Letters

മാറ്റത്തിന്‍റെ കൊടുങ്കാറ്റ് വീശട്ടെ….

Sathyadeepam

ജോര്‍ജ് മുരിങ്ങൂര്‍

കുണ്ടുകുളം പിതാവിന്‍റേയും തട്ടില്‍ പിതാവിന്‍റേയും പ്രവര്‍ത്തന ശൈലിയില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട വ്യക്തിയാണ് നീലങ്കാവില്‍ പിതാവ്. പാവങ്ങളെ നെഞ്ചിലേറ്റിയ ഫ്രാന്‍സിസ് മാര്‍പാപ്പ നീലങ്കാവില്‍ പിതാവിന്‍റെ മാതൃകാപുരുഷനുമാണല്ലോ.

ഒരിടവകയില്‍ ചെല്ലുമ്പോള്‍ സാധാരണ ജനങ്ങളുമായി നേരിട്ടിടപഴകാന്‍ തടസ്സങ്ങളുണ്ടെങ്കില്‍ പിതാവിന്‍റെ മുമ്പില്‍ ആ തടസ്സങ്ങള്‍ തകര്‍ന്നു വീഴട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയെപോലെ, സമൂഹത്തിന്‍റെ അടിത്തട്ടില്‍ കിടക്കുന്ന സാധാരണക്കാരുമായി ഇണങ്ങിച്ചേര്‍ന്നുപോകാന്‍ സന്മനസ്സുള്ള മെത്രാന്മാര്‍ നമ്മുടെ രൂപതകളില്‍ അധികാരമേല്‍ക്കട്ടെ.

തിരുസഭയെന്നു പറഞ്ഞാല്‍ കര്‍ദ്ദിനാള്‍മാരും മെത്രാന്മാരും വൈദികരും മാത്രമടങ്ങുന്ന വരേണ്യ വര്‍ഗമാണെന്ന ചിന്ത പാവങ്ങളുടെ മനസ്സില്‍ നിന്ന് മായിച്ചുകളയണം. നീലങ്കാവില്‍ പിതാവിനും അദ്ദേഹത്തെപോലെ ചിന്തിക്കുന്നവര്‍ക്കും അത് സാധ്യമാണ്.

നീലങ്കാവില്‍ പിതാവുമായി സത്യദീപത്തിന്‍റെ സബ്-എഡിറ്റര്‍ ഷിജു ആച്ചാണ്ടി നടത്തിയ അഭിമുഖം (നവംബര്‍ 16-22) സുന്ദരമായിരുന്നു. അഭിനന്ദനങ്ങള്‍. നീലങ്കാവില്‍ പിതാവിന് വിജയാശംസകള്‍.

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും

ഏതു പ്രായത്തിലും സ്‌നേഹം നമ്മെ മികച്ചവരാക്കുന്നു

മണ്‍ മറഞ്ഞുപോയ പല അറിവുകളും തിരിച്ചുകൊണ്ടുവരണം: അനില്‍ വൈദിക്