ജോസ് മാത്യു തടിക്കടവ്, കണ്ണൂര്‍
ഒ.ജെ. പോള്‍ പാറകടവിന്റെ സത്യദീപം ലക്കം 11-ല്‍ 'കെട്ടലും അഴിക്കലും' എന്ന പ്രതികരണത്തില്‍, ഒരു വര്‍ഷം സംഭവിക്കുന്ന, വിവാഹമോചനങ്ങളുടെ, വക്കീല്‍ നോട്ടീസയച്ച് വേര്‍പെട്ട് നില്‍ക്കുന്നവരുടെ, സംഖ്യകള്‍ വായിച്ചപ്പം അമ്പരന്ന് പോയി. ഇവരുടെ മനസ്സാക്ഷി എന്താണ് ഇവരോട് ചോദിക്കുന്നത്? മക്കള്‍ നല്ല വിവാഹജീവിതം നയിക്കുന്നത് കാണുക എന്ന മാതാപിതാക്കളുടെ മോഹവും, തകര്‍ന്നടിയുന്നത് അതിദയനീയമാണ്.
പ്രതികരണം വായിച്ച് ദിവസങ്ങള്‍ക്കുശേഷം, കേരള ഹൈക്കോടതി, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, എം.ബി. സ്‌നേഹലത എന്നിവരുള്‍പ്പെട്ടവരുടെ ബഞ്ച്, വിവാഹമോചനം അനുവദിച്ച ഉത്തരവില്‍ സംശയാലുവായ ഭര്‍ത്താവ് ജീവിതം നരകമാക്കുന്നു. വിവാഹജീവിതത്തിന്റെ ആത്മാവ് പരസ്പര വിശ്വാസമാണെന്ന് കോടതി രേഖപ്പെടുത്തി. സഭാതലത്തിലെ കണക്കുകള്‍ പെടുന്നില്ലാ എന്ന വേര്‍തിരിവ്, യുക്തിസഹമല്ല! വിവാഹജീവിതത്തിന്റെ ആത്മാവ് നഷ്ടപ്പെട്ടവര്‍, 'അവര്‍ രണ്ടല്ല ഒന്നാണ്' എന്ന യേശു വചനം ശ്രവിക്കാത്തവര്‍ സഭാതലത്തിലും ഉണ്ട് എന്ന് കരുതുന്നു.
60 വര്‍ഷങ്ങള്‍ക്കപ്പുറം നടന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ 'സഭ ആധുനിക ലോകത്തില്‍' എന്ന പ്രമാണരേഖയില്‍ വിവാഹത്തിന്റെയും കുടുംബജീവിതത്തിന്റേയും, ശ്രേഷ്ഠതയെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.
നമ്പര്‍ 47-ല്‍ വിവാഹമോചനമെന്ന വസന്ത വ്യാപകമായി കാണുന്നുണ്ട്. അമിതമായ സ്വാര്‍ഥത, ഭോഗാസക്തി, ഉല്‍പാദന വിരുദ്ധമായ തഴക്കങ്ങള്‍ എന്നിവയില്‍ അശുദ്ധമാക്കപ്പെടുന്നു, പരസ്പര വിശ്വാസമാകുന്ന ആത്മാവ് അന്ധകാരത്തിലേക്ക് പോകുന്ന ദുസ്ഥിതി വന്ന് ഭവിക്കുന്നു!