Letters

പുതുമയുള്ള നോവല്‍

Sathyadeepam

ജോസ് കൂട്ടുമ്മേല്‍, കടനാട്

'ന്യായാധിപന്‍' എന്ന നോവലില്‍ കൊലപാതകത്തിനും അക്രമത്തിനുമെതിരെ സന്ധിയില്ലാത്ത സമരം നടത്തുന്ന ആനന്ദ് മേനോന്‍, അദ്ദേഹത്തിന്‍റെ മകള്‍ അഖില എന്നീ പത്രപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ മനുഷ്യമനസ്സില്‍ മൂല്യബോധം ഉറപ്പിക്കാന്‍ പര്യാപ്തമാണ്. ഈ മണ്ണില്‍ അതിദീര്‍ഘകാലം മൃഗങ്ങളെപ്പോലെ ജീവിച്ചു മണ്‍മറയുന്നതിനേക്കാള്‍, ഈ മണ്ണില്‍ കാല്‍പ്പാടുകള്‍ പതിപ്പിച്ചു പോയ ക്ലിന്‍റിനെപ്പോലെയുള്ളവരുടെ നൈമിഷികജീവിതമാണു കൂടുതല്‍ അഭികാമ്യമെന്നുള്ള നോവലിസ്റ്റിന്‍റെ പ്രഖ്യാപനത്തോടു പൂര്‍ണമായും യോജിക്കുന്നു. ആകാംക്ഷാനിര്‍ഭരമായ നോവലില്‍ കഥാപാത്രസൃഷ്ടിയിലും അവതരണത്തിലും പുതുമയുണ്ട്. നോവലിസ്റ്റിനും വാരികയ്ക്കും അഭിന്ദനങ്ങള്‍.

സത്യദീപത്തില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ക്കും പുതുമയുണ്ട്. ചെറുകഥകളും വാരികയില്‍ വായിക്കാനാഗ്രഹമുണ്ട്.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം