

മതത്തിന്റെ വേഷമിട്ടും ആഭിചാരങ്ങൾ നടക്കും. സ്വന്തം വ്യക്തിത്വത്തിന്റെ തനിമയുടെ സംരക്ഷണത്തിനു ശ്രദ്ധിക്കാതെ. അതു വളരെ തന്ത്രപരമായി ഉപേക്ഷിച്ചവന്റെ കഥയായി മാറും.
ഡോ. ഫൗസ്റ്റസ് എന്ന നാടകത്തിന്റെ അടിസ്ഥാനം യൂറോ പ്പിലെ ക്രൈസ്തവസംസ്കാരം രൂപപ്പെടുത്തിയ ഒരു കെട്ടുകഥ അഥവാ മിത്താണ്. 1587-ലാണ് ഈ കഥയ്ക്ക് രേഖീയമായ ഒരു ചരിത്രമുണ്ടാ കുന്നത്. ഈ ജർമ്മൻ കഥകൾ വിറ്റൻബർഗ് യൂണിവേഴ്സിറ്റിയിലെ ഒരു പണ്ഡിതനെക്കുറിച്ചായിരുന്നു. അയാൾ ദൈവശാസ്ത്രം, തത്ത്വ ശാസ്ത്രം എന്നിവയിൽ പണ്ഡിതനായിരുന്നു. എങ്കിലും ഈ ശാസ്ത്ര ങ്ങളിൽ തൃപ്തനാകാതെ പിശാചുക്കളുടെ ലോകവുമായി ബന്ധപ്പെ ടുന്നു. മെഫിസ്റ്റോഫിലസ് എന്ന പിശാചുമായി പരിചയത്തിലായി. 24 കൊല്ലത്തേക്ക് എല്ലാവിധ പ്രസിദ്ധിയും സുഖങ്ങളും ഈ പണ്ഡിതനു കാഴ്ചവയ്ക്കുന്നു. പകരം സ്വന്തം ആത്മാവിനെ നരകാധി പനായ ലൂസിഫറിന് വിൽക്കുന്നു. 24 കൊല്ലവും അയാളുടെ സഹായിയും ദാസനുമായി മെഫിസ്റ്റോഫിലസ് കൂട്ടിനുണ്ടാകും.
ജർമ്മൻകാരനായ തോമസ് മാൻ (1875-1955) എഴുതിയ ഡോ. ഫൗസ്റ്റസ് കഥയിൽ മെഫിസ്റ്റോഫിലസ് പറയുന്നു: “ചെറുപ്പമായിരി ക്കുക എന്നാൽ സർഗ്ഗാത്മകനായിരിക്കുകയാണ്. ജീവന്റെ ഉറവിട വുമായി ബന്ധത്തിലായിരിക്കുകയുമാണ്. കാലഹരണപ്പെട്ട നാഗ രികതയുടെ കെട്ടുപാടുകൾ പൊട്ടിച്ചെറിയുക. മറ്റുള്ളവർക്കില്ലാത്ത ധീരതയിൽ പ്രപഞ്ചഭൂതങ്ങളുടെ മണ്ഡലത്തിലേക്കു കടക്കുക.” ഭാവിയിൽ ഫൗസ്റ്റസിന്റെ ഭ്രാന്ത് ആൺപിള്ളേരുടെ “അസൂയപാത്ര മാകും അവർ ഭ്രാന്തരാകേണ്ടി വരികയില്ല.” ആത്മാവിനെ വിറ്റ് അയാൾ ആ വഴിയിൽ യാത്രയായി. അതൊരു ഭ്രാന്തായിരുന്നു; അതിന്റെ മാന്ത്രികലോകത്തിൽ പ്രസിദ്ധിയും പ്രൗഢിയും മറ്റെല്ലാ സുഖങ്ങളും അളവില്ലാതെ ആസ്വദിച്ചു. എന്നാൽ ഭ്രാന്തമായി “സുന്ദരമായതു ശുദ്ധ നുണകളായിരുന്നു.” അസ്വസ്ഥവും ധിക്കാര പരവും ഒടുങ്ങാത്ത ജിജ്ഞാസയിൽ അസുരജീവിതത്തിൽ മനു ഷ്യസംസ്കാരത്തിന്റെയും എഴുത്തിന്റെയും മൂർത്തമായ പ്രതിനിധി യായി അയാൾ. ഈ കഥ ക്രൈസ്തവ ധാർമ്മികതയുടേതാകുന്ന തോടൊപ്പം നവോത്ഥാനകാലത്തിന്റെ ഉന്നതസ്ഥാനലബ്ധിക്കു വേണ്ടിയുള്ള തീവ്രവും അടങ്ങാത്തതുമായ അതിമോഹത്തിന്റെ കഥയുമായി. അധികാര പ്രൗഢികൾക്കായി എല്ലാം വിറ്റവന്റെ കഥ.
ഈ പുരാണത്തിന്റെ പ്രധാനപ്രമേയം ചെകുത്താനുമായി ഉണ്ടാക്കുന്ന ഉടമ്പടിയാണ്. ഈ കഥ വ്യാഖ്യാനിച്ചുകൊണ്ട് ചെക്ക് ചിന്തകനായ യാൻ പാട്ടാക്ക (Jan Patocka ,1907-1977) എഴുതി, ഈ ഉടമ്പടിക്ക് മതപരവും താത്ത്വികവുമായ മാനങ്ങളുണ്ട്. ഈ ഉടമ്പടിയിൽ എപ്പോഴും ചെകുത്താൻ ഉണ്ടാകണമെന്നില്ല; അധി കാരത്തിനും ആധിപത്യത്തിനും വേണ്ടി മാത്രം ജീവിതം അർപ്പി ക്കുമ്പോൾ അത് ഉണ്ടാക്കുന്നത് ഒരു മന്ത്രവാദ പ്രതിസന്ധിയാണ്. അവർ സാമ്പത്തികവും സാങ്കേതികവുമായ അദ്ഭുതങ്ങൾ പ്രവർ ത്തിക്കും. ഈ കഥ ഒരു മനുഷ്യമനസ്സിന്റെ കാഴ്ചപ്പാടിന്റെ കഥയാണ് - അതിന്റെ അഹത്തിന്റെ ആധിപത്യജ്വരത്തിനു അർപ്പിക്കുമ്പോൾ, അതിനു പണ്ടു പറഞ്ഞിരുന്ന പേരാണ് ആഭിചാരം. മതത്തിന്റെ വേഷമിട്ടും ആഭിചാരങ്ങൾ നടക്കും. സ്വന്തം വ്യക്തിത്വത്തിന്റെ തനിമയുടെ സംരക്ഷണത്തിനു ശ്രദ്ധിക്കാതെ അതു വളരെ തന്ത്ര പരമായി ഉപേക്ഷിച്ചവന്റെ കഥയായി മാറും. പ്ലേറ്റോയുടെ തത്ത്വ ചിന്തയിൽ അമർത്യത, ദുരാചാര വഴിക്കെതിരെ ഉത്തരവാദിത്വ ത്തോടെ പ്രതികരിച്ചുണ്ടാക്കുന്നതാണ്. ജർമ്മൻ കവിയായ ഗൊയ്ഥെയുടെ വീക്ഷണത്തിൽ ദുരന്തം ഉണ്ടാക്കുന്ന വഴിയാണ് ആഭിചാരം. പഞ്ചഭൂതങ്ങൾക്കു സ്വയം വിട്ടുകൊടുത്തും അസ്തിത്വ പ്രത്യക്ഷം നിരാകരിച്ചും സ്വയം ശുദ്ധീകരണം വിദഗ്ദ്ധമായി അട്ടി മറിച്ചും വഴിതെറ്റിയ ദുരന്തകഥ.
ഫൗസ്റ്റസ് ശരിക്കും ഒരു അസുര(Titan)നായിരുന്നു. ഈ അസു രൻ അകത്തിരിക്കുന്ന രഹസ്യവ്യക്തിയാണ്. അസുരൻ ദേവന്റെ വേഷം ധരിക്കും. ഡോ. ഫൗസ്റ്റസ് ആ നാട്യം നടത്തുന്നില്ല. എങ്കി ലും അകവും പുറവും ഭിന്നമാണ്. ജീവിതം അഖണ്ഡിതമായ ഒറ്റ സരണിയല്ല. ഫൗസ്റ്റിന്റെ കഥ യൂറോപ്പിന്റെ സാംസ്കാരിക രൂപീകര ണകഥയുമാണ്. സത്യവും അന്തർദർശനവും അടിസ്ഥാനമാക്കി യുള്ള യുക്തിസഹമായ ആദർശത്തിന്റേതാണ് യൂറോപ്പിന്റെ സം സ്കാരം. ആത്മീയജീവിതത്തിന്റെ തന്നെ സത്യസന്ധമായ ജീവിതവും അതിന്റെ ആത്മപരിപാലനവും സാധ്യമാക്കാൻ അന്തർദർശനം അനിവാര്യമാണ്. ഈ അന്തർദർശനത്തിന്റെ ആന്തരികത പൂർണ്ണ മായി ഉപേക്ഷിച്ചു ലോകത്തിൽ മന്ത്രതന്ത്രങ്ങളുടെ വഴിയിൽ ആധി പത്യം ഉണ്ടാക്കുന്ന ഒരു ഉടമ്പടിയിൽ ആന്തരികതയെ വിറ്റുകളഞ്ഞ കഥയാണ്. സ്വന്തം വ്യക്തിത്വത്തിന്റെ ആന്തരികതയിൽ നിന്നു പുറ ത്തുചാടി പുറംലോകത്തിലെ ശക്തി-അധികാരങ്ങളുടെ പിന്നാലെ പോയ ഒരുവന്റെ ദുരന്തകഥയായി മാറി ഡോ. ഫൗസ്റ്റസ്. അന്യ വൽക്കരണത്തിലൂടെ ലഭിക്കുന്ന അധികാരത്തിന്റെ പിന്നാലെ പോ കുന്നതിനെ യക്ഷിയുടെ ആവാസമായി മാർക്സ് കണ്ടു. അതു പിശാ ചിനു ആത്മാവ് വിൽക്കുന്നതായി മാറുന്നു ഡോ. ഫൗസ്റ്റസിന്റെ കഥയിൽ.