Letters

കോക്കാച്ചിയും മുക്കണ്ണനും…

Sathyadeepam

ജോര്‍ജ് ഫ്രാന്‍സിസ് പൂവേലി, പാലാ

യോഗ ഒരു ശാസ്ത്രമാണെന്നത് നിഷേധിക്കാനാവില്ല; അതിന്‍റെ ഉത്ഭവം ഇന്ത്യയിലും. മതത്തിന്‍റെ പേരില്‍ യോഗയ്ക്കു തീണ്ടല്‍ വയ്ക്കുന്നതു ശരിയല്ല. എല്ലാ മതങ്ങളിലും സത്യത്തിന്‍റെ രശ്മികളുണ്ട് എന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നു. അപ്പോള്‍ യോഗയ്ക്ക് അയിത്തം കല്പിക്കാതെ അതുവഴി സത്യവിശ്വാസം എങ്ങനെ വ്യാഖ്യാനിച്ചുകൊടുക്കാന്‍ സാധിക്കും എന്നു നോക്കുകയല്ലേ ചെയ്യേണ്ടത്? ഇതു വ്യാഖ്യാനിച്ചു കൊടുക്കാന്‍ കടപ്പെട്ടവരുടെ മനസ്സുകളില്‍ 'സൂപ്പറും" "മള്‍ട്ടിയും" തിരതല്ലുമ്പോള്‍ എങ്ങനെ വ്യാഖ്യാനവും പ്രഘോഷണവും പുറത്തു വരും? ഹാ കഷ്ടം തന്നെ!

ഡോ. ജോഷി മയ്യാറ്റിലച്ചന്‍റെ "കോക്കാച്ചിയും മുക്കണ്ണനും" (ലക്കം 35) നമ്മുടെ ദൈവശാസ്ത്രജ്ഞന്മാര്‍ ആഴത്തില്‍ പഠിക്കേണ്ട വിഷയമാണ്. അതിഗഹനമായ ഈ വിഷയം അതിലളിതമായ രീതിയില്‍ അവതരിപ്പിച്ച ജോഷിയച്ചനും പ്രസിദ്ധീകരിച്ച സത്യദീപത്തിനും ഭാവുകങ്ങള്‍.

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും