല്‍വീട് പള്ളിയങ്കണത്തില്‍ ഒരുക്കുന്നത് എന്തു കൊണ്ടും അഭികാമ്യമാണ്.

മറ്റൊരു കാര്യം ക്രൈസ്തവരായ വൃദ്ധജനങ്ങള്‍ക്കു മാത്രമായി ചുരുക്കാതെ നമ്മുടെ മാര്‍പാപ്പയുടെ തുറവിയുള്ള കാഴ്ചപ്പാടില്‍ മറ്റു മതസ്ഥരെയും ഇതില്‍ ഉള്‍ക്കൊളളിക്കേണ്ടിയിരിക്കുന്നു. ഏതായാലും അധികം ആരുടെയും ശ്രദ്ധയില്‍പ്പെടാത്ത വിലപ്പെട്ട നിര്‍ദ്ദേശങ്ങളാണ് ഈ വിഷയത്തില്‍ സത്യദീപം സഭാസമൂഹത്തിനു മുമ്പില്‍ വച്ചിരിക്കുന്നത്; അത് അഭിനന്ദനമര്‍ഹിക്കുന്നു.

ബ്രദര്‍ സാവിയോ അറക്കല്‍ സി എസ് ടി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

ഫാ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍ ട്രിബ്യൂണല്‍ പ്രസിഡന്റും പോസ്റ്റുലേറ്റര്‍ ജനറലും

പള്ളിപ്പരിസരം വൃത്തിയാക്കാമെന്ന ബിജെപി വാഗ്ദാനം നാഗാലാന്‍ഡ് ക്രൈസ്തവര്‍ നിരസിച്ചു

അനുദിന ജീവിതത്തിലേക്ക് ദൈവത്തെ സ്വാഗതം ചെയ്യുക

എം സി ബി എസ് അഖില കേരള ബൈബിള്‍ ക്വിസ് മത്സരം