Letters

ആര്‍ഭാടങ്ങള്‍ക്ക് അതിരു വേണ്ടേ?

Sathyadeepam

അബ്രാഹം തോട്ടുപുറം, പെരുവ

2019 സെപ്തംബര്‍ 18-ലെ സത്യദീപത്തില്‍ ഫാ. ലൂക്ക് പൂത്തൃക്ക എഴുതിയ ഒരു കത്തു വായിച്ചു. അതു നമ്മുടെ ബഹുമാനപ്പെട്ട വൈദികരും സിസ്റ്റേഴ്സും ഒന്ന് വായിക്കാന്‍ അപേക്ഷിക്കുന്നു. നമ്മുടെ ആര്‍ഭാടത്തിന് ഒരു അതിരുള്ളതു നല്ലതാണ്. "കര്‍ത്താവിന്‍റെ കബറിടമേ സ്വസ്തി" എന്നാണു നമ്മുടെ കുര്‍ബാനയിലെ അവസാന പ്രാര്‍ത്ഥന. ഉരുട്ടി മാറ്റാവുന്നത്ര ഘനമുള്ള ഒന്നോ ഒന്നിലധികമോ കല്ലുകളേ അവിടെ കാണാന്‍ സാദ്ധ്യതയുള്ളൂ. അതു തിരിച്ചറിഞ്ഞ ഒരു പുരോഹിതനെങ്കിലും ഉണ്ടല്ലോ എന്ന ചാരിതാര്‍ത്ഥ്യവുമുണ്ട്. ഒരു കാര്യംകൂടി, ഒരു പൊതുപരിപാടിയില്‍ ഒരു മേലദ്ധ്യക്ഷന്‍ എന്ന രീതി അവലംബിക്കുന്നതു നന്നായിരിക്കും.

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു

വിശുദ്ധ ജോസഫ് കൂപ്പര്‍ത്തീനോ (1603-1663) : സെപ്തംബര്‍ 18

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17