Letters

ഹര്‍ത്താലുകള്‍ക്കെതിരെ

Sathyadeepam

പി.ജെ. വര്‍ഗീസ്, പുത്തന്‍വീട്ടില്‍ കുമ്പളം

ഇടയ്ക്കിടെയുണ്ടാകുന്ന ഹര്‍ത്താലുകളെ അനുകൂലിക്കാതെ കേരളത്തിലെ വ്യാപാരിവ്യവസായികളും സിനിമാസംഘടനകളും മറ്റും രംഗത്തെത്തിയിരിക്കുകയാണ്. കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് ഓരോ ഹര്‍ത്താല്‍ദിനത്തിലും ഉണ്ടാകുന്നതെന്ന സത്യം വൈകിയെങ്കിലും മനസ്സിലാക്കിയത് ആശ്വാസകരമത്രേ. എന്നാല്‍ കുറച്ചു കഴിയുമ്പോള്‍ ഈ സംഘടനകള്‍ ഈ തീരുമാനത്തില്‍നിന്ന് പിന്നോട്ടു പോകരുത്. സാക്ഷരത അവകാശപ്പെടുന്ന കേരളത്തില്‍ ജനങ്ങളെ വി ഡ്ഢികളാക്കുന്ന ഹര്‍ത്താലുകള്‍ക്കെതിരെ പ്രതികരിക്കാന്‍ പലരും മടിച്ചുനിന്ന ഘട്ടത്തില്‍ വ്യാപാരിവ്യവസായികളുടെ തീരുമാനം സ്വാഗതാര്‍ഹമാണ്. ദിവസവേതനം മാത്രം കൈപ്പറ്റി ജീവിക്കുന്ന പാവപ്പെട്ടവനോടുള്ള വെല്ലുവിളിയാണു ഹര്‍ത്താലുകള്‍. പണി ചെയ്തു ജീവിക്കുന്നവരെ മടിയന്മാരും മഠയാന്മാരുമാക്കുന്ന ഹര്‍ത്താലുകള്‍ നമുക്കിനി വേണ്ട. സകല ജനങ്ങളെയും ബുദ്ധിമുട്ടിലാക്കുന്ന, വിഡ്ഢികളാക്കുന്ന ഹര്‍ത്താലുകളോട് മുഖം തിരിച്ചുകൊണ്ടു നമുക്ക് ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങാം. എങ്കിലേ നാടു നന്നാകൂ, വികസനമുണ്ടാകൂ!

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും