Letters

മണലില്‍ വീട് പണിത ഭോഷന് തുല്യം

Sathyadeepam

ജോര്‍ജ് ഫ്രാന്‍സിസ് പൂവേലി, പാലാ

ഗാന്ധിയെ മറന്ന് ഗോഡ്സെയെ പൂജിക്കുന്നു! പരിപ്പുവടയും കട്ടന്‍കാപ്പിയും ഉപേക്ഷിച്ചു പാവങ്ങളുടെ പാര്‍ട്ടി ഹലാല്‍ ചിക്കനിലേക്കു തിരിയുന്നു! കറുത്ത പൊന്നും റബറും മറ്റും ഇഷ്ടാനുസരണം ഇറക്കുമതി ചെയ്തു കര്‍ഷകരെ കുത്തുപാളയെടുപ്പിച്ചു കുത്തകകള്‍ തടിച്ചുകൊഴുക്കുന്നു! പ്രതിപക്ഷത്തെ പടിക്കു പുറത്തു നിര്‍ത്തി സഹകരണ പ്രസ്ഥാനങ്ങള്‍ കൊള്ളയടിക്കുന്നു!

സഭ ശരിക്കും ഇടതുപക്ഷത്തേയ്ക്കു നീങ്ങി സത്യത്തിനു സാക്ഷ്യം നല്കിയും പാവങ്ങളുടെ പക്ഷം പിടിച്ചും ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറാന്‍ സമയം സമാഗതമായിരിക്കുന്നു. ഇനിയും സൂപ്പര്‍ സ്പെ ഷ്യാലിറ്റിയുടെയും മറ്റും പുറകെ ആളും അര്‍ത്ഥവും നല്കി നടക്കുന്നവര്‍ മണലില്‍ വീട് പണിത ഭോഷനു തുല്യം.

"കേരളത്തില്‍ സഭ ഇടതുപക്ഷത്തിനു നേതൃത്വം കൊടുക്കണം" എന്ന ജെയിംസ് ലൂക്കായുടെ ലേഖനം (ലക്കം 28) ചിന്തോദ്ദീപകംതന്നെ; നന്ദി.

ബ്രദര്‍ സാവിയോ അറക്കല്‍ സി എസ് ടി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

ഫാ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍ ട്രിബ്യൂണല്‍ പ്രസിഡന്റും പോസ്റ്റുലേറ്റര്‍ ജനറലും

പള്ളിപ്പരിസരം വൃത്തിയാക്കാമെന്ന ബിജെപി വാഗ്ദാനം നാഗാലാന്‍ഡ് ക്രൈസ്തവര്‍ നിരസിച്ചു

അനുദിന ജീവിതത്തിലേക്ക് ദൈവത്തെ സ്വാഗതം ചെയ്യുക

എം സി ബി എസ് അഖില കേരള ബൈബിള്‍ ക്വിസ് മത്സരം