Letters

അനുശോചനപ്രസംഗങ്ങള്‍

Sathyadeepam

നിഷ കുന്നത്തേല്‍, ബല്‍ത്തങ്ങാടി

ജൂണ്‍ 7-ാം തീയതിയിലെ സത്യദീപത്തില്‍ ശ്രീ. ജോയി വടക്കുഞ്ചേരി എഴുതിയ "ശവസംസ്കാര ശുശ്രൂഷയിലെ അനുശോചനസന്ദേശം" എന്ന കത്തു വായിച്ചതിനെ തുടര്‍ന്നാണ് ഈ കത്തെഴുതുന്നത്.

വളരെ നന്ദിയോടും സ്നേഹത്തോടുംകൂടി പറയട്ടെ, ലേഖകന്‍ പറഞ്ഞതുപോലെ ഈയൊരു സാഹചര്യത്തില്‍ നമ്മുടെ സഭയിലെ പല വൈദികരും കാണിക്കുന്ന വിവേകവും പക്വതയും (നാനാജാതി മതസ്ഥര്‍ തിങ്ങിനില്ക്കുന്നിടത്താണു തന്‍റെ പ്രസംഗമെന്ന അവബോധത്തോടെ മരണത്തെക്കുറിച്ചുള്ള ക്രിസ്തീയവിശ്വാസം വളരെ ലളിതമായി പങ്കുവച്ചു കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ആശ്വാസവചനങ്ങള്‍ നല്കുന്ന രീതി) എടുത്തുപറയേണ്ടതാണ്. സാഹചര്യമനുസരിച്ചു വിവേകപൂര്‍വം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുകയെന്നതാണല്ലോ ഓരോ ക്രൈസ്തവന്‍റെയും കര്‍ത്തവ്യം.

ബ്രദര്‍ സാവിയോ അറക്കല്‍ സി എസ് ടി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

ഫാ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍ ട്രിബ്യൂണല്‍ പ്രസിഡന്റും പോസ്റ്റുലേറ്റര്‍ ജനറലും

പള്ളിപ്പരിസരം വൃത്തിയാക്കാമെന്ന ബിജെപി വാഗ്ദാനം നാഗാലാന്‍ഡ് ക്രൈസ്തവര്‍ നിരസിച്ചു

അനുദിന ജീവിതത്തിലേക്ക് ദൈവത്തെ സ്വാഗതം ചെയ്യുക

എം സി ബി എസ് അഖില കേരള ബൈബിള്‍ ക്വിസ് മത്സരം