Letters

ഉള്‍ക്കരുത്തു പകരുന്ന ലേഖനങ്ങള്‍

Sathyadeepam

സത്യദീപം ലക്കം 28 ല്‍ വായിച്ച എല്ലാ ലേഖനങ്ങളും, എഡിറ്റോറിയലും, ചിന്താജാലകവും വിശ്വാസത്തിനു ഉണര്‍വും, ഉള്‍ക്കരുത്തും നല്കുന്നതായിരുന്നു.
വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷത്തോടനുബന്ധിച്ച് വിശുദ്ധന്റെ ജീവിതവഴികളിലൂടെ വ്യത്യസ്തമായ ആശയങ്ങളിലൂടെ ആഴമാര്‍ന്ന അവബോധം നല്കാന്‍ പ്രസ്തുത ലക്കത്തിലെ ലേഖനങ്ങള്‍ക്കു കഴിഞ്ഞു.
സത്യദീപത്തിനും, അതിന്റെ എല്ലാ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ.
അമ്പതു വര്‍ഷമായി സത്യദീപം വാരിക വായിക്കുന്ന എന്നെ വായനയില്‍ വളര്‍ത്തുന്ന പാഠപുസ്തകമാണു സത്യദീപം എന്ന് പറയട്ടെ.
സത്യദീപത്തിലെ ലേഖനങ്ങള്‍ പ്രത്യേകിച്ച് പരിശുദ്ധ പിതാക്കന്മാര്‍ പുറപ്പെടുവിക്കുന്ന ചാക്രികലേഖനങ്ങളെ സംബന്ധിച്ച പഠനങ്ങളും വിലയിരുത്തലുകളും ഏറെ ശ്രദ്ധാര്‍ഹമാണ്.
മാനവസാഹോദര്യവും സ്‌നേഹവും സമാധാനവും കൈവരിക്കുവാനുള്ള സഭയുടെ ലക്ഷ്യത്തിന് ഏല്ക്കുന്ന ഈ നൂറ്റാണ്ടിന്റെ വെല്ലുവളികള്‍ ഫ്രാന്‍സിസ് പാപ്പയെ വ്യാകുലമാക്കുന്നത് ആ മുഖത്ത് നമുക്ക് കാണാം. പരിശുദ്ധ പിതാവിന്റെ പ്രവര്‍ത്തനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുമ്പോള്‍ ഈ കാലഘട്ടത്തില്‍ ദൈവരാജ്യത്തിന്റെ സുവിശേഷം പ്രാവര്‍ത്തികമാക്കാന്‍ നമുക്കും പരിശ്രമിക്കാം.

എം.എ. മാത്യു മങ്കുഴിക്കരി, തണ്ണീര്‍മുക്കം

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]