Letters

തൊഴിലാളിവര്‍ഗ ആധിപത്യം കോര്‍പ്പറേറ്റുകള്‍ക്കൊപ്പം?

Sathyadeepam

ബോബി പാണാട്ട്, ചേര്‍ത്തല

ഇന്ന് രാഷ്ട്രീയത്തിലും മതാത്മക ജീവിതത്തിലും സാമൂഹിക ചുറ്റുപാടിലും പ്രകടമാകുന്ന കാര്യം വിദ്യാഭ്യാസപരമായും, സാമൂഹികമായും സാംസ്കാരികമായും, മുന്നിലായിരുന്ന മധ്യവര്‍ഗം കേരളത്തില്‍ അവഗണിക്കപ്പെടുകയും, നിരുത്സാഹപ്പെടുത്തപ്പെടുകയും, തഴയപ്പെടുകയും ചെയ്യുന്നു എന്നതാണ്. ഇന്ന് തൊഴിലാളിവര്‍ഗാധിപത്യം കോര്‍പ്പറേറ്റുകള്‍ക്കൊപ്പം എല്ലാ മേഖലയിലും പ്രകടമാണ്.

രണ്ടു രൂപയ്ക്കു അരി, തൊഴില്‍ ഉറപ്പ്, മൈക്രോ ഫൈനാന്‍സിങ് തുടങ്ങി ഗവണ്‍മെന്‍റിന്‍റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്ന അടിസ്ഥാനവര്‍ഗം കഴിഞ്ഞ ഒരു ദശാബ്ദമായി ഉണ്ടായ വന്‍ കൂലി വര്‍ധനയുടെ ധാരാളിത്തത്തില്‍ മതിമറന്നു ജീവിക്കുന്ന അവസ്ഥയാണിന്നുള്ളത്. നോക്കുകൂലിക്കാരും, സ്ഥലക്കച്ചവട ദല്ലാളുമാരുമായ പുതുപ്പണക്കാരും, അടിസ്ഥാനവര്‍ഗങ്ങളും, രാഷ്ട്രീയക്കാരും ഒത്തു ചേര്‍ന്ന് അപ്രമാദിത്വം നേടുന്ന പുത്തന്‍ സാംസ്കാരിക "നവോത്ഥാന" മൂല്യച്യുതിക്ക് കേരളസഭയും കേരളസമൂഹത്തോടൊപ്പം വിധേയമാവുകയാണെന്നു കരുതപ്പെടേണ്ടിയിരിക്കുന്നു.

മിശ്ര വിവാഹങ്ങളും പ്രേമവിവാഹങ്ങളും വിവാഹമോചനങ്ങളും ഏറി വരുന്നതും അടിസ്ഥാന മതബോധനം ഇല്ലാത്തതും പാശ്ചാത്യവത്ക്കരിക്കപ്പെടുന്നതുമായ പുത്തന്‍ സാമൂഹ്യ പശ്ചാത്തലത്തില്‍ പള്ളികളെ സ്വന്തം കാര്യം നേടാനുള്ള ഉപഭോഗവസ്തുമായി മാത്രം കാണുന്ന ആത്മീയതയും അതിനെ പ്രോത്സാഹിപ്പിക്കുന്ന സഭാ ആത്മീയ നേതൃത്വവും നവ ലിബറല്‍ ഇടവക നേതൃത്വവും ചേര്‍ന്ന് അടുത്ത ഒന്ന് രണ്ടു ദശകങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന അപചയം പൂര്‍ണ്ണ തോതില്‍ നടപ്പാക്കാനിരിക്കുന്നു എന്ന യാഥാര്‍ഥ്യം കേരളസഭയുടെ വേദനയാണ്.

സഭാവിരുദ്ധ മുന്നേറ്റങ്ങളും പ്രവര്‍ത്തനങ്ങളുമായി ഇവര്‍ ആത്മീയ വിപ്ലവകാരികളുടെയും തിരുത്തല്‍വാദികളുടെയും വേഷത്തില്‍ പാല് കൊടുത്ത് വളര്‍ത്തുന്ന കൈകളില്‍ കൊത്തി മുറിവേല്പിച്ചു മൃതപ്രായരാക്കിമാറ്റുന്ന ഇന്നിന്‍റെ നവ മാധ്യമ അനുഭവങ്ങള്‍ ഭാവിയില്‍ വരാനിരിക്കുന്ന സഭാ വിരുദ്ധതയുടെയും ശിഥിലീകരണത്തിന്‍റെയും അടയാളമായി കരുതിയാല്‍ തെറ്റു പറയാനാകുമോ?

മണ്‍ മറഞ്ഞുപോയ പല അറിവുകളും തിരിച്ചുകൊണ്ടുവരണം: അനില്‍ വൈദിക്

പകല്‍വീട് അംഗങ്ങള്‍ക്ക് സൗജന്യ ഫിസിയോ തെറാപ്പി പരിശീലനം!

എല്‍ എഫില്‍ നവീകരിച്ച ആക്‌സിഡന്റ് ആന്റ് എമര്‍ജന്‍സി വിഭാഗം

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്