Letters

സഭയുടെ സാമ്രാജ്യ വിപുലീകരണമല്ല മിഷന്‍

Sathyadeepam

ഡോ. അലക്സ് വൈപ്പന, പാലാ

2018 ഏപ്രില്‍ 11-ാം തീയതി പ്രസിദ്ധീകരിച്ച സത്യദീപത്തിലെ ഒരു ലേഖനവും ഒരു കത്തുമാണ് എന്നെ ഈ കത്തെഴുതാന്‍ പ്രേരിപ്പിച്ചത്. ഫാ. വര്‍ഗീസ് ആലേങ്ങാടന്‍റെ "സഭയുടെ സാമാജ്യത്വവിപുലീകരണമല്ല മിഷന്‍" എന്ന ലേഖനം പല പ്രാവശ്യം വായിച്ചു മനസ്സിലാക്കേണ്ടതും, വേണ്ടാത്തതു കളയുകയും വേണ്ടതു സ്വീകരിക്കുകയും വേണം.

കുരിശെടുക്കാനോ കുരിശില്‍ കയറാനോ തയ്യാറില്ലാതെ, കുരിശിനെ ഒരു ആരാധനാവസ്തുവാക്കി കൊണ്ടുനടക്കുകയാണു നാം – ക്രിസ്തുവിനെ ആരാധിക്കാനല്ല, അനുകരിക്കാനാണു ക്രിസ്തു ആവശ്യപ്പെട്ടത്. ഇന്നു ക്രിസ്തുവിനെ അനുകരിക്കുന്നവരില്ല.

നാമിതുവരെ പണിത സ്ഥാപനങ്ങളില്‍ നിന്നു പാവങ്ങള്‍ക്ക് എന്തു പ്രയോജനം കിട്ടി എന്നതിന് ഒരു കണക്കെടുപ്പു വേണം.

ക്രിസ്തുകേന്ദ്രീകൃതമായ സുവിശേഷാത്മകമായ ജീവിതത്തിലേക്കു വിട്ടുവീഴ്ചകളില്ലാതെ തിരിയുക എന്നതാണു കേരളസഭ ചെയ്യേണ്ടത്.

ഇങ്ങനെ വളരെ കാതലായ ചിന്തകള്‍ ലേഖനത്തിലൂടെ തന്ന ഫാ. വര്‍ഗീസ് ആലേങ്ങാടനെ അനുമോദിക്കുന്നു.

മാര്‍ ജേക്കബ് തൂങ്കുഴി ദൈവജനത്തെ ചേര്‍ത്തുപിടിച്ച ആത്മീയ ശ്രേഷ്ഠന്‍: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍

മാർ തൂങ്കുഴി സഭയ്ക്കു പുതുദിശാബോധം പകർന്ന ഇടയശ്രേഷ്ഠൻ: എറണാകുളം-അങ്കമാലി അതിരൂപത

എ ഐ യുഗത്തില്‍ മനുഷ്യാന്തസ് കാത്തുസൂക്ഷിക്കുക - ദൈവശാസ്ത്രജ്ഞരോട് മാര്‍പാപ്പ

യുദ്ധത്തോട് 'നോ' പറയുക, സമാധാനത്തോട് 'യെസും'

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു