Letters

മാര്‍പാപ്പയും ഉറങ്ങുന്ന യൗസേപ്പിതാവിന്‍റെ രൂപവും

Sathyadeepam

അലക്സ് അറയ്ക്കപ്പറമ്പില്‍, ചേര്‍ത്തല

ഒക്ടോബര്‍ 25-ാം തീയതിയിലെ സത്യദീപത്തിലെ 'മതാത്മകതയോ മതാത്മകതയൊരു ഭ്രമാത്മകതയോ?' എന്ന തലക്കെട്ടിലുള്ള ഡോ. ജോയ്സ് കൈതക്കോട്ടിലിന്‍റെ ലേഖനം വളരെ നല്ലതും കാലികപ്രസക്തവുമാണ്. എന്നാല്‍ അതില്‍ ഉദാഹരണമായി സൂചിപ്പിച്ചിരിക്കുന്ന 'ഉറങ്ങുന്ന യൗസേപ്പിതാവിന്‍റെ രൂപം' എന്നതിനെക്കുറിച്ചുള്ള പരാമര്‍ശത്തോടു വിയോജിപ്പ് കുറിക്കട്ടെ.

യൗസേപ്പിതാവിന്‍റെ ഉറങ്ങുന്ന രൂപം ഒരു ഭാവനാസൃഷ്ടിയല്ല. ഈ രൂപത്തെക്കറിച്ച് ലോകം അറിയുന്നതു പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ 2015 ജനുവരി 16-ാം തീയതി ഫിലിപ്പീന്‍സിലെ മാനിലയില്‍ വിശ്വാസസമൂഹത്തോടു പറയുമ്പോഴാണ്. വീണ്ടും റോമില്‍ 2016 നവംബര്‍ 25-ന് 88-ാമത് സുപ്പീരിയര്‍ ജനറല്‍ അസംബ്ലിയില്‍ മാര്‍പാപ്പ ഈ രൂപത്തെക്കുറിച്ചു സംസാരിച്ചു.

പൊതുവേദിയില്‍ പല പ്രാവശ്യം ഈ രൂപത്തെക്കറിച്ചു മാര്‍പാപ്പ സംസാരിച്ചിട്ടുണ്ട്. ഈ രൂപം ദേവാലയത്തിലോ ഭവനത്തിലോവച്ചു വണങ്ങുന്നത് എങ്ങനെ ഭ്രമാത്മകതയാകും? ലേഖനത്തിന്‍റെ പൊതുവായ ആശയങ്ങളെ അംഗീകരിക്കുമ്പോള്‍ത്തന്നെ ചില പ്രധാന കാര്യങ്ങളുടെ യാഥാര്‍ത്ഥ്യം കുറച്ചുകൂടി പഠിച്ചിട്ട് എഴുതുന്നതല്ലേ ഉചിതം എന്നു തോന്നിപ്പോകുന്നു. "പരസ്പരം ആദരിക്കുന്നിടത്താണ് ആത്മീയത" എന്ന ഡോ. മുണ്ടാടന്‍റെ ലേഖനം വളരെ നല്ലതാണ്. തിരുസഭയെക്കുറിച്ചുള്ള ജോണ്‍ പോളിന്‍റെ ലേഖനവും കാലികമാണ്. കാലികപ്രസക്തിയുള്ള ഇത്തരം ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന സത്യദീപത്തിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

സീയെന്നായിലെ വിശുദ്ധ ബര്‍ണര്‍ദീന്‍ (1380-1444) : മെയ് 20

വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍ V (1215-1296) : മെയ് 19

സജീവം ലഹരി വിരുദ്ധ ക്യാമ്പയിന്‍ ടാസ്‌ക്ക് ഫോഴ്‌സ് മെമ്പേഴ്‌സിനായി പരിശീലനം സംഘടിപ്പിച്ചു

ഖത്തറിലെ രണ്ടാമത്തെ കത്തോലിക്ക ദേവാലയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു

സ്വിസ് ഗാര്‍ഡ്: പുതിയ സൈനികര്‍ ചുമതലയേറ്റു