Letters

അന്തിക്രിസ്തുവാകാന്‍ ശ്രമിക്കരുത്

Sathyadeepam

പി.ആര്‍. ജോസ്, ചൊവ്വൂര്‍

കത്തോലിക്കാസഭയിലെ ഏഴു കൂദാശകള്‍ യേശു സ്ഥാപിച്ചവയാണ്. അതൊഴിവാക്കാനോ ഭേദഗതി വരുത്താനോ ആര്‍ക്കും അധികാരമില്ലെന്നിരിക്കെ ദേശീയ വനിതാ കമ്മീഷന്‍റെ ഇടപെടല്‍ അസ്ഥാനത്തും അപക്വവുമാണെന്നു പറയാതെ വയ്യ. വനിതാ കമ്മീഷന്‍ സ്ത്രീകളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമാണു പ്രവര്‍ത്തിക്കേണ്ടത്.

കുമ്പസാരത്തിനു വിലക്ക് വേണമെന്നേ വനിതാ കമ്മീഷന്‍ ഇപ്പോള്‍ പറയുന്നുള്ളൂ. പള്ളി ആരാധനാസ്ഥലമാണെന്നും വിവാഹവേദിയല്ലെന്നും പള്ളിക്കകത്തു വിവാഹം ആശീര്‍വദിക്കുന്നതു മൂലമാണു വിവാഹമോചനകേസുകള്‍ പെരുകുന്നതെന്നും ഇക്കൂട്ടര്‍ പറയുമോ?

ദിനംപ്രതി ആയിരക്കണക്കിനു തീവണ്ടികളോടുന്ന ഭാരതത്തില്‍ പത്തോ ഇരുപതോ ട്രെയിന്‍ ട്രാക്ക് തെറ്റിയിട്ടുണ്ടാകും. അതുകൊണ്ടു ട്രെയിന്‍ ഓടരുതെന്നോ റെയില്‍ ട്രാക്ക് വേണ്ടെന്നോ പറയുന്നതു ബുദ്ധിശൂന്യതയല്ലേ? അതുപോലെ ചില പൊലീസുകാര്‍ കുറ്റവാളികളായതുകൊണ്ടു പൊലീസ് സേനതന്നെ വേണ്ടെന്നു പറയുമോ? വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ കത്തോലിക്കാസഭയ്ക്കൊരു അന്തിക്രിസ്തുവാകാന്‍ ശ്രമിക്കരുത്.

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും