Letters

സത്യദീപത്തിലെ പെയ്ഡ് ന്യൂസ്?

Sathyadeepam

ജോര്‍ജ് കട്ടയ്ക്കല്‍, മംഗലംഡാം, പാലക്കാട്

ജൂണ്‍ അവസാന ലക്കം സത്യദീപത്തിന്‍റെ കവര്‍ സ്റ്റോറി പെയ്ഡ് ന്യൂസ് വിഭാഗത്തിലാണ് ഉള്‍പ്പെടുക. സിബി മാത്യൂസ് ഐപിഎസിനെ വിലയിരുത്താന്‍ ഞാന്‍ ആരുമല്ല. നിര്‍ഭയം എന്ന സര്‍വീസ് സ്റ്റോറി വായിച്ചിട്ടുമില്ല. പുസ്തകത്തെക്കുറിച്ചുള്ള മാധ്യമചര്‍ച്ചകള്‍ മാത്രമാണ് എനിക്കറിയാവുന്നത്. പുസ്തകത്തിലെ വിവാദങ്ങള്‍ വിപണനത്തിനായി സൃഷ്ടിക്കപ്പെട്ടതാണെന്ന ചര്‍ച്ചകളും അതിലുള്‍പ്പെട്ടിട്ടുണ്ട്.

സത്യദീപത്തിനും ഇതര മാധ്യമങ്ങള്‍ക്കുമൊക്കെ അഭിമുഖത്തിനു സര്‍വഥാ അനുയോജ്യനായ വ്യക്തിയാണദ്ദേഹം. നിര്‍ഭയം എന്ന കൃതിയെക്കുറിച്ചു പുസ്തകാഭിപ്രായം എഴുതുകയുമാകാം. അതല്ലാതെ പുസ്തകത്തിലെ വിവാദങ്ങളെ അടിസ്ഥാനപ്പെടുത്തിയ ചോദ്യാവലിയും വിശദീകരണങ്ങളുമായി ഒരു സ്റ്റോറി അഭിമുഖമെന്ന പേരില്‍ പ്രസിദ്ധീകരിച്ചതു ശരിയായില്ല. അതു പത്രധര്‍മ്മമല്ല. പുസ്തകത്തിന്‍റെ വില്പനയെ സഹായിക്കുന്ന ഒരു പ്രവൃത്തിയായി മാത്രമേ അതിനെ കാണാനാവൂ.

ബ്രദര്‍ സാവിയോ അറക്കല്‍ സി എസ് ടി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

ഫാ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍ ട്രിബ്യൂണല്‍ പ്രസിഡന്റും പോസ്റ്റുലേറ്റര്‍ ജനറലും

പള്ളിപ്പരിസരം വൃത്തിയാക്കാമെന്ന ബിജെപി വാഗ്ദാനം നാഗാലാന്‍ഡ് ക്രൈസ്തവര്‍ നിരസിച്ചു

അനുദിന ജീവിതത്തിലേക്ക് ദൈവത്തെ സ്വാഗതം ചെയ്യുക

എം സി ബി എസ് അഖില കേരള ബൈബിള്‍ ക്വിസ് മത്സരം