Letters

നമ്മുടെ വൈദികരെയും സന്ന്യസ്തരെയും കുറച്ചുകൂടി ആദരിക്കാം…

Sathyadeepam

ജോസ് മോന്‍, ആലുവ

വൈദികരും സന്ന്യസ്തരും സഭാധികാരികള്‍ക്കെതിരെ ഉന്നയിക്കുന്ന പ്രതികരണങ്ങള്‍ മാധ്യമശ്രദ്ധയ്ക്കായി മാത്രം നടത്തുന്നതാണെന്ന സീറോ-മലബാര്‍ മീഡിയാ കമ്മീഷന്‍റെ പ്രസ്താവന ശ്രദ്ധിച്ചു.

നമ്മുടെ വൈദികരെയും സന്യസ്തരെയും കുറച്ചുകൂടി ആദരവോടെ കാണണമെന്നും അവരെക്കുറിച്ച് അഭിപ്രായം പറയുന്നത് അല്പംകൂടി സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും ഭാഷയിലായിരിക്കണമെന്നും വിനയപൂര്‍വം അപേക്ഷിക്കുന്നു. എത്ര വലിയ അപരാധമാണെങ്കില്‍കൂടിയും അവരും കര്‍ത്താവിന്‍റെ കരുണ അര്‍ഹിക്കുന്നു. നിങ്ങള്‍ വൈദികരായിരുന്ന കാലഘട്ടത്തില്‍ ഇങ്ങനെ ഒരുപക്ഷേ, പ്രതികരിച്ചിട്ടുണ്ടാവാം; അത് എന്തിനായിരുന്നുവെന്ന് ഓര്‍ക്കുന്നതും നന്നായിരിക്കും.

നമുക്കെതിരെ ഉയരുന്ന ആരോപണങ്ങളെല്ലാം മാധ്യമസൃഷ്ടിയാണെന്ന് എവിടെയും വിളിച്ചുപറഞ്ഞു പ്രതിരോധിക്കാനുള്ള ശ്രമങ്ങളും വല്ലാതെ തരംതാണു പോകുന്നുണ്ട്. പ്രതിരോധം നല്ലതാണ്. എന്നാല്‍ ആക്രമിച്ചു മുന്നേറുന്നതാണു കൂടുതല്‍ ഉത്തമം. സാത്താനെയും അവന്‍റെ ആഡംബരങ്ങളെയും 'എളിമ' എന്ന മഹാപുണ്യംകൊണ്ടു കീഴടക്കുക. അപ്പോള്‍ അധികാരത്തിന്‍റെയും ഭീഷണിയുടെയും സ്വരംമാറി സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും ഭാഷ വരും. അതിനാല്‍ ദിവ്യകാരുണ്യ ഈശോയുടെ സന്നിധിയിലിരുന്നു നമുക്കു പ്രശ്നങ്ങള്‍ക്കു പരിഹാരം തേടാം… അവിടുന്ന് ഉത്തരം തരും.

വിശുദ്ധരായ പൈതങ്ങള്‍ : ഡിസംബര്‍ 28

ശിശുഘാതകർ; കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ / ശിശുദിനം

വിശുദ്ധ യോഹന്നാന്‍ ശ്ലീഹാ : ഡിസംബര്‍ 27

പെരുകിയ അക്രമങ്ങള്‍ക്കിടയിലെ ക്രിസ്മസ്: അധികാരികളുടേത് പാഴ് വാക്കുകള്‍ എന്ന് കാര്‍ഡിനല്‍ ക്ലീമിസ്

Holy Mass Attendance Card Submission