Coverstory

തീരം തേടും തിരകൾ

ഡോ. റോബിൻ ടൈറ്റസ്
കൊല്ലം, ശക്തികുളങ്ങരയിൽ ലത്തീൻ കത്തോലിക്കാ സമുദായാംഗമായ ഡോ. റോബിൻ ടൈറ്റസ്, മുംബൈ ഐ ഐ ടി യിൽ നിന്നു സാമൂഹ്യശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ളയാളാണ്. സ്വന്തം സമുദായം തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണവിഷയം. ശക്തികുളങ്ങരയിലെ മത്സ്യവ്യവസായ മേഖലയിലെ പുരോഗതിയും മത്സ്യത്തൊഴിലാളി സമൂഹത്തിൽ നിന്നുണ്ടായ ഗൾഫ് കുടിയേറ്റവും സമുദായത്തിലുണ്ടാക്കിയ പരിവർത്തനങ്ങൾ സവിശേഷമായി പഠിച്ചു. ഇപ്പോൾ തൃശൂർ വിമല കോളേജിൽ അധ്യാപകനായ ഡോ. റോബിൻ ടൈറ്റസുമായി നടത്തിയ അഭിമുഖസംഭാഷണത്തിൽ നിന്ന്:

ഇന്ത്യയിലെ ആദിവാസികൾ ഉൾപ്പെടെയുള്ള പിന്നാക്ക സമുദായങ്ങളിലെ വിഷയങ്ങളെ സിദ്ധാന്തവത്കരിച്ചിട്ടുള്ളത് ആ സമുദായാംഗങ്ങൾ അല്ലാത്ത പണ്ഡിതന്മാർ ആയിരുന്നു. അതായത് അവർക്ക് സ്വന്തം ജീവിതത്തിൽ അനുഭവമില്ലാത്ത കാര്യങ്ങളെക്കുറിച്ചാണ് അവർ പഠിച്ചതും സിദ്ധാന്തങ്ങൾ ആവിഷ്കരിച്ചതും. ഓരോ സമുദായത്തെ സംബന്ധിച്ചും അതിനുള്ളിൽ ജനിച്ചുവളർന്ന ആളുകൾ സ്വന്തം അനുഭവങ്ങ ളുടെ കൂടി അടിസ്ഥാനത്തിൽ സിദ്ധാന്തവത്ക്കരണം നടത്തേ ണ്ടതാണ് എന്ന വാദമുണ്ട്. ഞാൻ ലത്തീൻ കത്തോലിക്കാ സമുദായത്തിനുള്ളിൽ ജനിച്ചുവളർന്ന ആളാണ്. ആ സമുദായത്തെക്കുറിച്ച് ഒരു സോഷ്യോളജിസ്റ്റ് എന്ന നിലയിലും സമുദായാംഗം എന്ന നിലയിലും കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. എങ്കിലും ഒരു സമുദായാംഗം ആ സമുദായ ത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ രൂപവൽക്കരിക്കുമ്പോൾ സമുദായത്തെ കാല്പനികവൽക്കരിക്കേ ണ്ടതില്ല എന്ന് കരുതുകയും ചെയ്യുന്നു.

ലത്തീൻ കത്തോലിക്കാ സമുദായം ഒരു പിന്നാക്ക സമു ദായമാണ്, തൊഴിലധിഷ്ഠിതമായ ഇന്ത്യയിലെ ജാതി സമ്പ്രദായ ത്തിനകത്ത് താഴ്ന്ന തരത്തി ലുള്ള തൊഴിൽ ചെയ്യുന്നവ രാണ്. അങ്ങനെയുള്ള ഒരു സമുദായത്തെക്കുറിച്ച് പഠിക്കു മ്പോൾ അവർ ചെയ്യുന്നത് എല്ലാം ശരിയാണ്, അവരുടെ സംസ്കാരം മഹത്തരമാണ് എന്ന സമീപനമെടുക്കണോ അതോ ജീവിതാനുഭവത്തിന്റെ പശ്ചാ ത്തലത്തിൽ ഒരു ആഭ്യന്തര വിമർശകൻ (ക്രിട്ടിക്കൽ ഇൻസൈഡർ) എന്ന നിലയിൽ നോക്കണോ എന്ന ചോദ്യം വളരെ പ്രസക്തമാണ്. സ്വന്തം സമുദായത്തെ സ്വയം വിമർശനാത്മകമായി പഠിക്കുക എന്ന സമീപനമാണ് ഞാൻ സ്വീകരിച്ചിട്ടുള്ളത്.

സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുമ്പോൾ അടുത്ത ഒരു സ്റ്റെപ്പിലേക്ക് പോകുന്നതിന്റെ ഭാഗമായി മറ്റൊരു സമുദായത്തെ അനുകരിക്കേണ്ട കാര്യമുണ്ടോ? നമുക്ക് സ്വന്തം വേരുകളിലേക്ക് പോയിട്ട് സ്വന്തമായ ഒരു സാംസ്കാരിക മൂലധനം നമ്മുടെ ഭൂതകാലത്തിലും പൈതൃകത്തിലും ഉണ്ടോ എന്ന് അന്വേഷിക്കുക യല്ലേ വേണ്ടത്? ഇതൊരു വശമാണ്.

1952-ൽ ഇന്തോ നോർവീജിയൻ പ്രൊജക്ട് കൊല്ലത്തെ ശക്തികുളങ്ങരയിലും നീണ്ടകരയിലുമായി നടപ്പിലാക്കിയതോ ടെയാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഫിഷറീസ് വികസനത്തിന് മറ്റൊരു ദിശ കൈവരുന്നത്. ഫിഷറീസ് വികസനത്തിന്റെ ഒരു ഘട്ടത്തിൽ, ശക്തികുളങ്ങരയിൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ടു ജീവിച്ചിരുന്ന വലിയൊരു വിഭാഗം ആളുകൾ ഗൾഫ് നാടുകളിലേക്കു കുടിയേറാൻ തുടങ്ങി. ഇതു രണ്ടും കേന്ദ്രീകരിച്ചായിരുന്നു എന്റെ സാമൂഹ്യശാസ്ത്ര ഗവേഷണം. ഇതു രണ്ടും ലത്തീൻ കത്തോലിക്കാ സമുദായത്തിലു ണ്ടാക്കിയ പരിവർത്തനം പഠനവിധേയമാക്കി. ഈ രണ്ടു സംഭവങ്ങളും സമുദായത്തിൽ ഉണ്ടാക്കിയ പുതിയ വർഗവിഭ ജനം, ലിംഗബന്ധങ്ങളിലെ സ്വാധീനം, സാമ്പത്തികവളർച്ച ജാതിസ്വത്വങ്ങളിലുണ്ടാക്കിയ മാറ്റം, സമുദായം എന്ന രീതി യിൽ ലത്തീൻ കത്തോലിക്കരിലുണ്ടായ പരിവർത്തനങ്ങൾ എന്നീ ഈ നാലു കാര്യങ്ങളിലായിരുന്നു ശ്രദ്ധ.

മത്സ്യത്തൊഴിലാളി സമൂഹ ത്തിന്റെ കുടിയേറ്റത്തെക്കുറിച്ച് പല തരത്തിലുള്ള അഭിപ്രായ ങ്ങൾ സമൂഹം പ്രകടിപ്പിക്കാ റുണ്ട്. തീരദേശജനത കടലു മായി പ്രത്യേക ബന്ധമുള്ളയാളു കളാണ്, തീരദേശത്തിനൊരു സവിശേഷസംസ്കൃതിയുണ്ട്, മത്സ്യത്തൊഴിലാളികൾക്കു സ്വന്തമായ അറിവുകളും ഭാഷയും ഉണ്ട്. അതുകൊണ്ട്, അതെല്ലാം സംരക്ഷിക്കപ്പെ ടണം, അടുത്ത തലമുറയിലേ ക്കു കൈമാറണം എന്ന വാദം ചിലർക്കുണ്ട്. അതു സാധിക്ക ണമെങ്കിൽ പുതിയ തലമുറകൾ ഇതേ തൊഴിൽ രംഗത്തേക്കു കടന്നുവരണമല്ലോ.

പുറത്തുനിന്നുള്ള സാമൂഹ്യ ശാസ്ത്രജ്ഞർ ഈ അഭിപ്രായം പുലർത്തുന്നുണ്ട്, സമുദായത്തി നകത്തും ഇതേ അഭിപ്രായമുള്ള വരുണ്ട്. വ്യക്തിപരമായി പറ ഞ്ഞാൽ, എന്റെ പിതാവ് മത്സ്യ ത്തൊഴിലാളിയാണെങ്കിലും എനിക്കു നീന്തൽ പോലുമറി യില്ല, കടലുമായി യാതൊരു ബന്ധവുമില്ല. എന്നെയും എന്നെപോലെ എന്റെ പ്രായ ത്തിലുള്ള അനേകരെയും മത്സ്യത്തൊഴിലാളി കുടുംബ ങ്ങൾ കടലുമായി ബന്ധപ്പെടു ത്താതെ വളർത്തിക്കൊണ്ടു വന്നിട്ടുണ്ട്. ഇതു ശരിയായ സമീപനമാണോ എന്നു ചോദിച്ചാൽ എനിക്കുത്തരമില്ല.

ശക്തികുളങ്ങരയിലുണ്ടായ മാറ്റത്തിലേക്കു വരാം.

മുതലാളിത്തം ഒരു സമൂഹ ത്തിൽ വികസിക്കുമ്പോൾ അവിടെ പരമ്പരാഗത തൊഴിലു കളിൽ ഏർപ്പെട്ടിരുന്നവർക്ക് ഉത്പാദനമാർഗങ്ങളിലുള്ള ഉടമസ്ഥത നഷ്ടപ്പെടുകയും അവർക്കു മറ്റു മേഖലകളിലേ ക്കു പോകേണ്ടി വരികയും ചെയ്യും എന്നത് മാർക്സിയൻ സിദ്ധാന്തപ്രകാരമുള്ള വാദമാണ്. എന്നാൽ, ഇവിടെ മത്സ്യവ്യവസായമേഖലയിലെ വികസനം മൂലം ആ രംഗത്തു നിന്നു ഇഷ്ടപ്രകാരമല്ലാതെ വിട്ടുപോകേണ്ടി വന്നതാണോ, ആ മേഖലയിൽ തുടരാൻ ആഗ്രഹിക്കാത്തതുകൊണ്ട് കുറെക്കൂടി മെച്ചപ്പെട്ട തൊഴിലു കൾ തേടി പോയതാണോ എന്ന ചോദ്യമുണ്ട്. പുതിയ തലമുറകളുടെ മാറിയ അഭിലാഷങ്ങളുടെ ഭാഗമായി തിരഞ്ഞെടുത്തതാണോ പുതിയ തൊഴിൽമേഖല എന്ന ചോദ്യം. സാമൂഹ്യശാസ്ത്രവിശകലന ത്തിൽ ഇതിന് ഒറ്റവാക്കിൽ ഉത്തരം നൽകാനാവില്ല.

കൂടുതൽ സമ്പത്തുണ്ടാക്കിയവർ വലിയ തുകകൾ സ്ത്രീധനമായി കൊടുക്കാനും കല്യാണാഘോഷ ങ്ങളുടെ ആഡംബരങ്ങൾക്കായി കൂടുതൽ തുക മുടക്കാനും തുടങ്ങിയപ്പോൾ, അത്ര തന്നെ സമ്പന്നരല്ലാത്ത സമുദായാംഗ ങ്ങൾക്ക് അതൊരു പ്രശ്നമായി മാറി. സാമൂഹ്യപദവിയും അന്തസ്സും നിലനിറുത്തുന്നതിനു കടം വാങ്ങി അവരും ഇതെല്ലാം ചെയ്യാൻ തുടങ്ങി.

ശക്തികുളങ്ങര മേഖലയിൽ നിന്നു മത്സ്യത്തൊഴിലാളികൾ കൂട്ടത്തോടെ ഗൾഫ് മേഖലയിലേക്കുപോകാൻ പ്രത്യേകമായ ചില കാരണ ങ്ങളും ഉണ്ടായിരുന്നു. ഇവിടെ നിന്ന് കുറെ പേർ ഗൾഫിൽ പോയി ബിസിനസ് തുടങ്ങി. ലേബർ സപ്ലൈ ആയിരുന്നു പലരുടെയും മേഖല. അതു വിജയിച്ചപ്പോൾ അവർക്കു തൊഴിലാളികളെ ആവശ്യമായി വന്നു. അങ്ങനെയാണ് ഇത്രയധികം പേർ ഈയൊരു പ്രദേശത്തു നിന്നു പോയത്. ആദിവാസി, ദളിത് സമുദായ ങ്ങളിൽ നിന്ന് ഇങ്ങനെ കൂട്ടത്തോടെയുള്ള ഒരു കുടി യേറ്റം ഉണ്ടായില്ല. കാരണം, അവർക്ക് അങ്ങനെയൊരു സാഹചര്യം കിട്ടിയില്ല.

രണ്ടാമത്തേത് സമുദായ ജീവിതവുമായി ബന്ധപ്പെട്ട താണ്. സുമുദായത്തിൽ നിന്നു ധാരാളം പേർ ഗൾഫിലുള്ള തിനാൽ, ഗൾഫിൽ പോകണ മെന്ന് ആഗ്രഹിക്കുന്നവർക്ക് ബന്ധുമിത്രാദികളുടെ സഹായ ങ്ങൾ ലഭിക്കുമല്ലോ.

കുടിയേറ്റം വർധിച്ചതോടെ കുടിയേറ്റക്കാർക്കിടയിൽ പല സാമ്പത്തികവിഭാഗങ്ങൾ ഉണ്ടായി. കുടിയേറ്റക്കാർ എല്ലാ വരും ഒരേ തൊഴിൽ അല്ലല്ലോ ചെയ്യുക. അതനുസരിച്ച് സമ്പത്തിന്റെ അടിസ്ഥാനത്തിൽ പല വിഭാഗങ്ങൾ സമുദായത്തി നുള്ളിൽ രൂപപ്പെട്ടു. ഗൾഫ് നാടുകളിലെ കമ്പനികളിൽ ജോലി ചെയ്യുന്നവർ, ലേബർ സപ്ലൈ ഓഫീസുകളിൽ ജോലി ചെയ്യുന്നവർ, നിർമ്മാണ രംഗത്തു ജോലി ചെയ്യുന്നവർ എന്നിങ്ങനെ അവരെ പല വിഭാഗങ്ങളായി തിരിക്കാം. നിർമ്മാണരംഗത്തു തന്നെ മറൈൻ രംഗങ്ങളിൽ ജോലി ചെയ്യുന്നവർക്കു വരുമാനം കൂടും. കരയിൽ നിർമ്മാണരംഗ ത്തുള്ളവർക്കു വരുമാനം കുറയും. ഇങ്ങനെ വരുമാന ത്തിന്റെ വ്യത്യാസമനുസരിച്ചു പുതിയ വർഗങ്ങൾ രൂപപ്പെട്ടു.

തീരശോഷണം വലിയൊരു പ്രതിസന്ധിയാണ്. ശോഷണം സംഭവിക്കുന്ന തീരപ്രദേശങ്ങളിലുള്ള മത്സ്യ ത്തൊഴിലാളികൾക്ക് അവരുടെ ജോലി ചെയ്യാൻ കഴിയുന്നില്ല എന്നതിനൊപ്പം തീരദേശം എന്ന ഒരു സാംസ്കാരിക ഇടം കൂടിയാണ് നഷ്ടമാകുന്നത്. ആളുകൾക്ക് വൈകുന്നേരം ചെന്നിരിക്കാനും കുട്ടികൾക്ക് കളിക്കാനും പള്ളികൾക്ക് ആരാധനയും ആഘോഷങ്ങളും നടത്താനും ഉള്ള സ്ഥലങ്ങൾ ഇല്ലാതായി ക്കൊണ്ടിരിക്കുന്നു.

ഇത് സ്ത്രീധനസമ്പ്രദായ ത്തിൽ ചലനങ്ങളുണ്ടാക്കി. കൂടുതൽ സമ്പത്തുണ്ടാക്കിയ വർ വലിയ തുകകൾ സ്ത്രീധന മായി കൊടുക്കാനും കല്യാണാഘോഷങ്ങളുടെ ആഡംബരങ്ങൾക്കായി കൂടുതൽ തുക മുടക്കാനും തുടങ്ങിയപ്പോൾ, അത്ര തന്നെ സമ്പന്നരല്ലാത്ത സമുദായാംഗ ങ്ങൾക്ക് അതൊരു പ്രശ്നമായി മാറി. സാമൂഹ്യപദവിയും അന്തസ്സും നിലനിറുത്തുന്നതിനു കടം വാങ്ങി അവരും ഇതെല്ലാം ചെയ്യാൻ തുടങ്ങി. അത് പലരും കൈവരിച്ച സാമ്പത്തിക പുരോ ഗതിയെ ഇല്ലാതാക്കാനും ഇടയാക്കിയിട്ടുണ്ട്.

പൊലിവ് എന്നൊരു സമ്പ്ര ദായം ഈ സമുദായത്തിലുണ്ട്. കല്യാണം പോലുള്ള ആവശ്യ ങ്ങൾക്ക് ക്ഷണിക്കപ്പെടുന്നവർ ആ വീട്ടിൽ ഒരു തുക സംഭാവനയായി കൊടുക്കുന്ന രീതിയാണിത്. ഇതു കൃത്യമായി രേഖപ്പെടുത്തുകയും കൊടുത്ത വരുടെ വീട്ടിൽ ആവശ്യമുണ്ടാകു മ്പോൾ ഈ തുക അതിന്റെ പലിശ ചേർത്തു തിരികെ കൊടുക്കുകയും ചെയ്യും. മുമ്പ്, ഒരു മത്സ്യത്തൊഴിലാളിസമൂഹം പരസ്പരം ആശ്രയിക്കുന്ന വ്യവസ്ഥയുടെ ഭാഗമായി രൂപം കൊണ്ടതാണ്.

ഗൾഫ് കുടിയേറ്റത്തിനു ശേഷം ഈ വ്യവസ്ഥയുടെ ലോജിക് മാറിയിട്ടുണ്ട്. കൂടുതൽ പണമുള്ള ആളുകൾ വലിയ തുക കൊടുക്കുവാൻ തുടങ്ങി. സാധാരണക്കാരെ സംബന്ധിച്ച് അത് ബാധ്യത യായി മാറുന്നു. വലിയ തുക കൊടുത്തിട്ട് അയാൾ ഒരാവശ്യം നടത്തുമ്പോൾ നിശ്ചിത തീയതിക്കുള്ളിൽ കൊടുത്ത തുക തിരിച്ചു കിട്ടുന്നില്ലെങ്കിൽ അത് തിരിച്ചു ചോദിക്കാൻ ആളെ വിടുക, തിരികെ വാങ്ങി കൊടുക്കുന്നവർക്ക് കമ്മീഷൻ കൊടുക്കുക എന്നിങ്ങനെയുള്ള രീതികൾ വന്നിരിക്കുന്നു. പരസ്പരം സഹായിക്കുക എന്ന സാമുദായികമായ യുക്തിയിൽ നിന്ന് സാമ്പത്തികമായ യുക്തി യിലേക്ക് അത് മാറി.

പുതിയ കാലത്തെ മാറ്റങ്ങ ളുടെ ഭാഗമായി കുടുംബങ്ങളിൽ സാമ്പത്തികമായ സമ്മർദ്ദം ഉണ്ടാകുമ്പോൾ അത് ആൺ കുട്ടികളെയും പെൺകുട്ടി കളെയും ഒരേപോലെ ബാധി ക്കുന്നുണ്ട്. വിവാഹത്തിനു വേണ്ടി കടമെടുത്ത പണം തിരിച്ചുകൊടുക്കാൻ വേണ്ടി പുതിയ തലമുറ കുടിയേറ്റത്തിന് നിർബന്ധിതരാകുന്നു. പെൺ കുട്ടികളും അതിലുണ്ട്. സ്വന്തം കല്യാണത്തിന് പണം ഉണ്ടാ ക്കാൻ വിദേശത്ത് ജോലിക്ക് പോകുന്ന പെൺകുട്ടികളെ നമുക്ക് അവിടെ കാണാം. വിവാഹിതരായ, യൗവനം പിന്നിട്ട അമ്മമാരായ സ്ത്രീകൾ ഇസ്രായേലിലേക്കും മറ്റും വീട്ടുജോലിക്കായി പോകുന്ന പ്രവണതയും ഇവിടെ വർദ്ധിച്ചു.

കാലാവസ്ഥ വ്യതി യാനം വലിയൊരു പ്രശ്നമായി തീരദേശത്തെ ബാധിക്കുന്നുണ്ട്. തീരദേശ വികസനത്തിന്റെ ഭാഗമായി വിഭവസ്രോതസ്സു കളിലുള്ള ശോഷണം തീരമേഖലകളിൽ സംഭവിച്ചിട്ടുണ്ട്. അതിനൊപ്പം കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രതിസന്ധി കൂടി വരുമ്പോൾ ആഘാതം ഇരട്ടിയാവുകയാണ്.

നേരത്തെ തൊഴിലാളിക ളായ സ്ത്രീകൾ ധാരാളം ഉണ്ടായി രുന്ന ഒരു സമുദായമാണ് ലത്തീൻ കത്തോലിക്കാ സമു ദായം. കാരണം പുരുഷന്മാർ കടലിൽ പോയി മീൻപിടിച്ചു കൊണ്ടു വരുമ്പോൾ അത് വില്ക്കുന്ന തൊഴിലിൽ ഏർപ്പെട്ടിരുന്നത് സ്ത്രീകളാണ്. ശക്തികുളങ്ങരയിൽ മത്സ്യ വ്യവസായ വികസനത്തിന്റെ ഭാഗമായി കുടുംബങ്ങളിൽ അഭിവൃദ്ധി ഉണ്ടായപ്പോൾ സ്ത്രീകൾ വീടുകളിലേക്ക് ഒതുങ്ങിയിട്ടുണ്ട്. സമ്പന്നരായ പ്പോൾ സ്ത്രീകളെ തൊഴിലിനു വിടുന്നത് പുരുഷന്മാർ ഒഴിവാ ക്കി. പക്ഷെ പിൽക്കാലത്ത് ആൺകുട്ടികളുടെ വിദ്യാഭ്യാസ ത്തിനൊപ്പം പെൺകുട്ടികളുടെ വിദ്യാഭ്യാസവും തുല്യപ്രാധാന്യ ത്തോടെ നടന്നപ്പോൾ അവരും കുടിയേറ്റ തൊഴിലുകളുടെ ഭാഗമായി മാറി. പുരുഷന്മാരുടെ കുടിയേറ്റം നാട്ടിലുള്ള സ്ത്രീകളുടെ ഉത്തരവാദിത്വങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തു.

ജാതിബോധത്തിലും ഇക്കാര്യങ്ങൾ മാറ്റം വരുത്തിയി ട്ടുണ്ട്. ഉയർന്ന ജാതികളിൽ നിന്ന് മതം മാറിയവരാണ് തങ്ങൾ എന്ന് സ്ഥാപിക്കാനുള്ള ഒരു പരിശ്രമം പുതിയ കാലത്ത് നടക്കുന്നുണ്ട്. ഇതിന് ആവശ്യ മായ തെളിവുകൾ ഉണ്ടെന്ന് ഈ വാദം മുന്നോട്ടുവയ്ക്കുന്നവർ പറയുന്നു. അതേസമയം സാമ്പത്തിക പുരോഗതി കൈവരിക്കുന്ന സമുദായങ്ങൾ എല്ലാം തന്നെ ആ സാമ്പത്തിക മൂലധനത്തെ സാമൂഹ്യ - സാംസ്കാരിക മൂലധനം ആക്കി മാറ്റാനുള്ള ശ്രമങ്ങൾ നടത്താറു ണ്ട്. അതിന്റെ ഭാഗമായി ഒരു പുതിയ തരത്തിലുള്ള സ്വത്വനിർമ്മാണത്തിന് എല്ലാ സമുദായങ്ങളും ശ്രമിക്കാറുണ്ട്. അതുതന്നെയാണോ ലത്തീൻ കത്തോലിക്കാ സമുദായത്തിൽ സംഭവിക്കുന്നത് എന്ന പരിശോധന ആവശ്യമാണ്.

കല്യാണത്തോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടി കളിലും പുതിയ രീതികൾ കടന്നുവരുന്നുണ്ട്. മധുരം വെപ്പും മഞ്ഞൾ കല്യാണവും വളകാപ്പുമെല്ലാം അരങ്ങേറുന്നു. സവർണസമൂഹങ്ങളിൽ നടപ്പുള്ള ആചാരരീതികളെ അനുകരിക്കാനുള്ള ഒരു ശ്രമമായി ഇതിനെ കാണുന്നവ രുണ്ട്. സോഷ്യോളജിയിൽ സംസ്കൃതവൽക്കരണം എന്നു പറയുന്ന പരിപാടി തന്നെയാണ് ഇത്. ഇതിനെ കേവലം അനു കരണമായി കാണുന്നവരുണ്ട്, അതേസമയം പെൺകുട്ടി കൾക്ക് ഉൾപ്പെടെ ലഭിച്ച പുതിയ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് എന്ന് വാദിക്കുന്നവരും ഉണ്ട്. ഉദാഹരണത്തിന് പെൺകുട്ടി കൾക്ക് കല്യാണത്തിനു മുമ്പ് വരന്റെ വീടു കാണാം, ആഘോഷങ്ങളിൽ പങ്കുചേരാം എന്നെല്ലാം വന്നിരിക്കുന്നു. ഇത്തരം മാറ്റങ്ങൾ ലത്തീൻ സമുദായത്തിൽ മാത്രമല്ല എല്ലാ സമുദായങ്ങളിലും വന്നുകൊ ണ്ടിരിക്കുന്നുമുണ്ട്. പഠിക്കാനും തൊഴിലിനുമായി പല നാടുകളിൽ പോകുന്ന പുതിയ തലമുറയിലെ കുട്ടികൾ അതിന്റെ ഭാഗമായി പുതിയ രീതികൾ പരിചയപ്പെടുകയും അത് സ്വന്തം നാട്ടിലേക്കും വീട്ടിലേക്കും കൊണ്ടുവരികയും ചെയ്യുന്നു. പുതിയ തലമുറ യാണ് പല വീടുകളിലും കാര്യങ്ങൾ തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്യുന്നതും. വർഗ്ഗപരമായും ലിംഗപരമായും ഉള്ള പരിവർത്തനങ്ങൾ എല്ലാ സമുദായങ്ങളിലും സംഭവിക്കു ന്നത് തന്നെയാണ്.

തനതായ ലത്തീൻ കത്തോ ലിക്കാ സംസ്കാരം ഇല്ലാതാ കുന്നു എന്ന് ഇതേക്കുറിച്ച് പരിതപിക്കുന്ന സമുദായ നേതാക്കളുമുണ്ട്. അതിനെ വേണമെങ്കിൽ തലമുറകൾക്കിട യിലെ സംഘർഷം എന്നും വിളിക്കാം.

സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുമ്പോൾ അടുത്ത ഒരു സ്റ്റെപ്പിലേക്ക് പോകുന്നതിന്റെ ഭാഗമായി മറ്റൊരു സമുദായ ത്തെ അനുകരിക്കേണ്ട കാര്യ മുണ്ടോ? നമുക്ക് സ്വന്തം വേരു കളിലേക്ക് പോയിട്ട് സ്വന്തമായ ഒരു സാംസ്കാരിക മൂലധനം നമ്മുടെ ഭൂതകാലത്തിലും പൈതൃകത്തിലും ഉണ്ടോ എന്ന് അന്വേഷിക്കുകയല്ലേ വേണ്ടത്? ഇതൊരു വശമാണ്.

പക്ഷേ, സ്ത്രീധന സമ്പ്ര ദായം, പൊലിവ് സമ്പ്രദായ ത്തിൽ ഉണ്ടായ മാറ്റം എന്നിവ യെല്ലാം തീർച്ചയായും വിമർശ നാത്മകമായി തന്നെ മനസ്സിലാ ക്കേണ്ട കാര്യങ്ങളാണ്.

മത്സ്യബന്ധനം എന്ന തൊഴിൽ ഇന്നു വലിയൊരു പ്രതിസന്ധിയിലാണ്. മുമ്പ് മത്സ്യബന്ധനത്തിൽ നിന്ന് മാത്രമാണ് സർക്കാരുകൾ വരുമാനമുണ്ടാക്കാൻ ശ്രമിച്ചിരു ന്നത്. മത്സ്യങ്ങളെ പിടിച്ച് അത് കയറ്റുമതി ചെയ്തു പണം ഉണ്ടാക്കുക എന്നതു മാത്രം. ഇപ്പോൾ നീല സമ്പദ്.വ്യവസ്ഥ യെക്കുറിച്ചൊക്കെ പറയുന്ന സാഹചര്യത്തിൽ അതിനെല്ലാം മാറ്റം വരികയാണ്. കടലിൽ ഖനനം നടത്തുക, മത്സ്യകൃഷി തുടങ്ങുക, തീരദേശത്ത് വലിയ തുറമുഖങ്ങൾ സ്ഥാപിക്കുക എന്നിങ്ങനെ വികസനത്തിന്റേ തായ വലിയ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കാല മാണിത്. മത്സ്യത്തൊഴിലാളിക ളുടെ ഉപജീവനം ഇവിടെ രാഷ്ട്രത്തി നോ വിപണിക്കോ വലിയ ഉൽക്കണ്ഠയുള്ള ഒരു വിഷയമല്ല.

എന്റെ പിതാവ് മത്സ്യത്തൊഴിലാളി ആണെങ്കിലും എനിക്കു നീന്തൽ പോലുമറിയില്ല, എന്നെയും എന്നെപോലെ എന്റെ പ്രായത്തിലുള്ള അനേകരെയും മത്സ്യത്തൊഴിലാളി കുടുംബങ്ങൾ കടലുമായി ബന്ധപ്പെടുത്താതെ വളർത്തിക്കൊണ്ടു വന്നിട്ടുണ്ട്. ഇതു ശരിയായ സമീപന മാണോ എന്നു ചോദിച്ചാൽ എനിക്കുത്തരമില്ല.

കൂടാതെ, കാലാവസ്ഥ വ്യതിയാനം വലിയൊരു പ്രശ്ന മായി തീരദേശത്തെ ബാധിക്കു ന്നുണ്ട്. തീരദേശ വികസന ത്തിന്റെ ഭാഗമായി വിഭവസ്രോ തസ്സുകളിലുള്ള ശോഷണം തീരമേഖലകളിൽ സംഭവിച്ചി ട്ടുണ്ട്. അതിനൊപ്പം കാലാ വസ്ഥ വ്യതിയാനത്തിന്റെ പ്രതിസന്ധി കൂടി വരുമ്പോൾ ആഘാതം ഇരട്ടിയാവുകയാണ്.

തീരശോഷണം വലിയൊരു പ്രതിസന്ധിയാണ്. ശോഷണം സംഭവിക്കുന്ന തീരപ്രദേശങ്ങളി ലുള്ള മത്സ്യത്തൊഴിലാളി കൾക്ക് അവരുടെ ജോലി ചെയ്യാൻ കഴിയുന്നില്ല എന്നതി നൊപ്പം തീരദേശം എന്ന ഒരു സാംസ്കാരിക ഇടം കൂടിയാണ് നഷ്ടമാകുന്നത്. ആളുകൾക്ക് വൈകുന്നേരം ചെന്നിരിക്കാനും കുട്ടികൾക്ക് കളിക്കാനും പള്ളി കൾക്ക് ആരാധനയും ആഘോ ഷങ്ങളും നടത്താനും ഉള്ള സ്ഥലങ്ങൾ ഇല്ലാതായിക്കൊണ്ടി രിക്കുന്നു. തീരദേശവും അവിടു ത്തെ ഉപജീവനവും പ്രതിസന്ധി യിൽ ആയിക്കൊണ്ടിരിക്കുന്നു.

മറുവശത്ത് ഈ സമുദായ ത്തിലുള്ള ധാരാളം ആളുകൾ മത്സ്യബന്ധനം അല്ലാതെയുള്ള തൊഴിലുകളിലേക്ക് വൻതോതിൽ മാറിപ്പോകുന്നു. കടൽപണിക്ക് പോയിരുന്നെ ങ്കിൽ കിട്ടാമായിരുന്നതിനേ ക്കാൾ മികച്ച സാമ്പത്തിക സ്ഥിതി പലർക്കും കൈവരി ക്കാൻ കഴിയുന്നുമുണ്ട്. ഇത് അടുത്ത തലമുറയുടെ വിദ്യാഭ്യാ സത്തെയും സ്വാധീനിച്ചു. അവർക്ക് കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസം നേടാൻ അവസരം വന്നു. തീരദേശത്തുനിന്നുള്ള പുതിയ തലമുറയിലെ ധാരാളം കുട്ടികൾ യൂറോപ്പിലും മറ്റു വിദേശരാജ്യങ്ങളിലും പഠനത്തി നായി പോയി തുടങ്ങി. സാഹചര്യങ്ങൾ കൊണ്ടും ഒപ്പം അഭിലാഷങ്ങളിൽ ഉള്ള മാറ്റ ങ്ങൾ കൊണ്ടും ഇങ്ങനെയൊരു പരിവർത്തനം സംഭവിച്ചിട്ടുണ്ട്.

തീരദേശത്ത് മീൻപിടിച്ചു ജീവിക്കാൻ ആഗ്രഹമുള്ള ആളു കൾ ഉള്ളിടത്തോളം കാലം അവർക്ക് അതിനുള്ള സൗകര്യമുണ്ടാകണം എന്ന കാര്യത്തിൽ തർക്കമില്ല. തിരുവനന്തപുരത്തെ പൊഴിയൂരിലും മറ്റും തീരശോഷണം സംഭവിച്ചതു കൊണ്ട് അവിടെയുള്ള മത്സ്യത്തൊഴിലാളികൾക്ക് അതേ തൊഴിൽ ചെയ്യാൻ മറ്റു പ്രദേശങ്ങളിലേക്ക് പോകേണ്ടി വരുന്നു. സ്വന്തം വീട്ടുമുറ്റത്തു നിന്ന് തൊഴിൽ ഉപകരണങ്ങളുമായി വണ്ടി പിടിച്ച് വളരെ ദൂരേക്ക് യാത്ര ചെയ്തു തൊഴിലെടുക്കേണ്ട ഒരു സാഹചര്യം. ഇതിനായി അധിക തുക ചെലവഴിക്കേണ്ടി വരുന്നു, മോശം സാഹചര്യങ്ങളിൽ പണിയെടുക്കേണ്ടി വരുന്നു, പണി കഴിഞ്ഞു വന്നാൽ വിശ്രമിക്കാൻ കഴിയാതെ വരുന്നു എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഈ ആളുകൾ നേരിടുന്നുണ്ട്.

സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ രൂപീകരിച്ചു ശക്തമായ സമര ങ്ങൾ കേരളത്തിൽ നടത്തിയിട്ടുള്ളവ രാണ് മത്സ്യത്തൊഴി ലാളികൾ. ആ സമരങ്ങൾക്ക് വലിയ ഗുണഫലങ്ങളും ഉണ്ടായിട്ടുണ്ട്. മഴക്കാലത്ത് ട്രോളിംഗ് നിരോധനം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത് ഈ സമരങ്ങൾക്കു ശേഷമാണ്. മത്സ്യ ത്തൊഴിലാളികളുടെ മക്കൾക്ക് ലംപ്സം ഗ്രാന്റ് കിട്ടാനിടയായത് സമര വിജയമാണ്.

തീരശോഷണം നേരിടുന്ന ആളുകൾക്കുള്ള പ്രതിവിധിയായി സർക്കാർ നിർദേശിക്കുന്ന പദ്ധതി പുനർഗേഹമാണ്. തീരദേശത്തുള്ള ആളുകൾ മറ്റു സ്ഥലങ്ങളിലേക്ക് മാറിപ്പോകുന്നത് ശരിയാണോ എന്ന ചോദ്യം മറ്റൊരു തർക്കവിഷയമായി അവിടെ നിൽക്കെ തന്നെ, ഈ പദ്ധതിക്കായി ആകെ കൊടുക്കുന്നത് 10 ലക്ഷം രൂപയാണ് എന്നും ഓർക്കണം. 10 ലക്ഷം കൊണ്ടു സ്ഥലം വാങ്ങി വീട് വയ്ക്കാൻ ആർക്കു സാധിക്കും? മറ്റൊന്ന് ഇവർക്ക് ഫ്ലാറ്റുകൾ നല്കുക എന്നതാണ്. ഫ്ലാറ്റുകളുടെ ശോചനീയാവസ്ഥ ഞാൻ നേരിട്ട് കണ്ടിട്ടുള്ളതാണ്. ശോചനീയാവസ്ഥ ഇല്ലാത്തതാണെങ്കിൽ കൂടിയും അതൊരു ഫ്ലാറ്റാണ്. നിങ്ങൾക്ക് സ്വന്തമായി ഭൂമി കിട്ടുന്നില്ല. ഭൂമി കൈവശമുണ്ടെങ്കിൽ ബാങ്ക് ലോൺ ഉൾപ്പെടെയുള്ള സാധ്യതകൾ പിന്നീടുണ്ട്. അതൊന്നും ഇവിടെ സാധ്യമാകുന്നില്ല. ഭൂമിയുടെ ഉടമസ്ഥത നല്കാതെ ഫ്ലാറ്റുകളിലേക്ക് തള്ളിവിടപ്പെടുകയാണ്.

ഇവരുടെ ശബ്ദമായി നില്ക്കുന്നത് ലത്തീൻ കത്തോലിക്കാസഭയാണ്. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ രൂപീകരിച്ചു ശക്തമായ സമരങ്ങൾ കേരളത്തിൽ നടത്തിയിട്ടുള്ളവരാണ് മത്സ്യത്തൊഴിലാളികൾ. ആ സമരങ്ങൾക്ക് വലിയ ഗുണഫലങ്ങളും ഉണ്ടായിട്ടുണ്ട്. മഴക്കാലത്ത് ട്രോളിംഗ് നിരോധനം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത് ഈ സമരങ്ങൾക്കുശേഷമാണ്. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലംപ്സം ഗ്രാന്റ് കിട്ടാനിടയായത് സമര വിജയമാണ്.

ആദിവാസികൾക്ക് കാടിന്റെ മേൽ അവകാശമുള്ളതുപോലെ മത്സ്യത്തൊഴിലാളികൾക്ക് തീരദേശത്തിന്റെ മേൽ അവകാശം ഉണ്ടായിരിക്കണം എന്ന വാദം ശക്തമാണ്. മത്സ്യത്തൊഴിലാളി സമൂഹ മെന്ന നിലയിൽ തീരദേശ ത്തുള്ള അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള രാഷ്ട്രീയമാണ് മുന്നോട്ടു വയ്ക്കേണ്ടതെന്നും കുടിയേറ്റം പോലുള്ള പുതിയ സാധ്യതകൾ തുറന്നു വരുന്ന സാഹചര്യ ത്തിൽ അപ്രകാരം വളരുന്നതി നുള്ള സഹായങ്ങൾ സർക്കാരിൽനിന്ന് ചോദിക്കുന്ന രാഷ്ട്രീയമാണു വേണ്ടത് എന്നും അഭിപ്രായപ്പെടുന്നവരുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ പശ്ചാത്തലത്തിൽ ചിന്തിച്ചാൽ വൻകിടക്കാരോട് പോരാടി നില്ക്കാൻ സാധിക്കില്ല എന്നു ള്ളതാണ് ഒരു പ്രായോഗിക യാഥാർത്ഥ്യം. ഈ സാഹചര്യ ത്തിൽ പുനർവിചിന്തനങ്ങൾ നടക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.

തീരദേശത്ത് വളരെ തനിമയാർന്ന ഒരു ജ്ഞാനവ്യവസ്ഥയുണ്ട്. നക്ഷത്രങ്ങളെയും തിരകളെയും നോക്കി കാര്യങ്ങൾ മനസ്സിലാക്കാനുള്ള അറിവ് ഒരു ഉദാഹരണം. കണിച്ചം കാണുക എന്നതുപോലുള്ള ഗണിതശാസ്ത്ര സമ്പ്രദായങ്ങളുണ്ട്. സ്വന്തമായ ഭാഷയുണ്ട്. ഇതൊക്കെ സംരക്ഷിച്ചു നിർത്തുകയും അടുത്ത തലമുറയി ലേക്ക് കഴിയുന്നത്ര കൈമാറുകയും രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.

വ്യക്തിപരമായി എന്റെ അഭിപ്രായം തീരദേശ സംസ്കാരം സംരക്ഷിക്കണം എന്നുള്ളത് തന്നെയാണ്. ഇന്ത്യൻ സാംസ്കാരിക പൈതൃകം എന്ന തുകൊണ്ട് നമ്മൾ ഉദ്ദേശിക്കു ന്നത് പലപ്പോഴും ഒരു ബ്രാഹ്മ ണപൈതൃകത്തെയാണ്. ഇന്ത്യൻ ജ്ഞാനവ്യവസ്ഥ എന്ന് പറയുന്നത് ബ്രാഹ്മണ ജ്ഞാന വ്യവസ്ഥയെയാണ്. പക്ഷേ തീരദേശത്ത് വളരെ തനിമയാർന്ന ഒരു ജ്ഞാന വ്യവസ്ഥയുണ്ട്. നക്ഷത്രങ്ങ ളെയും തിരകളെയും നോക്കി കാര്യങ്ങൾ മനസ്സിലാക്കാനുള്ള അറിവ് ഒരു ഉദാഹരണം. കണിച്ചം കാണുക എന്നതു പോലുള്ള ഗണിത ശാസ്ത്ര സമ്പ്രദായങ്ങളുണ്ട്. സ്വന്തമായ ഭാഷയുണ്ട്. ഇതൊക്കെ സംര ക്ഷിച്ചു നിർത്തുകയും അടുത്ത തലമുറയിലേക്ക് കഴിയുന്നത്ര കൈമാറുകയും രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.

  • (കൊല്ലത്തെ ലത്തീൻ കത്തോലിക്കാസമൂഹത്തെ കുറിച്ചുള്ള പഠനത്തിനു മുംബൈ ഐഐടി യിൽ നിന്നു ഡോക്ടറേറ്റു നേടിയിട്ടുള്ള ലേഖകൻ ഇപ്പോൾ തൃശൂർ വിമല കോളേജിൽ അധ്യാപകനാണ്.)

ഡോ. ഫൗസ്റ്റസിന്റെ കാലികപ്രസക്തി

നിലാവിന്റെ വീട് - 31

സമരമുഖങ്ങൾക്ക് രാഷ്ട്രീയക്കാരുടെ ഫെയ്സ് ക്രിം വേണോ?

കുടുംബ- സാമൂഹ്യ ബന്ധങ്ങളെ ശക്തിപ്പെടുത്തി യുവത്വത്തെ നേടണം : ജസ്റ്റീസ് കെ. എബ്രഹാം മാത്യു

ക്യാപ്സ് പ്രൊഫഷണൽ സോഷ്യൽ വർക്ക് അവാർഡുകൾ 2026 പ്രഖ്യാപിച്ചു