Letters

വ്രണമാകാതെ സൂക്ഷിക്കണം

Sathyadeepam

പി.ആര്‍. ജോസ്, ചൊവ്വൂര്‍

ശരീരത്തിലുണ്ടാകുന്ന മുറിവുകള്‍ പഴുത്തു വ്രണമായാല്‍ പിന്നെ അതില്‍ ഈച്ചയും പുഴുവുമരിക്കും. അപ്പോള്‍ ഈച്ചയെയോ പുഴുവിനെയോ കുറ്റപ്പെടുത്തിയിട്ടെന്തു കാര്യം? മുറിവുണങ്ങിയാല്‍ പിന്നെ ഈച്ചയും പുഴുവുമൊന്നുമവിടെ വരില്ലെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? കേരള കത്തോലിക്കാസഭയിലുണ്ടായ മുറിവുകള്‍ വ്രണമായപ്പോള്‍ അവിടെ വാര്‍ത്താമാധ്യമങ്ങളും ചാനല്‍ചര്‍ച്ചകളും പാറിപ്പറക്കാന്‍ തുടങ്ങി. അതിന് അവരെ മാത്രം കുറ്റപ്പെടുത്തുന്നതിനേക്കാള്‍ ഭേദം സഭയിലെ മുറിവുണക്കുന്നതല്ലേ? പോഷകസമൃദ്ധമായ പാല്‍, മുട്ട എന്നിവ കേട് വന്നാല്‍ മറ്റു ഭക്ഷ്യവസ്തുക്കള്‍ കേടു വരുന്നതിനേക്കാള്‍ കൂടുതല്‍ ദുര്‍ഗന്ധം വമിച്ചുകൊണ്ടിരിക്കും. അതുപോലെ തന്നെയാണ് അത്യുന്നതസ്ഥാനത്തുള്ള കത്തോലിക്കാസഭയുമെന്നു ചിന്തിച്ചാല്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്താന്‍ നാം തയ്യാറാവില്ല.

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും