Coverstory

യുവജനങ്ങള്‍ നല്ല പൗരന്മാരാകുക, പിന്നെ നേതാക്കളാകുക

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍, രാഷ്ട്രീയത്തെയും ക്രൈസ്തവയുവജനങ്ങളെയും കുറിച്ച് കെ സി വൈ എം സംസ്ഥാന പ്രസിഡന്റ് സംസാരിക്കുന്നു.

എബിന്‍ കണിവയലില്‍
  • എബിന്‍ കണിവയലില്‍

    സംസ്ഥാന പ്രസിഡന്റ്, കെ സി വൈ എം

ജനാധിപത്യത്തില്‍ രാഷ്ട്രീയത്തിന്റെയും രാഷ്ട്രീയപ്രവര്‍ത്ത കരുടെയും പ്രസക്തി വ്യക്തമാണല്ലോ. ഇതു മനസ്സിലാക്കി, രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനുള്ള ഉത്തരവാദിത്വ ബോധം ക്രൈസ്തവയുവജനങ്ങള്‍ വേണ്ടത്ര കാണിക്കുന്നുണ്ടോ?

രാഷ്ട്രീയം അധികാര മനോഭാവത്തോടെ സമീപിക്കേണ്ട മേഖലയല്ല, മറിച്ച് സമൂഹത്തിന്റെ സാമൂഹിക–സാമ്പത്തിക–സാംസ്‌കാരിക ഉയര്‍ച്ചയ്ക്കായി സ്വീകരിക്കേണ്ട ഉത്തരവാദിത്വപൂര്‍ണ പൗരപ്രവര്‍ത്തനമാണെന്ന ബോധ്യത്തോടെ ഇടപെടുന്ന യുവജനങ്ങളെയാണ് ഇന്നിന് ആവശ്യം. സമൂഹമാധ്യമങ്ങളുടെ അതിപ്രസരവും ജീവിതപ്രതിസന്ധികളും ആഘോഷങ്ങളുടെ ലോകം മാത്രമുള്ള യുവമനസ്സുകളും ഇത്തരം ഇടപെടലുകളെ പലപ്പോഴും പരിമിതപ്പെടുത്തുന്നുണ്ട്. സാമൂഹിക പ്രതിബദ്ധതയില്ലാത്ത അരാഷ്ട്രീയവാദികളായ അവനവനിലേക്ക് മാത്രം ചുരുങ്ങി പോകുന്ന ഒരു തലമുറ വളര്‍ന്നു വരുന്നതിനെ അതീവ ഗൗരവത്തോടെ സമൂഹം കാണേണ്ടിയിരിക്കുന്നു; പ്രത്യേകിച്ച് െ്രെകസ്തവ സമൂഹം. കാരണം, ഇത്തരം അനുകരണീയമല്ലാത്ത പ്രവണതകളും വിദേശ കുടിയേറ്റവും ഏറ്റവുമധികം ബാധിക്കുന്നത് െ്രെകസ്തവ യുവജനങ്ങളെയാണ്. അവരെ കൂടുതല്‍ ഉത്തരവാദിത്വബോധം, പഠനസന്നദ്ധത, മൂല്യബോധം എന്നിവയിലേക്ക് നയിക്കേണ്ടതുണ്ട്. അതിനുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

രാഷ്ട്രീയപ്രവര്‍ത്തനം ജനസേവനത്തിനുള്ള ഒരു മാര്‍ഗമായി കണ്ട് രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ യുവജനങ്ങള്‍ താത്പര്യപ്പെടുന്നുണ്ടോ?

'രാഷ്ട്രനിര്‍മാണം ഉത്തരവാദിത്വപൂര്‍ണ്ണമായ എന്റെ ഒരു ദൗത്യം' എന്ന നിലയില്‍ രാഷ്ട്രീയത്തെ കാണുന്ന മനോഭാവത്തോടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും, പ്രത്യേകിച്ച് യുവജനങ്ങള്‍ പങ്കാളികളാകണമെന്ന് അതിയായി ആഗ്രഹിക്കുന്നു. യുവജനങ്ങളുടെ ചിറകുകളില്‍ പറന്നുയരുന്ന ഒരു സമൂഹമാണ് സൃഷ്ടിക്കപ്പെടേണ്ടത്. വ്യക്തി എന്നതിനേക്കാള്‍ ഉപരിയായി സമൂഹമെന്ന വിശാല കാഴ്ചപ്പാട് സൃഷ്ടിക്കുവാനും ക്രിസ്തുവിന്റെ സ്‌നേഹ വിപ്ലവം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുക്കുവാനുമുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമായി നമുക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തെ മാറ്റുവാന്‍ സാധിക്കും. ജനസേവനമെന്ന ആത്മാവിനെ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുമ്പോള്‍ സ്വാര്‍ത്ഥതയെയും നിക്ഷിപ്തതാല്‍പര്യങ്ങളെയും ഇല്ലാതാക്കി സ്വയം നവീകരിക്കപ്പെടുവാനും സാമൂഹികമാറ്റങ്ങള്‍ക്ക് നേതൃത്വം വഹിക്കുവാനും കഴിയും.

യുവജനങ്ങളുടെ ചിറകുകളില്‍ പറന്നുയരുന്ന ഒരു സമൂഹമാണ് സൃഷ്ടിക്ക പ്പെടേണ്ടത്. വ്യക്തി എന്നതിനേക്കാള്‍ ഉപരിയായി സമൂഹമെന്ന വിശാല കാഴ്ചപ്പാട് സൃഷ്ടിക്കുവാനും ക്രിസ്തുവിന്റെ സ്‌നേഹ വിപ്ലവം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുക്കുവാനു മുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമായി നമുക്ക് രാഷ്ട്രീയ പ്രവര്‍ത്തന ത്തെ മാറ്റുവാന്‍ സാധിക്കും.

ക്രൈസ്തവ യുവജനങ്ങളുടെയും അത്മായരുടെയും രാഷ്ട്രീയ പ്രവേശം പ്രോത്സാഹിപ്പിക്കു ന്നതില്‍ സഭയ്ക്ക് എന്തെങ്കിലും ചെയ്യാനുണ്ടോ, എന്തൊക്കെ?

സഭയുടെ ദൗത്യം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയല്ല; മറിച്ച് മനുഷ്യകേന്ദ്രീകൃതവും മൂല്യാധിഷ്ഠിതവുമായ പൗരബോധം വളര്‍ത്തുക ആണ്. അതിനായി പൗരത്വബോധവും ഭരണഘടനാ മൂല്യങ്ങളും പഠിപ്പിക്കുന്ന വേദികള്‍ രൂപപ്പെടുത്തുക, 'വിഭജനരാഷ്ട്രീയമല്ല, മൂല്യാധിഷ്ഠിത രാഷ്ട്രീയം' എന്ന സന്ദേശം മുന്നോട്ടു വയ്ക്കുക. യുവനേതാക്കളുടെ ശിക്ഷണം, മെന്റര്‍ഷിപ്പ്, പഠനപരിശീലനം എന്നിവ പ്രോത്സാഹിപ്പിക്കുക. രാഷ്ട്രീയപ്രവേശം പ്രോത്സാഹിപ്പിക്കല്‍ എന്നത് സഭയുടെ പ്രാഥമദൗത്യമല്ലെങ്കിലും മനുഷ്യമഹത്വം, സമത്വം, സാമൂഹ്യനീതി, ദുര്‍ബല വിഭാഗങ്ങള്‍ക്ക് മുന്‍ഗണന, അഴിമതിവിരുദ്ധ നിലപാട്, പരിസ്ഥിതിസംരക്ഷണം എന്നിവ സഭയുടെ മുന്‍ഗണനാവിഷയങ്ങള്‍ ആയതിനാല്‍ തന്നെ ഇത്തരം ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സഭാമക്കളെ രാഷ്ട്രീയരംഗത്ത് പരിചയപ്പെടുത്തുവാനും കക്ഷിരാഷ്ട്രീയത്തിനതീതമായി അവരെ പിന്തുണക്കുവാനും അവര്‍ക്ക് ലഭിക്കേണ്ട ന്യായമായ അവസരങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുവാനും സമ്മര്‍ദ്ദശക്തിയാകുവാനും സഭാനേതൃത്വത്തിന് സാധിക്കണം.

വര്‍ഗീയ അതിപ്രസരമുള്ള ഒരു രാഷ്ട്രീയ കാലാവസ്ഥയില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ക്രൈസ്തവസഭ സ്വീകരിക്കേണ്ട നിലപാട് എന്താണെന്നാണ് താങ്കള്‍ കരുതുന്നത് ?

ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയെ നിയന്ത്രിക്കുന്ന നിര്‍ണ്ണായക ഘടകമായി വര്‍ഗ്ഗീയ ചിന്തകള്‍ മാറിയിരിക്കുന്നു എന്നത് ഏറെ അപകടകരമായ ഒരു യാഥാര്‍ഥ്യമാണ്. എന്നും മതവര്‍ഗ്ഗീയതയെയും ജാതിചിന്തകളെയും അകറ്റി നിര്‍ത്തുന്ന വിഭാഗം എന്ന നിലയില്‍ കേരളത്തിലെ കത്തോലിക്കാസഭയുടെ നിലപാട് പാര്‍ട്ടിപക്ഷപരതയല്ല, മൂല്യാധിഷ്ഠിതവും ഭരണഘടനാപരവുമായ മതേതര കാഴ്ചപ്പാടുകളോട് കൂടിയ പൗരബോധം ആകണം. അതായത് സഭ നേരിട്ട് 'ആര്‍ക്ക് വോട്ട് ചെയ്യണം' എന്ന് പറയുന്നതിനു പകരമായി 'എന്തിനാണ് വോട്ട് ചെയ്യേണ്ടത്' എന്നതിന്റെ മാനദണ്ഡം വ്യക്തമാക്കണം. വിദ്വേഷവും ധ്രുവീകരണവും ചെറുക്കുക എന്നത് ക്രിസ്തുശിഷ്യരുടെ അടിസ്ഥാന തത്വമായതിനാല്‍ തന്നെ തുല്യത, മത-ജാതി-വര്‍ഗ ഐക്യം, പരസ്പര ബഹുമാനം, മതേതര കാഴ്ചപ്പാട്, ദുര്‍ബല വിഭാഗങ്ങളുടെ അവകാശസംരക്ഷണം, സുസ്ഥിര വികസന കാഴ്ചപ്പാട് എന്നിവയായിരിക്കണം സഭാസമൂഹം മുന്‍ഗണന നല്‍കേണ്ട വിഷയങ്ങള്‍.

നേതാക്കളാകുന്നതിന് മുന്‍പ് നല്ല പൗരന്മാരാകുവാന്‍ സാധിക്കണം. ഭരണഘടനയെയും മനുഷ്യാവകാശങ്ങളെയും കുറിച്ച് വ്യക്തമായ ധാരണയും അറിവും സമ്പാദിക്കുവാന്‍ സാധിക്കണം. പൊതു ഇടങ്ങളില്‍, പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയില്‍ അടക്കം നല്ല ചിന്തയും സത്യവും പ്രചരിപ്പിക്കുവാനും ധാര്‍മിക നിലപാടുകള്‍ക്ക് വേണ്ടി നിലകൊള്ളുവാനും സാധിക്കണം.

ക്രൈസ്തവസഭകള്‍ വിലകുറഞ്ഞ വിലപേശല്‍ രാഷ്ട്രീയം പയറ്റുന്ന തന്ത്രം സ്വീകരിക്കുന്നുണ്ടെന്ന് ഇതര സമുദായങ്ങള്‍ വിലയിരുത്തുമ്പോള്‍ മൂല്യാധിഷ്ഠിത സമ്മര്‍ദ്ദ ശക്തിയാകാന്‍ സഭക്ക് എന്തൊക്കെ ചെയ്യാന്‍ പറ്റും എന്നാണ് താങ്കള്‍ കരുതുന്നത്?

സമൂഹത്തിലെ ഒരു വിഭാഗമെങ്കിലും സഭ മുന്നോട്ട് വയ്ക്കുന്ന സാമൂഹികവും രാഷ്ട്രീയവുമായ ആവശ്യങ്ങളെ വിലകുറഞ്ഞ രാഷ്ട്രീയ വിലപേശല്‍ മാത്രമായി കാണുന്ന സാഹചര്യം നിലവിലുണ്ട്. എന്നാല്‍ ഇത്തരം സമ്മര്‍ദ്ദ നീക്കങ്ങള്‍ക്ക് ഇടയാക്കുന്നത് ഇന്നാട്ടിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ ജനവിരുദ്ധ നിലപാടുകളും സ്വാര്‍ത്ഥ താല്പര്യങ്ങളുമാണ്. ജനകീയ വിഷയങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താനും മലയോര-തീരദേശ-ദളിത് ജനത അടങ്ങുന്ന സമൂഹത്തിലെ സാധാരണക്കാരായ മനുഷ്യരുടെ നിലനില്‍പ്പിനുവേണ്ടി പോരാടുവാനും എല്ലാ കാലങ്ങളിലും മുന്നിട്ടിറങ്ങിയ സഭയുടെ നിലപാട് ഒരിക്കലും ഏതെങ്കിലും പാര്‍ട്ടികള്‍ക്കോ വ്യക്തികള്‍ക്കോ വേണ്ടിയുള്ളതല്ല; ജനക്ഷേമനയങ്ങള്‍ക്കും ഭരണനീതിക്കും വേണ്ടിയുള്ളതാണ്. ഏതൊരു പ്രശ്‌നങ്ങളും പൊതു ഇടങ്ങളില്‍ ഉയര്‍ത്തുന്നതിന് മുന്‍പ് അതിനെ സംബന്ധിച്ച വിവരശേഖരണം, വിശദമായ പഠനം, റിപ്പോര്‍ട്ടുകളും രേഖകളും തയ്യാറാക്കുക, അത് പൊതുസമൂഹത്തില്‍ അവതരിപ്പിച്ച് പിന്തുണ ഉറപ്പാക്കുക, നിയമപരമായ സംരക്ഷണം ഉറപ്പാക്കുക എന്നീ രീതിയില്‍ മുന്നോട്ടു പോകുകയാണെങ്കില്‍ സഭ ഉയര്‍ത്തുന്ന ന്യായമായ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കും. പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളുടെ താരതമ്യ പഠനം, ബജറ്റ്–പദ്ധതികളുടെ നടപ്പാക്കലിന്റെ നിരീക്ഷണം, പൊതു പദ്ധതികള്‍ ജനങ്ങള്‍ക്ക് എത്തുന്നുണ്ടോ എന്ന വിലയിരുത്തല്‍, പൊതുപ്രയോജന വിഷയങ്ങളിലെ ജനകീയ ബോധവല്‍ക്കരണ പരിപാടികള്‍, യുവജനങ്ങളെയും അത്മായരെയും രാഷ്ട്രീയ നേതൃത്വത്തിലേക്ക് പ്രോത്സാഹിപ്പിക്കുക, മറ്റു മതങ്ങളുമായും സാമൂഹിക സംഘടനകളുമായും ചേര്‍ന്ന് സാമൂഹ്യ നീതിക്കുവേണ്ടി കൂട്ടായ്മകള്‍ രൂപീകരിക്കുക എന്നിവയിലൂടെയൊക്കെ സഭയുടെ ജനക്ഷേമ ഉത്തരവാദിത്വം കുറച്ചുകൂടെ കാര്യക്ഷമമായി നിറവേറ്റുവാന്‍ സാധിക്കും.

ആദര്‍ശാത്മക രാഷ്ട്രീയത്തിനായി കത്തോലിക്ക യുവജനങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ പറ്റും എന്നാണ് ഇന്നത്തെ സാഹചര്യത്തില്‍ താങ്കള്‍ വിലയിരുത്തുന്നത്?

നേതാക്കളാകുന്നതിന് മുന്‍പ് നല്ല പൗരന്മാരാകുവാന്‍ സാധിക്കണം. ഭരണഘടനയെയും മനുഷ്യാവകാശങ്ങളെയും കുറിച്ച് വ്യക്തമായ ധാരണയും അറിവും സമ്പാദിക്കുവാന്‍ സാധിക്കണം. പൊതു ഇടങ്ങളില്‍, പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയില്‍ അടക്കം നല്ല ചിന്തയും സത്യവും പ്രചരിപ്പിക്കുവാനും ധാര്‍മിക നിലപാടുകള്‍ക്ക് വേണ്ടി നിലകൊള്ളുവാനും സാധിക്കണം. വിദ്വേഷമോ വെറുപ്പോ അനീതിയോ അല്ല, സ്‌നേഹവും മതേതരത്വവും സഹവര്‍ത്തിത്വവും സംവാദവുമായിരിക്കണം ഉപയോഗിക്കപ്പെടേണ്ട ഭാഷ.

ക്രൈസ്തവ യുവജനങ്ങളുടെ രാഷ്ട്രീയപ്രവേശം മതത്തിന്റെ പേരില്‍ അധികാരമെടുക്കാനുള്ള ശ്രമമല്ല, മറിച്ച് ഭരണഘടനയും മനുഷ്യമഹത്വവും സംരക്ഷിക്കുന്ന ജനസേവനദൗത്യം ആകണം. സഭയുടെ പങ്ക് നേതാവിനെ നിശ്ചയിക്കുക അല്ല, മനുഷ്യന്റെ വിലയും സാമൂഹികനീതിയും സംരക്ഷിക്കുന്ന മൂല്യങ്ങള്‍ വിതയ്ക്കുക എന്നതാകണം.

സ്ഥാനമല്ല, സേവനത്തിന്റെ ഉത്തരവാദിത്വമാണ് ലക്ഷ്യമാകേണ്ടത്. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന യുവജന കൂട്ടായ്മകള്‍ ശക്തിപ്പെടുത്തുവാന്‍ സാധിക്കണം. ക്രൈസ്തവ യുവജനങ്ങളുടെ രാഷ്ട്രീയപ്രവേശം മതത്തിന്റെ പേരില്‍ അധികാരമെടുക്കാനുള്ള ശ്രമമല്ല, മറിച്ച് ഭരണഘടനയും മനുഷ്യമഹത്വവും സംരക്ഷിക്കുന്ന ജനസേവനദൗത്യം ആകണം. സഭയുടെ പങ്ക് നേതാവിനെ നിശ്ചയിക്കുക അല്ല, മനുഷ്യന്റെ വിലയും സാമൂഹികനീതിയും സംരക്ഷിക്കുന്ന മൂല്യങ്ങള്‍ വിതയ്ക്കുക എന്നതാകണം.

ജര്‍മ്മന്‍ രൂപതയുടെ സഹായ മെത്രാനായി മലയാളി വൈദികൻ ഫാ. പൊട്ടക്കൽ

എം. എച്ച്. എ, എം. എസ്. സി. ഫിസിയോളജി, ഡി. എം. എൽ. ടി കോഴ്‌സുകളിൽ സീറ്റുകൾ ഒഴിവ്

എൽപി സ്കൂൾ ടീച്ചർ തസ്തികയിലേക്ക് ഡിസംബർ 5 വരെ അപേക്ഷിക്കാം

കൊച്ചിയിലെ കപ്പലൊച്ചകള്‍ [16]

ഒരു വോട്ടും കുറെ ചോദ്യങ്ങളും