Letters

സർക്കാരിനെക്കുറിച്ചുള്ള വിലയിരുത്തൽ

Sathyadeepam
  • ഫാ. ജോസ് വൈലിക്കോടത്ത്

കഴിഞ്ഞലക്കത്തിൽ സർക്കാരിനെക്കുറിച്ചുള്ള ഫാ. മാത്യു കിലുക്കന്റെ വിലയിരുത്തൽ പ്രീമച്ചൂർ എന്നു തോന്നിപോയി. ഒരു വർഷത്തിനുശേഷം നടത്തേണ്ടിയിരുന്ന ഉള്ളടക്കമാണ് ഫാ. മാത്യു കിലുക്കന്റെ ലേഖനത്തിൽ കണ്ടത്. മുൻ സർക്കാർ പാളം തെറ്റി ഓടിയിരുന്നതുകൊണ്ട് ട്രാക്ക് നേരെയാക്കാൻ കുറെകൂടി സമയം സതീശൻ സർക്കാരിനു അനുവദിക്കാമായിരുന്നു. മുൻ സർക്കാർ ഭരണമൊഴിയുമ്പോൾ 5 ലക്ഷം കോടി യിലധികമാക്കി സംസ്ഥാനത്തിന്റെ കടം വർദ്ധിപ്പിച്ചിരുന്നു. വിത്തെടുത്തു കുത്തുകയായിരുന്നു അവർ.

കടുത്ത സാമ്പത്തിക ഞെരുക്കത്തിലും സതീശന്റെ കന്നി ബജറ്റിൽ അധിക നികുതി നിർദേശങ്ങളില്ലായിരുന്നുവെന്ന ഭാവാത്മക വശം ലേഖകൻ കാണാതെ പോയി. അതോടൊപ്പം പുതിയ വരുമാന മാർഗ്ഗം പുതിയ സർക്കാർ കണ്ടെത്താത്തതിൽ ഇദ്ദേഹം വിലപിക്കുന്നതും കാണാം. സ്പോൺസ്റിംഗിനെ മിക്കവരും കുറ്റപ്പെടുത്തുമ്പോൾ സർക്കാർ മെഷിനറി ചലിപ്പിച്ചു കൊണ്ട് സ്പോൺസേർസിന് അനർഹമായ ആനുകൂല്യം കൊടുത്തതിന് ഒരു തെളിവു പോലും നിരത്തുന്നുമില്ല. ഒരു ചെടി വെച്ചു പിടിപ്പിക്കുമ്പോൾ പുഷ്പിക്കാൻ സമയം അനുവദിക്കുന്നത് കാലത്തിന്റെ ആവശ്യകതയാണ്.

കൊള്ളസംഘങ്ങളിലെ സിംഹവും കുറുക്കനും!

ജോസഫിനെ വെട്ടിനിരത്തിയ സഹോദരന്മാർ

വചനമനസ്‌കാരം: No.237

1025-ാം ജൂബിലി വർഷത്തിൽ 1500-ഓളം വിശുദ്ധരുടെ തിരുശേഷിപ്പുകൾ വണങ്ങി വിശ്വാസപരിശീലന വിദ്യാർത്ഥികൾ

അപ്‌ലോഡ് ചെയ്യാത്ത ജീവിതങ്ങൾ