Coverstory

ബാബേല്‍ പുതുക്കിപ്പണിയുന്ന മേസ്തിരിമാര്‍: വെളിപാടിന്റെ ഭാഷ?

ഫാ. ഡോ. സൂരജ് ജോര്‍ജ് പിട്ടാപ്പിള്ളില്‍
  • ഫാ. ഡോ. സൂരജ് ജോര്‍ജ് പിട്ടാപ്പിള്ളില്‍

ഏ.ഡി. ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗ്രീക്ക് ചരിത്രകാരനും ചിന്തകനുമായ പ്ലൂട്ടാര്‍ക്ക് 'Life of Cicero' എന്ന പേരില്‍ പ്രസിദ്ധ റോമന്‍ പ്രസംഗകനും രാഷ്ട്രതന്ത്രജ്ഞനും ആയിരുന്ന സിസെറോയുടെ ജീവചരിത്രം എഴുതിയിട്ടുണ്ട്. ആ ഗ്രന്ഥത്തില്‍ ചിന്തയുടെ ചക്രവര്‍ത്തിയായ ഗ്രീക്ക് ചിന്തകന്‍ പ്ലേറ്റോയോടുള്ള സിസറോയുടെ ബഹുമാനത്തെയും ആരാധനയേയും കുറിച്ച് പ്ലൂട്ടാര്‍ക്ക് പരാമര്‍ശിക്കുന്നുണ്ട്. ദേവേന്ദ്രനായ ജൂപ്പിറ്റര്‍ ഭൂമിയിലേക്ക് ഇറങ്ങിവന്ന് മനുഷ്യനോട് സംസാരിക്കാന്‍ തീരുമാനിച്ചാല്‍ അതിനായി അദ്ദേഹം തിരഞ്ഞെടുക്കുന്ന ഭാഷ പ്ലേറ്റോയുടെ ഗ്രീക്ക് ആയിരിക്കുമെന്ന് സിസെറോ ഒരിക്കല്‍ പറഞ്ഞതായി പ്ലൂട്ടാര്‍ക്ക് കുറിച്ചു വച്ചിട്ടുണ്ട്. പ്ലേറ്റോയുടെ കടുത്ത ആരാധകനായിരുന്ന സിസറോ പ്ലേറ്റോയോടും അദ്ദേഹത്തിന്റെ ഭാഷയോടുമുള്ള വൈകാരിക അഭിനിവേശം പ്രകടിപ്പിച്ചതായി ഇതിനെ കണ്ടാല്‍ മതിയാകും.

സുറിയാനിയും ഗ്രീക്കും ലത്തീനും ഉള്‍പ്പെടെ എല്ലാ ഭാഷകളും അതാത് കാലഘട്ടത്തില്‍ ഉണ്മയ്ക്ക് പായ വിരിച്ച ഭവനങ്ങളാണ്. പക്ഷേ, ആ കട്ടിലുകള്‍ ഇന്നത്തെ മനുഷ്യര്‍ക്ക് പാകമാവണമെന്നില്ല.
  • ദൈവിക വെളിപാടിന്റെ ഭാഷ?

ദൈവിക വെളിപാടിന്റെ ഭാഷയെ സംബന്ധിച്ച് നിറം പിടിപ്പിച്ച ദൈവശാസ്ത്ര/അര്‍ദ്ധദൈവശാസ്ത്ര പൊങ്ങച്ചങ്ങളും അതിനെ ഏറ്റുപിടിക്കുന്നവരും ചേര്‍ന്ന് സാധാരണക്കാരായ വിശ്വാസികളില്‍ വലിയ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. ദൈവിക വെളിപാടിന്റെ പൂര്‍ണ്ണത മനുഷ്യാവതാരം പ്രാപിച്ച ദൈവവചനമായ യേശുവാണ് എന്ന കേന്ദ്രചിന്തയില്‍ നിന്നും മാറി യേശു സംസാരിച്ച ഭാഷയെക്കുറിച്ചും അതിന്റെ മേല്‍കൈയെക്കുറിച്ചും ദൈവശാസ്ത്ര സിദ്ധാന്തങ്ങള്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്നത് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ചൈതന്യത്തിന് ഒട്ടും നിരക്കുന്നതല്ല.

ദൈവിക വെളിപാടിന്റെ ഭാഷയെ സംബന്ധിച്ച് നിറം പിടിപ്പിച്ച ദൈവശാസ്ത്ര/അര്‍ദ്ധദൈവശാസ്ത്ര പൊങ്ങച്ചങ്ങളും അതിനെ ഏറ്റുപിടിക്കുന്നവരും ചേര്‍ന്ന് സാധാരണക്കാരായ വിശ്വാസികളില്‍ വലിയ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.

ലത്തീന്‍, ഗ്രീക്ക്, സുറിയാനി എന്നീ ഭാഷകളില്‍ ഒന്നിനെയും വിഗ്രഹവല്‍ക്കരിക്കുന്നത് ക്രിസ്തുവിന്റെ രക്ഷാകര സന്ദേശത്തിന്റെ സാര്‍വത്രികതയ്ക്ക് നിരക്കാത്തതാണ്. സിസെറോയെ പോലുള്ള വൈകാരിക അഭിനിവേശം ഒക്കെ നമുക്കും ഉണ്ടായേക്കാം. പക്ഷേ അത് ഒരിക്കലും രണ്ടാം വത്തിക്കാന്‍ സൂനഹദോസിലൂടെ നാം മറികടന്ന പ്രത്യേക ഭാഷകളുടെ ദിവ്യത്വത്തിലേക്ക് തിരിച്ചു നടത്തുന്നതാകരുത്. സ്ഥാനത്തും അസ്ഥാനത്തും സുറിയാനി വാക്കുകള്‍ ഉപയോഗിക്കുന്ന പ്രവണത നമ്മുടെ സഭയില്‍ വര്‍ധിച്ചു വരുന്നതിനോടൊപ്പമാണ് അതിന്റെ മേന്മയെ സംബന്ധിച്ച് ആധുനിക ദൈവശാസ്ത്രത്തിനു നിരക്കാത്ത രീതിയില്‍ അധികാര സ്ഥാനത്തിരിക്കുന്നവരുടെ പ്രാമാണിക പ്രഭാഷണങ്ങളും!

സുറിയാനി ഭാഷയില്‍ അല്ല മറിച്ച്, അരമായ ഭാഷയിലാണ് ഈശോ സംസാരിച്ചത് തന്നെ! പുതിയ നിയമം എഴുതപ്പെട്ടതാകട്ടെ ഗ്രീക്ക് (Koine Greek) ഭാഷയിലും! ഇനി ഹീബ്രൂവിലോ അരമായിക് ഭാഷയിലോ എഴുതപ്പെട്ടിരിക്കാം എന്ന് ചുരുക്കം ചില ചരിത്രകാരന്മാര്‍ പരാമര്‍ശിക്കുന്ന മത്തായിയുടെ സുവിശേഷം തന്നെയാകട്ടെ ആര്‍ക്കും ലഭ്യമല്ല താനും! 'തലീത്താകും' (Mk 5,41), 'ഏലോയി ഏലോയി ലേമാ സബക്താനി' (Mk 15, 34) തുടങ്ങിയ ചില അരമായിക് വാക്കുകളോ വാചകങ്ങളോ ഗ്രീക്ക് ബൈബിളില്‍ നിലനിര്‍ത്തിയിട്ടുണ്ടെന്ന് മാത്രം! കിഴക്കന്‍ റോമാ സാമ്രാജ്യത്തിന്റെ പൊതു ഭാഷയായിരുന്ന ഗ്രീക്കില്‍ എഴുതപ്പെട്ടതുകൊണ്ടാണ് ക്രിസ്തുവിന്റെ സന്ദേശം പെട്ടെന്ന് ആ പ്രദേശങ്ങളില്‍ വ്യാപിച്ചതും.

രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ ദൈവവചനത്തെ സംബന്ധിച്ച ഡോഗ്മാറ്റിക് കോണ്‍സ്റ്റിറ്റിയൂഷന്‍ ആയ Dei Verbum ദൈവിക വെളിപാടിനെ സംബന്ധിച്ചും അതിന്റെ ഭാഷയെ സംബന്ധിച്ചും പറഞ്ഞിരിക്കുന്ന പക്വതയാര്‍ന്ന ദൈവശാസ്ത്രം ഈ അവസരത്തില്‍ നാം പ്രത്യേകം അനുസ്മരിക്കേണ്ടതാണ്. മനുഷ്യന്റെ ഭാഷയില്‍ വെളിപ്പെടുത്തപ്പെട്ട ദൈവവചനം മനുഷ്യഭാഷയിലേക്ക് ഘനീഭവിച്ചിറങ്ങുമ്പോഴും ഭാഷാതീതമായ ദൈവികകരുണയെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ ഒരു ഭാഷയ്ക്കും ആകില്ല എന്ന് കൗണ്‍സില്‍ പഠിപ്പിക്കുന്നു (DV 13).

ഇതേ പ്രമാണരേഖയുടെ ഇരുപത്തിരണ്ടാം ഖണ്ഡികയില്‍ ആകട്ടെ ലോകമെമ്പാടുമുള്ള ഭാഷകളില്‍ ദൈവവചനം ലഭ്യമാക്കാനുള്ള സഭയുടെ വലിയ കടമയെക്കുറിച്ച് ഉദ്‌ബോധിപ്പിക്കുന്നുമുണ്ട്. ആരാധനക്രമത്തെക്കുറിച്ചുള്ള പ്രമാണ രേഖയുടെ 36-ാം ഖണ്ഡികയിലും ആരാധനക്രമഭാഷയായി പ്രാദേശിക ഭാഷകള്‍ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെ ഊന്നിപ്പറയുന്നു (SC 36). SC 37 മുതല്‍ 40 വരെയുള്ള ഖണ്ഡികകളില്‍ ഏതെങ്കിലും പ്രത്യേക ഭാഷയുടെയോ സംസ്‌കാരത്തന്റെയോ പേരിലുള്ള ഐകരൂപ്യം ആരാധനാക്രമത്തില്‍ മുഷ്‌കോടെ അടിച്ചേല്‍പ്പിക്കാന്‍ സഭ ശ്രമിക്കുന്നില്ല എന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു.

മാനവ ചരിത്രം കണ്ട ഏറ്റവും മികച്ച അധ്യാപകര്‍ എന്ന് നിസ്സംശയം വിളിക്കാവുന്നവരാണ് ഈശോയും ഗ്രീക്ക് ചിന്തകനായ സോക്രട്ടീസും. അവര്‍ സംസാരിച്ച അറമായയോ ഗ്രീക്കോ അല്ല അവരെ അങ്ങനെ ആക്കിയത്, മറിച്ച് ആ ഭാഷയുടെ ലാളിത്യം മൂലമുള്ള ലാവണ്യമാണ്! സര്‍വ്വരെയും ഉള്‍ക്കൊള്ളുന്ന ഭാഷയാണ് ഏറ്റവും പവിത്രവും ശ്രേഷ്ഠവുമായ ഭാഷയെന്ന് ഈശോ അങ്ങനെ നമ്മെ പഠിപ്പിച്ചു! ബൈബിളിലെ ഈശോയുടെ ഭാഷയുടെ ലാളിത്യത്തില്‍ നിന്ന് 2000 വര്‍ഷങ്ങള്‍ക്കിപ്പുറം നമ്മുടെ ദൈവശാസ്ത്രജ്ഞന്മാരുടെ അതിസങ്കീര്‍ണ്ണമായ ഭാഷയിലേക്ക് എത്തുമ്പോള്‍ നമുക്ക് കൈമോശം വന്നത് ഭാഷയുടെ പാരമ്പര്യമല്ല, മറിച്ച് ഭാഷയുടെ ലാളിത്യത്തിന്റെ പാരമ്പര്യം ആണെന്ന് ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാകും.

  • ഭാഷയുടെ ദാര്‍ശനികത

ഇന്ത്യയിലെ വിവിധ മേജര്‍ സെമിനാരികളിലെ തത്വശാസ്ത്ര ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ അധ്യാപകനായി ഞാന്‍ ജോലി ചെയ്തിരുന്ന സമയത്ത് ഒരിക്കല്‍ ഒരു സീറോ മലബാര്‍ സെമിനാരിയിലെ ഒരു ദൈവശാസ്ത്ര അധ്യാപകന്‍ എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് എന്റെ മുന്നില്‍ വച്ച് ഒരു പ്രസ്താവന നടത്തി: 'നമ്മുടെ ദൈവശാസ്ത്രത്തിന് വലിയ തത്വശാസ്ത്രം ഒന്നും ആവശ്യമില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടുപിടുത്തം!

മാനവ ചരിത്രം കണ്ട ഏറ്റവും മികച്ച അധ്യാപകര്‍ എന്ന് നിസ്സംശയം വിളിക്കാവുന്നവരാണ് ഈശോയും ഗ്രീക്ക് ചിന്തകനായ സോക്രട്ടീസും. അവര്‍ സംസാരിച്ച അറമായയോ ഗ്രീക്കോ അല്ല അവരെ അങ്ങനെ ആക്കിയത്, മറിച്ച് ആ ഭാഷയുടെ ലാളിത്യം മൂലമുള്ള ലാവണ്യമാണ്! സര്‍വ്വരെയും ഉള്‍ക്കൊള്ളുന്ന ഭാഷയാണ് ഏറ്റവും പവിത്രവും ശ്രേഷ്ഠവുമായ ഭാഷയെന്ന് ഈശോ അങ്ങനെ നമ്മെ പഠിപ്പിച്ചു!

യഥാര്‍ഥ ദൈവശാസ്ത്രത്തിന് തത്വശാസ്ത്രം എത്രമാത്രം ആവശ്യമാണ് എന്ന് മേല്‍വിലാസമുള്ള ദൈവശാസ്ത്രജ്ഞന്മാരുടെ ഗ്രന്ഥങ്ങളോ ലേഖനങ്ങളോ വായിച്ചാല്‍ മനസ്സിലാകും എന്ന് വിനയത്തോടെ അദ്ദേഹത്തിന് ഞാന്‍ പറഞ്ഞു കൊടുത്തു. വലിയ പാരമ്പര്യവും ചരിത്രവും അവകാശപ്പെടുമ്പോഴും 'സ്വയം പ്രഖ്യാപിത ദൈവശാസ്ത്രജ്ഞന്മാര്‍' അല്ലാതെ അന്താരാഷ്ട്ര നിലവാരമുള്ള ദൈവശാസ്ത്രജ്ഞന്മാര്‍ക്ക് ജന്മം കൊടുക്കാന്‍ നമുക്ക് കഴിയാതെ പോകുന്നതിന്റെ കാരണം മറ്റൊന്നുമല്ല!

  • ഭാഷയുടെ അനന്യതയും പരിമിതിയും

അതുകൊണ്ട് പ്രസക്തമായ അല്‍പം തത്വശാസ്ത്രം പറഞ്ഞുകൊണ്ട് തുടങ്ങാം. ഭാഷ ഉണ്‍മ (Being/Sein) യുടെ ഭവനമാണെന്ന് അഭിപ്രായപ്പെട്ടത് ജര്‍മന്‍ ചിന്തകനായ മാര്‍ട്ടിന്‍ ഹൈഡഗറാണ് (Letter on Humanism, 1947). ഉണ്മ പൂത്തുലഞ്ഞ് തിമിര്‍ത്താടുന്നത് അതിന്റെ സംതൃപ്തിയുടെ കേദാരമായ ഭാഷയിലാണ്. ഉണ്മയുടെ മിടിപ്പിന്റെ സര്‍വ സൂക്ഷ്മതകളെയും പരമാവധി ഒപ്പിയെടുക്കുന്ന മാതൃഭാഷയില്‍ അല്ലാതെ ഇറക്കുമതി ചെയ്യപ്പെട്ട

ബൈബിളിലെ ഈശോയുടെ ഭാഷയുടെ ലാളിത്യത്തില്‍ നിന്ന് 2000 വര്‍ഷങ്ങള്‍ക്കിപ്പുറം നമ്മുടെ ദൈവശാസ്ത്രജ്ഞന്മാരുടെ അതിസങ്കീര്‍ണ്ണമായ ഭാഷയിലേക്ക് എത്തുമ്പോള്‍ നമുക്ക് കൈമോശം വന്നത് ഭാഷയുടെ പാരമ്പര്യമല്ല, മറിച്ച് ഭാഷയുടെ ലാളിത്യത്തിന്റെ പാരമ്പര്യം ആണെന്ന് ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാകും.

ഒരു ഭഷയിലും ഈ പൂത്തുലയല്‍ പൂര്‍ണ്ണമാവുകയുമില്ല. മനുഷ്യന്‍ ഉള്‍പ്പെടെ മൂര്‍ത്തമായ സര്‍വ ഉണ്‍മയ്ക്കും ബാധകമാണിത്. മൃഗങ്ങള്‍ പോലും അവരുടേതായ ഭാഷയില്‍ ആശയവിനിമയം നടത്തുന്നുണ്ട്. എന്നാല്‍ ദശകോടിക്കണക്കിന് ജനങ്ങളെ ഒരു കുടക്കീഴില്‍ ഒരുമിപ്പിക്കുന്ന മഹാരാഷ്ട്രങ്ങളെയും സംസ്‌കാരങ്ങളെയും സൃഷ്ടിക്കാന്‍ കഴിഞ്ഞത് മനുഷ്യന് മാത്രമാണ്. അതിന്റെ പിന്നില്‍ ആശയവിനിമയത്തിനും ഭാഷയ്ക്കുമുള്ള സ്വാധീനം വളരെ വലുതാണ്. ഈയടുത്ത കാലത്ത് പുറത്തിറങ്ങിയ ഇസ്രായേലി ചിന്തകനായ യുവാല്‍ നോവ ഹരാരി തന്റെ Sapiens എന്ന ഗ്രന്ഥത്തിലും ഭാഷയുടെ ഈ സ്വാധീനത്തെക്കുറിച്ച് വിശദമായി പറയുന്നുണ്ട്.

മനുഷ്യന്റെ ഭാഷ വളര്‍ന്നതിനൊപ്പം ഭാഷയെയും ആശയവിനിമയത്തെയും സംബന്ധിച്ച ശാസ്ത്രവും അതനുസരിച്ച് വളര്‍ന്നു. എങ്കിലും ക്ലാസിക്കല്‍ ഗ്രീക്ക് കാലഘട്ടം മുതല്‍ നിലനിന്നിരുന്ന ഒരു പൊതുധാരണ മനുഷ്യന്റെ ചിന്തകളെ മുഴുവന്‍ ആവാഹിക്കാന്‍ ഭാഷയ്ക്ക് ശേഷിയില്ല എന്നതായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ചിന്തയില്‍ നിന്നും സംസാരഭാഷയിലേക്കും അവിടെ നിന്നും എഴുത്തിലേക്കും ഭാഷാപ്രാധാന്യം ശ്രേണീകരിക്കപ്പെട്ടിരിക്കുന്നു. അതായത് ചിന്തയിലുള്ള ആശയത്തിന്റെ കൃത്യതയും തെളിമയും സംസാരഭാഷയിലേക്ക് എത്തുമ്പോള്‍ കുറയുന്നു. അത് വീണ്ടും എഴുത്തിലേക്ക് എത്തുമ്പോള്‍ കുറച്ചുകൂടി നേര്‍പ്പിക്കപ്പെടുന്നു. ചിന്തയില്‍ നിന്നും ഭാഷയിലേക്കും എഴുത്തിലേക്കും ഉള്ള ആശയത്തിന്റെ ഈ പ്രസരണ നഷ്ടത്തെക്കുറിച്ച് ആയിരിക്കണം മലയാളത്തില്‍ ഇങ്ങനെ ഒരു ചൊല്ലുണ്ടായത്:

'അറിഞ്ഞതില്‍ പാതി പറയാതെ പോയി

പറഞ്ഞതില്‍ പാതി പതിരായും പോയി'!

  • Logolatry അഥവാ ഭാഷാരാധന പാടില്ല!

നാം ഇവിടെ വിവക്ഷിക്കുന്ന ചിന്ത എന്താണ് എന്നതിനും ഹൈഡഗര്‍ ഉത്തരം നല്‍കുന്നുണ്ട്. 1952-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട What is Called Thinking? (Was heißt Denken?) എന്ന ഉപന്യാസത്തില്‍ ചിന്തയെ ഉണ്‍മയുടെ വിളിക്കുള്ള ഉത്തരം എന്നാണ് ഹൈഡഗര്‍ വിളിക്കുന്നത്. അങ്ങനെ വരുമ്പോള്‍ ഉണ്‍മയുടെ വിളിക്കുള്ള ഉത്തരമായി ചിന്തയും ചിന്തയുടെ വിളിക്കുള്ള ഉത്തരമായി ഭാഷയും മാറുന്നു എന്ന് നമുക്ക് ലളിതമായി പറയാം.

ഇവിടെ നാം പ്രത്യേകമായി മനസ്സിലാക്കേണ്ട മറ്റൊരു സംഗതി കൂടിയുണ്ട്: ഉണ്മയുടെ ഭവനം എന്ന നിലയില്‍ ഏതു ഭാഷയും അനന്യമാണ്; അതുല്യവുമാണ്! ഒരു ഭാഷയ്ക്കും മറ്റൊരു ഭാഷയ്ക്കു മേല്‍ മേന്മ അവകാശപ്പെടാന്‍ ആകില്ല! ഏറ്റവും മനോഹരമായി, പ്രസരണനഷ്ടം പരമാവധി കുറച്ച് ആശയവിനിമയം നടത്താന്‍ തന്റെ മാതൃഭാഷ ഒരുവനെ പ്രാപ്തനാക്കുന്നതിന്റെ കാരണവും അതുതന്നെ. സാഹിത്യസൃഷ്ടികളുടെയും സാഹിത്യകാരന്മാരുടെയും എണ്ണം കൊണ്ട് ഒരു ഭാഷയും മറ്റൊരു ഭാഷയേക്കാള്‍ മികച്ചതോ മോശപ്പെട്ടതോ ആകുന്നില്ല. ഭാഷകളുടെ ക്ലാസിക്കല്‍ പദവി പോലും ആശയവിനിമയത്തിനുള്ള മികവിന്റെ അളവുകോലും അല്ല.

ചിന്തയെ പൂര്‍ണ്ണമായി ആവാഹിക്കാനുള്ള ശേഷിയില്ലാത്ത ഭാഷയുടെ അമിത പ്രാധാന്യവല്‍ക്കരണം ഒരുതരം ഫാസിസമാണെന്ന് റൊളാങ് ബാര്‍ത്തിനെ (Roland Barthes) പോലുള്ള ചിന്തകര്‍ അഭിപ്രായപ്പെട്ടത് ഇതുകൊണ്ടാണ്. ഭാഷ ആശയത്തിന്മേല്‍ പുലര്‍ത്തുന്ന ഫാസിസമായാണ് റൊളാങ് ബാര്‍ത് ഇതിനെ അവതരിപ്പിക്കുന്നത്. Writing Degree Zero എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം സ്വപ്നം കാണുന്നതും ഏറ്റവും നിഷ്പക്ഷവും സുതാര്യവുമായ ആദിശബ്ദത്തെയാണ്. ഭാഷ എന്നത് അതിനുമപ്പുറത്തേക്കുള്ള യാഥാര്‍ഥ്യത്തിലേക്ക് നയിക്കുന്ന പരിമിതമായ ഒരു മാധ്യമം മാത്രമാണ് എന്ന് വ്യാഖ്യാന തത്വശാസ്ത്രത്തിലെ അതികായനായ ഹാന്‍സ് ഗെയോര്‍ഗ് ഗാഡമര്‍ അഭിപ്രായപ്പെട്ടത് ഹൈഡഗറുടെ ചുവടുപിടിച്ചു കൊണ്ടാണ്.

ഉണ്മ പൂത്തുലഞ്ഞ് തിമിര്‍ത്താടുന്നത് അതിന്റെ സംതൃപ്തിയുടെ കേദാരമായ ഭാഷയിലാണ്. ഉണ്മയുടെ മിടിപ്പിന്റെ സര്‍വ സൂക്ഷ്മതകളെയും പരമാവധി ഒപ്പിയെടുക്കുന്ന മാതൃഭാഷയില്‍ അല്ലാതെ ഇറക്കുമതി ചെയ്യപ്പെട്ട ഒരു ഭാഷയിലും ഈ പൂത്തുലയല്‍ പൂര്‍ണ്ണമാവുകയുമില്ല.

തത്വശാസ്ത്രത്തിനെ വെറും ഭാഷയുടെ വിശകലനത്തിലേക്ക് ചുരുക്കണമെന്ന് ലുഡ്‌വിഗ് വിറ്റ്ഗന്‍സ്‌റ്റൈന്‍ എന്ന പ്രസിദ്ധ ഓസ്ട്രിയന്‍ ചിന്തകന്‍ അഭിപ്രായപ്പെട്ടതും ഇതേ അര്‍ഥത്തിലാണ്. ലോജിക്കല്‍ പോസിറ്റിവിസം എന്ന തത്വശാസ്ത്ര ശാഖയുടെ പിതാവായ അദ്ദേഹം ഭാഷാതത്വ ശാസ്ത്രത്തില്‍ കിടയറ്റ സംഭാവനകള്‍ നല്‍കിയ ആളാണ്. Philosophy is a battle against the bewitchment of the intellect by the use of language എന്ന് തത്വശാസ്ത്രത്തെ അദ്ദേഹം നിര്‍വചിച്ചത് ഈ അര്‍ഥത്തിലാണ്. 'യുക്തിക്ക് നേരെ ഭാഷാപ്രയോഗത്തിലൂടെ നടക്കുന്ന വശീകരണ ആഭിചാര ക്രിയയ്ക്ക് എതിരെയുള്ള പോരാട്ടമാണ് തത്വശാസ്ത്രം' എന്ന ഈ ചിന്താഗതി ഏതെങ്കിലും ഭാഷയെ വിഗ്രഹ വല്‍ക്കരിക്കുന്നത് ഭാഷയുടെ ഫാസിസത്തിലേക്കും അതിക്രമത്തിലേക്കും നയിക്കും എന്ന് സൂചിപ്പിക്കാന്‍ വേണ്ടിയാണ് ലുഡ്‌വിഗ് വിറ്റ്ഗന്‍സ്‌റ്റൈന്‍ ഇത് കുറിച്ചത്.

  • ദൈവശാസ്ത്ര ദര്‍ശനങ്ങള്‍

കുരിശ്: ഭാഷകളെ ഒരുമിപ്പിച്ച പ്രോട്ടോ പെന്തക്കോസ്ത്

മനുഷ്യരക്ഷയ്ക്കുവേണ്ടിയുള്ള വാഗ്ദാനങ്ങളുടെ എല്ലാം പൂര്‍ത്തീകരണമായ ക്രിസ്തു കുരിശില്‍ തൂങ്ങി മരിക്കുമ്പോള്‍ ആ കുരിശിന്റെ മുകളില്‍ ഒരു ഫലകം പതിപ്പിച്ചിരുന്നു. റോമന്‍ നിയമപ്രകാരം ശിക്ഷയ്ക്ക് വിധേയനാകുന്ന കുറ്റവാളിയുടെ കുറ്റകൃത്യം വ്യക്തമാക്കുന്ന ഈ ഫലകത്തില്‍ (Titulus) കുറ്റകൃത്യം മൂന്നു ഭാഷകളിലാണ് എഴുതപ്പെട്ടിരുന്നത്. ഹീബ്രൂ, ലാറ്റിന്‍, ഗ്രീക്ക് എന്നീ ഭാഷകളിലാണ് 'ജൂതന്മാരുടെ രാജാവായ നസ്രായന്‍ ഈശോ' എന്നത് എഴുതപ്പെട്ടത്.

‘Tradition is not the worship of ashes but the preservation of fire’ എന്നു പറഞ്ഞ ഓസ്ട്രിയന്‍ സംഗീതജ്ഞനായിരുന്ന ഗുസ്താവ് മാളറെ ഉദ്ധരിച്ചുകൊണ്ട് ‘Tradition is the guarantee of the future, not the custodian of ashes’ എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ എടുത്ത നിലപാടും കോംഗാറിന്റെ നിലപാടിനോട് ചേര്‍ന്നുനില്‍ക്കുന്നു.

ഈ മൂന്ന് ഭാഷകളില്‍ എഴുതപ്പെട്ടതിന്റെ വിശാലമായ ദൈവശാസ്ത്ര വ്യാഖ്യാനങ്ങള്‍ സഭാപിതാക്കന്മാരുടെ കാലം മുതല്‍ക്കേ ധാരാളമായി നല്‍കപ്പെട്ടിട്ടുണ്ട്. വിശുദ്ധ അഗസ്തീനോസും ജെറുസലേമിലെ വിശുദ്ധ സിറിലും വിശുദ്ധ ജെറോമും വിശുദ്ധ അംബ്രോസും മുതല്‍ വിശുദ്ധ തോമസ് അക്വീനാസും ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും സ്വിസ് ദൈവശാസ്ത്രജ്ഞനായ Hans Urs Von Balthasar ഉം ഉള്‍പ്പെടെയുള്ളവരെല്ലാം പറഞ്ഞു വച്ചതിന്റെ രത്‌നചുരുക്കം ഇങ്ങനെയാണ്: യഹൂദന് നിയമം (Torah) നല്‍കപ്പെട്ട ഭാഷയായ ഹീബ്രൂ, റോമന്‍ സാമ്രാജ്യത്തിന്റെ ആധിപത്യത്തെയും അധികാരത്തെയും സൂചിപ്പിക്കുന്ന ലത്തീന്‍, വിജ്ഞാനം കൊണ്ടും സംസ്‌കാരം കൊണ്ടും റോമാ സാമ്രാജ്യത്തെയും മെഡിറ്ററേനിയന്‍ പ്രദേശങ്ങളെയും കീഴടക്കിയ ഗ്രീക്ക് എന്നീ ഭാഷകളുടെ സമ്മേളനത്തിലൂടെ സര്‍വ നിയമവും അധികാരവും ജ്ഞാനവും ആ കുരിശിലേക്ക് ഘനീഭവിച്ചിറങ്ങുകയായിരുന്നു. കര്‍ത്താവിന്റെ ഭരണം സകലജനപഥങ്ങളോടും പ്രഘോഷിക്കാന്‍ ആഹ്വാനം ചെയ്യുന്ന സങ്കീര്‍ത്തനം (Ps. 96,10) അവിടെ യാഥാര്‍ഥ്യമാകുന്നു! ക്രിസ്തുവില്‍ നിയമത്തിന്റെ പൂര്‍ത്തീകരണവും അനശ്വരമായ സാമ്രാജ്യവും ഉത്തുംഗമായ ജ്ഞാനവും സമ്മേളിക്കുന്നുവെന്ന് വിശുദ്ധ തോമസ് അക്വീനാസ് പറഞ്ഞത് ഈ അര്‍ഥത്തിലാണ്. സകല ചരിത്രത്തിന്റെയും സംസ്‌കാരങ്ങളുടെയും കേന്ദ്രബിന്ദു കുരിശാണെന്ന് Hans Urs Von Balthasar പറയുന്നതും (Theo Drama, Vol.4) അതുകൊണ്ടുതന്നെ.

ചുരുക്കത്തില്‍ കുരിശിലെ ഈ മൂന്നു ഭാഷകള്‍ വെറും മൂന്ന് ഭാഷകള്‍ മാത്രമല്ല മറിച്ച് സകല ഭാഷകളെയും സംസ്‌കാരങ്ങളെയും ഉള്‍ക്കൊള്ളുന്ന സാര്‍വത്രികതയുടെ അടയാളമാണ്. ബഹുഭാഷകളില്‍ സംസാരിക്കാനും ബഹുഭാഷാക്കാര്‍ക്ക് ക്രിസ്തു സന്ദേശം മനസ്സിലാക്കി കൊടുക്കാനും സാധിച്ച പെന്തക്കുസ്താ അനുഭവത്തിന്റെ മുന്നടയാളം എന്ന നിലയില്‍ കുരിശിനെ Proto Pentecost എന്നു വിളിക്കുന്നതും അതുകൊണ്ടുതന്നെ.

  • രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനങ്ങള്‍

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പിന്നിലെ ചരിത്ര സാംസ്‌കാരിക ദൈവശാസ്ത്ര പശ്ചാത്തലം വളരെ വിശാലമാണ്. ഏതാനും വാചകങ്ങളില്‍ അതിനെ ചുരുക്കാന്‍ സാധ്യമല്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെ പ്രസക്തമായ കുറച്ചു കാര്യങ്ങള്‍ മാത്രം സാഹസികതയോടെ ഇവിടെ കുറിക്കുകയാണ്. പൊതുവേ എല്ലാവരും മലയാളത്തില്‍ നവോത്ഥാനം എന്ന് വിവര്‍ത്തനം ചെയ്യുന്ന Renaissance എന്ന പദത്തെ പുനര്‍ജനി (ഫ്രഞ്ച് മൂലപദത്തിന്റെ അര്‍ഥം അങ്ങനെയാണു താനും) എന്നാണ് ഞാന്‍ വിളിക്കുന്നത്.

പകരം നവോത്ഥാനം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് കുറച്ചുകൂടി പിന്നീട് സംഭവിച്ച Enlightenment/ Age of Reason എന്ന കാലഘട്ടമാണ്. പുനര്‍ജനി, പ്രൊട്ടസ്റ്റന്റ് നവീകരണം, നവോത്ഥാനം എന്നീ കലാ, താത്വിക, സാംസ്‌കാരിക മുന്നേറ്റങ്ങളും ഭൗതിക പ്രപഞ്ചത്തെ സംബന്ധിച്ച പുത്തന്‍ ശാസ്ത്രീയ കാഴ്ചപ്പാടുകളും രാഷ്ട്രീയ സാഹചര്യങ്ങളും ചേര്‍ന്ന് പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയെയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാതിയെയും വല്ലാത്തൊരു വിഷമസന്ധിയില്‍ എത്തിച്ചു. അത്രയും കാലം ദൈവശാസ്ത്രത്തിലെ സര്‍വ പ്രശ്‌നസംഹാരിയായി കല്‍പ്പിക്കപ്പെട്ടിരുന്ന സ്‌കൊളാസ്റ്റിക് ദൈവശാസ്ത്രം കൊണ്ട് പുതിയ വെല്ലുവിളികളെ നേരിടാന്‍ കഴിയില്ലെന്ന് വന്നപ്പോള്‍ വിവിധങ്ങളായ പുതിയ ദൈവശാസ്ത്ര ചിന്താസരണികള്‍ രൂപപ്പെട്ടു.

സുറിയാനിയും ഗ്രീക്കും ലത്തീനും ഉള്‍പ്പെടെ എല്ലാ ഭാഷകളും അതാത് കാലഘട്ടത്തിലെ ഉണ്മയ്ക്ക് പായ വിരിച്ച ഭവനങ്ങളാണ്. പക്ഷേ, ആ കട്ടിലുകള്‍ ഇന്നത്തെ മനുഷ്യര്‍ക്ക് പാകമാവണമെന്നില്ല. കട്ടിലിന്റെ വലിപ്പത്തിന് അനുസരിച്ച് കിടക്കുന്നവന്റെ കാലു വെട്ടി അവനെ കൊല്ലുന്ന ചട്ടമ്പിയായ പ്രോക്രസ്റ്റസിന്റെ കഥ ഗ്രീക്ക് മിത്തോളജിയില്‍ കേട്ടിട്ടു ണ്ടല്ലോ. ഭാഷയുടെ പേരിലുള്ള കടുംപിടുത്തം കൊണ്ട് ഉണ്മയ്ക്ക് വിശ്രമം നല്‍കേണ്ട സ്വന്തം ഭവനത്തിലെ കട്ടിലില്‍ ഉണ്മയുടെ ചോര പുരളരുത്! അവന്‍ സമാധാനമായി വിശ്രമിച്ചോട്ടെ!

ഇത്തരം പുതിയ ദൈവശാസ്ത്ര ചിന്താധാരകള്‍ക്ക് നേതൃത്വം നല്‍കിയ ഫ്രഞ്ച് ഡൊമിനിക്കന്‍ വൈദികരായ മാരീ ഡോമിനിക് ഷെനു, ലൂയീ ഷാര്‍ലിയെ എന്നിവരുടെ ദൈവശാസ്ത്രത്തെ സൂചിപ്പിക്കാനായി 1942 ല്‍ ഉപയോഗിച്ച പദമാണ് 'പുതിയ ദൈവശാസ്ത്രം' എന്നര്‍ഥം വരുന്ന 'നൂവല്‍ തെയളൊഷീ' (Nouvelle Théologie).

പിന്നീട് ഫ്രഞ്ച് ഈശോസഭ ദൈവശാസ്ത്രജ്ഞരായിരുന്ന Henri de Lubac, Jean Daniélou, Henri Bouillard, ഡൊമിനിക്കന്‍ ദൈവശാസ്ത്രജ്ഞനായ Yves Congar തുടങ്ങിയവരുടെ ദൈവശാസ്ത്ര ചിന്തകളും താമസംവിനാ നൂവല്‍ തെയളൊഷീ എന്ന വിഭാഗത്തില്‍പെടുത്തി ഗണിക്കപ്പെട്ടു. വിശാലാര്‍ഥത്തില്‍ ഈ പുതിയ ദൈവശാസ്ത്രത്തോട് അനുഭാവം പുലര്‍ത്തിയവര്‍ അസംഖ്യം ദൈവശാസ്ത്രജ്ഞരാണ്. 'പുതിയ ദൈവശാസ്ത്ര'ത്തെ എതിര്‍ത്തവരാണ് ഇവരുടെ ദൈവശാസ്ത്രത്തിന് 'പുതിയ ദൈവശാസ്ത്രം' എന്ന പേര് നല്‍കിയത്. വിവിധ രാജ്യങ്ങളിലും യൂണിവേഴ്‌സിറ്റികളിലും പ്രവര്‍ത്തിച്ച വിവിധ ദൈവശാസ്ത്രമേഖലകളില്‍ സംഭാവനകള്‍ നല്‍കിയ ഇവരെയെല്ലാം ഒരുമിപ്പിച്ച രണ്ടു മുഖ്യഘടകങ്ങള്‍ താഴെപ്പറയുന്നവയാണ്:

തന്റെ സൃഷ്ടിയെ വൈവിധ്യത്തിന്റെ പാരമ്യത്തില്‍ സംവിധാനം ചെയ്ത ദൈവത്തെ ധിക്കരിച്ചുകൊണ്ട് വൈവിധ്യങ്ങള്‍ക്കു മേല്‍ ഐകരൂപ്യം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമായിരുന്നു ഏകഭാഷാ പദ്ധതിയുടെ ബാബേല്‍ ഗോപുരം. ഭാഷയുടെ വൈവിധ്യത്തെ പെന്തക്കുസ്ത സംഭവത്തിലൂടെ പരിശുദ്ധാത്മാവ് മറികടക്കുന്നത് ഏകഭാഷ സൃഷ്ടിച്ചുകൊണ്ടല്ല എന്നത് മറക്കരുത്! ഏകഭാഷാ ഫാസിസത്തെ ബാബേല്‍ തകര്‍ത്തുകൊണ്ട് ഇല്ലാതാക്കിയ ദൈവത്തിന്റെ ഹിതം ധിക്കരിച്ച് ബാബേല്‍ പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിക്കരുത്!

1) സഭയുടെയും സമൂഹത്തിന്റെയും സമകാലീന സാഹചര്യങ്ങളോട് ക്രിയാത്മകമായി സംവദിക്കാന്‍ ദൈവശാസ്ത്രത്തിന് കഴിഞ്ഞേ പറ്റൂ. 2) ദൈവശാസ്ത്രത്തിന് ഇന്നത്തെ ലോകത്തില്‍ എന്തെങ്കിലും പ്രസക്തി ഉണ്ടെങ്കില്‍ അത് പാരമ്പര്യത്തിന്റെ ഉറവകണ്ണികളുടെ ക്രിയാത്മകമായ വീണ്ടെടുപ്പിലാണ് അടങ്ങിയിരിക്കുന്നത്. ഇതില്‍ ഒന്നാമത്തേത് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രഖ്യാപിത ലക്ഷ്യമായ അധുനാധുനീകരണം (aggiornamento) എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു. രണ്ടാമത്തേത്, കൗണ്‍സിലിന്റെ പ്രമാണ രേഖകളില്‍ - പ്രത്യേകിച്ച് തിരുസഭയെയും ദൈവവചനത്തെയും സംബന്ധിച്ച ഡോഗ്മാറ്റിക് കോണ്‍സ്റ്റിറ്റിയൂഷനുകളില്‍ - സ്പഷ്ടമായി കാണാവുന്ന ഉറവിടങ്ങളിലേക്കുള്ള തിരിച്ചു പോക്കിനുള്ള (Reditus ad fontes = Return to the sources) ആഹ്വാനമാണ്.

ചുരുക്കത്തില്‍ ഉറവിടങ്ങളില്‍ നിന്ന് ഊര്‍ജം സ്വീകരിച്ചു കൊണ്ടുള്ള അധുനാധുനീകരണമാണ് കൗണ്‍സില്‍ ലക്ഷ്യം വച്ചത്. Ad fontes എന്ന് പൊതുവേ നാം വിളിക്കുന്ന ഈ ആഹ്വാനം, പക്ഷേ നാം മുന്‍പ് സൂചിപ്പിച്ച പുനര്‍ജനി (Renaissance)യുടെ കാലം മുതല്‍ക്കേ സാംസ്‌കാരിക ലോകത്ത് ഉപയോഗിക്കുന്ന പ്രയോഗമാണ്. 'നൂവല്‍ തെയളൊഷീ'യുടെ പദാവലി കൂടുതലും ഫ്രഞ്ചിലായിരുന്നതു കൊണ്ട് Ad fontes ന്റെ അര്‍ഥം ലഭ്യമാകുമാറ് അവര്‍ ഉപയോഗിച്ച പദം Ressourcement (റെസൂഴ്‌സ്‌മോ) എന്നതാണ്. ആദിമ സഭാപിതാക്കന്മാരുടെ ദൈവശാസ്ത്ര ദര്‍ശനങ്ങളിലേക്കും അവരെക്കു റിച്ചുള്ള ആഴത്തിലുള്ള പഠനത്തിലേക്കും ഇറങ്ങിച്ചെന്ന് പുതിയ ഉള്‍ക്കാഴ്ചകള്‍ കണ്ടെടുത്ത് ഇരുപതാം നൂറ്റാണ്ടിലെ ദിശാസന്ധിയില്‍ ദിക്കുമുട്ടി നില്‍ക്കുന്ന സ്‌കൊളാസ്റ്റിക് ദൈവശാസ്ത്രത്തിന്റ ന്യൂനതകള്‍ മറികടന്ന് ദൈവശാസ്ത്രത്തിന് പുതിയൊരു ദിശാബോധം നല്‍കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അതേസമയം സ്‌കൊളാസ്റ്റിക്/ നിയോസ്‌കൊളാസ്റ്റിക് ചിന്താരീതികളെ അവര്‍ ഉപേക്ഷിച്ചുമില്ല.

  • 'ഉറവിടങ്ങളിലേക്കുള്ള തിരിച്ചുപോക്കി'ന്റെ യഥാര്‍ഥ അര്‍ഥം

രണ്ടാം വത്തിക്കാന്‍ സൂനഹദോസിനെ സംബന്ധിച്ച ദൈവശാസ്ത്ര പഠനങ്ങളിലും ചര്‍ച്ചകളിലും ഏറ്റവും കൂടുതല്‍ തെറ്റിദ്ധാരണ മനഃപ്പൂര്‍വവും അല്ലാതെയും സൃഷ്ടിക്കപ്പെടുന്നത് Ressourcement അഥവാ ഉറവിടങ്ങളിലേക്കുള്ള തിരിച്ചു പോക്കിന് നാം നല്‍കുന്ന വ്യാഖ്യാനങ്ങളും അര്‍ഥങ്ങളുമാണ്. തികഞ്ഞ പാരമ്പര്യവാദികള്‍ പഴയ പുസ്തകങ്ങളും സമ്പ്രദായങ്ങളും ചട്ടങ്ങളും ഭാഷയും അതേപടി പുനപ്രതിഷ്ഠിക്കുന്നതാണ് Ressourcement എന്ന് തെറ്റിദ്ധരിക്കുകയോ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യുന്നു. Ressourcement എന്നത് ഒരിക്കലും പഴയതിന്റെ പുനപ്രതിഷ്ഠ (Repristinaton)അല്ല എന്ന് രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ആരംഭിക്കുന്നതിനും 12 വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച 'True and False Reform in the Church' എന്ന ഗ്രന്ഥത്തില്‍ Yves Congar അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. പാരമ്പര്യത്തിന്റെ യഥാര്‍ഥ ദൈവശാസ്ത്രത്തെക്കുറിച്ച് ധാരാളം എഴുതിയിട്ടുള്ള ആളാണ് Yves Congar. 'Tradition is not the worship of ashes but the preservation of fire' എന്നു പറഞ്ഞ ഓസ്ട്രിയന്‍ സംഗീതജ്ഞനായിരുന്ന ഗുസ്താവ് മാളറെ ഉദ്ധരിച്ചുകൊണ്ട് 'Tradition is the guarantee of the future, not the custodian of ashes.' എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ എടുത്ത നിലപാടും ഇത്തരത്തില്‍ കോംഗാറിന്റെ നിലപാടിനോട് കൂട്ടിച്ചേര്‍ത്തു വായിക്കപ്പെടേണ്ടതാണ്.

അപ്പോള്‍ സ്വാഭാവികമായും എന്താണ് Ressourcement എന്ന ചോദ്യവുമുയരും. അതുല്യമായ ഗ്രീക്ക് വിജ്ഞാനവും സംസ്‌കാരവും റോമന്‍ സാമ്രാജ്യത്വശക്തിയും ഒരുമിച്ച് ചേര്‍ന്ന ആദ്യനൂറ്റാണ്ടുകളില്‍ തിരുസഭ ഇന്നത്തെതിനേക്കാള്‍ വലിയ പ്രതിസന്ധി നേരിട്ടിട്ടുണ്ടെന്ന് അവര്‍ കണ്ടെത്തി. എന്നാല്‍ അനിതര സാധാരണമായ വൈദഗ്ധ്യത്തോടെ ആ പ്രതിസന്ധികളെയും വെല്ലുവിളികളെയും മറികടക്കാന്‍ അന്ന് ലഭ്യമായ എല്ലാ വിജ്ഞാന സങ്കേതങ്ങളെയും അത്യന്തം നൈപുണ്യത്തോടെ പ്രയോജനപ്പെടുത്താന്‍ ആദിമ പിതാക്കന്മാര്‍ക്കായി. ഗോത്തിക് രാജാവായ അലാറിക്കിന്റെ റോമാ ആക്രമണത്തിനുശേഷം റോമിന്റെ പരാജയത്തിന് കാരണം ക്രൂശിതനായ കഴിവുകെട്ട പുതിയ ദൈവമാണ് എന്ന് ആരോപണം ഉന്നയിച്ചവര്‍ക്ക് ചുട്ട മറുപടി കൊടുത്തുകൊണ്ട് ക്രിസ്തുമതത്തിന്റെ സംരക്ഷകനായി 'ദൈവ നഗരം' എന്ന ലോകോത്തര ക്ലാസിക് രചിച്ച വിശുദ്ധ അഗസ്റ്റിന്‍ ഇതിനു വലിയൊരു ഉദാഹരണമാണ്. ചുരുക്കി പറഞ്ഞാല്‍ ആഗസ്തീനോസ് ഉള്‍പ്പെടെയുള്ളവരുടെ ഭാഷയല്ല, മറിച്ച് രീതിശാസ്ത്രവും പ്രത്യുല്‍പ്പന്നമതിത്വവുമാണ് മാതൃകയാക്കേണ്ടതെന്ന് അവര്‍ കണ്ടെത്തി. അതായത് Ressourcement കൊണ്ട് അര്‍ഥമാക്കുന്നത് മുഖ്യമായും ആ കാലഘട്ടത്തിന്റെ ആത്മാവിനെ സ്വന്തമാക്കലാണ്.

  • ദൈവശാസ്ത്രത്തെ അടിയന്തരമായി സ്വാധീനിച്ച തത്വചിന്തകള്‍

ചരിത്രത്തിന്റെ വളര്‍ച്ചയെക്കുറിച്ചും വ്യാഖ്യാനത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട രണ്ട് തത്വശാസ്ത്ര ദര്‍ശനങ്ങള്‍ കൂടി 'പുതിയ ദൈവശാസ്ത്ര'ക്കാരെ നിശ്ചയമായും സ്വാധീനിച്ചിട്ടുണ്ട്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പശ്ചാത്തലം അത്യന്തം സങ്കീര്‍ണ്ണമാണ് എന്ന് ഞാന്‍ ആദ്യം സൂചിപ്പിച്ചല്ലോ. അതുകൊണ്ട് ഏറ്റവും പ്രധാനപ്പെട്ട ഈ രണ്ട് തത്വശാസ്ത്ര ദര്‍ശനങ്ങളെ മാത്രം ചുരുക്കമായി അവതരിപ്പിക്കുകയാണ്. ഒന്നാമത്തേത് ജര്‍മ്മന്‍ ചിന്തകനായ ഹേഗലിന്റെ (G.W.F. Hegel) ചരിത്രത്തെക്കുറിച്ചുള്ള ദര്‍ശനമാണ്. ആത്മാവിന്റെ വളര്‍ച്ചയായി ചരിത്രത്തെ അവതരിപ്പിക്കുന്ന ഹേഗലിന്റെ തത്ത്വശാസ്ത്രത്തെ അനുധാവനം ചെയ്തു ബൈബിള്‍ വിജ്ഞാനീയത്തില്‍ ചരിത്രപരമായ വ്യാഖ്യാനത്തിന് വലിയ പ്രാധാന്യം കൈവന്നു. Historical Criticism എന്ന ബൈബിള്‍ വ്യാഖ്യാന രീതിക്ക് പ്രാമുഖ്യം നല്‍കിയ പ്രസിദ്ധമായ ട്യൂബിങ്കന്‍ സ്‌കൂള്‍ (ജര്‍മ്മനി) ഇത്തരത്തില്‍ വളര്‍ന്നു വന്നതാണ്. പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രജ്ഞരുടെ അത്ര ആവേശം കത്തോലിക്ക ദൈവ ശാസ്ത്രജ്ഞന്മാര്‍ ആദ്യം കാണിച്ചില്ലെങ്കിലും സാവധാനം ദൈവശാസ്ത്രത്തെ ചരിത്രബന്ധിയായി കാണാന്‍ അവരും ആരംഭിച്ചു. ദൈവശാസ്ത്രത്തിന്റെ ഭാഷയും കാലാനുഗതമായി പരിണമിച്ചേ മതിയാകൂ എന്ന നിലയില്‍ എത്തി. അങ്ങനെ വരുമ്പോള്‍ ഭാഷയും അനുഷ്ഠാനവും പദാവലിയും ഉള്‍പ്പെടെ ഒന്നും ശിലാസമാനമായ സ്ഥാവര സ്വഭാവം പുലര്‍ത്തുന്നില്ല.

രണ്ടാമത്തേത് ജര്‍മ്മന്‍ ചിന്തകന്‍ തന്നെയായ മാര്‍ട്ടിന്‍ ഹൈഡഗറുടെ സമയത്തെക്കുറിച്ചുള്ള സങ്കല്‍പവും അതില്‍ നിന്നും ഉദ്ഭൂതമായ വ്യാഖ്യാനശാസ്ത്രം അഥവാ ഹെര്‍മന്യൂട്ടിക്‌സ് എന്ന ശാസ്ത്രശാഖയുടെ വളര്‍ച്ചയുമാണ്. 1924 ല്‍ ഹൈഡഗര്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ (The Concept of Time) ഭാവിയെ രൂപപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യത്തോടുകൂടി മാത്രമേ ചരിത്രത്തിലേക്ക് ഊളിയിട്ട് ഇറങ്ങാവൂ എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഏതൊരു വ്യാഖ്യാന ശാസ്ത്രത്തിന്റെയും ഒന്നാമത്തെ തത്വം അതാണെന്നും അദ്ദേഹം സമര്‍ത്ഥിച്ചു. അങ്ങനെ വരുമ്പോള്‍ വ്യാഖ്യാനവും ദൈവശാസ്ത്രവും ആദിമ പിതാക്കന്മാരെക്കുറിച്ചുള്ള പഠനവുമെല്ലാം ഇന്നത്തെ കാലഘട്ടത്തിന്റെ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി നടത്തേണ്ടതും ഭാവിയെ മുന്‍നിര്‍ത്തി ഉത്തരങ്ങള്‍ തേടേണ്ടതുമാണ്. പഴയ ഭാഷയോടും അനുഷ്ഠാനങ്ങളോടും ഗൃഹാതുരത്വം നിറഞ്ഞ അഭിനിവേശം ഒരുപക്ഷേ നമുക്കും ഉണ്ടായേക്കാം. പക്ഷേ ഒരാള്‍ ഭൂതകാലത്തിലേക്ക് ഇറങ്ങുന്നത് ഭൂതകാലം എന്ന മയക്കുമരുന്നിന്റെ ആലസ്യത്തില്‍ ജീവിക്കാന്‍ ആണെങ്കില്‍ അയാള്‍ വൃദ്ധനായി എന്ന് പറയേണ്ടിവരും. എന്നാല്‍ ഭൂതകാലത്തിലേക്ക് ഇറങ്ങുന്നത് അതില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് ഭാവിയിലേക്ക് കുതിക്കാന്‍ ആണെങ്കില്‍ ഗൃഹാതുരത്വം സൗഖ്യദായകമായ മരുന്നായി മാറുന്നു. മാര്‍ട്ടിന്‍ ഹൈഡഗര്‍ ഭൂതകാലത്തെ കാണുന്നതും ഇമ്മട്ടിലാണ്.

  • നമ്മുടെ കടമ

ചുരുക്കിപ്പറഞ്ഞാല്‍ അന്നത്തെ കാറ്റഗറികള്‍ ആധുനിക കാറ്റഗറികള്‍ക്ക് വഴിമാറി കൊടുക്കേണ്ടതാണ്. പ്രാചീന റോമന്‍ കവിയായ ഹൊറാച്ചെ Ars Poetica എന്ന ഗ്രന്ഥത്തില്‍ വാക്കുകളുടെ ജനനത്തെയും മരണത്തെയും കുറിച്ച് സംസാരിക്കുമ്പോള്‍ പഴുത്തില വീണ് പുതിയ പച്ചിലകള്‍ മരത്തില്‍ തളിര്‍ക്കുന്നതുപോലെ വാക്കുകള്‍ക്കും ജനിമൃതികള്‍ ഉണ്ടെന്നു പറയുന്നു. ഉദാഹരണത്തിന് നമ്മുടെ ദിനപത്രങ്ങളില്‍ ചിലപ്പോള്‍ കാണാറുള്ള ഒരു ഭാഗം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. 'നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ്' എന്ന പേരിലാണ് 100 വര്‍ഷം മുമ്പ് അതേ പത്രം അതേ ദിവസം നടത്തിയ ഏതെങ്കിലും ഒരു റിപ്പോര്‍ട്ടിംഗ് പുനരവതരിപ്പിക്കുന്നത്. വെറും ഒരു നൂറ്റാണ്ട് മുമ്പുള്ള ആ ഭാഷയുടെ മുമ്പില്‍ പോലും ചിലപ്പോള്‍ ഇന്നത്തെ തലമുറ അന്യഗ്രഹജീവികളെ പോലെ സ്തബ്ധരായി നിന്നേക്കാം.

ക്ലാസിക് ഭാഷകളോടുളള അക്കാദമികമായ താല്‍പര്യത്തെ ഒരു കാരണവശാലും തള്ളിപ്പറയാന്‍ വേണ്ടിയല്ല ഞാനിത് പറഞ്ഞത്. മറിച്ച് സാധാരണക്കാര്‍ക്ക് മനസ്സിലാകാത്ത ഭാഷ, അത് ഏതുമാകട്ടെ, അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനും പതിയെ ഉപയോഗസാധുതയുടെ പേര് പറഞ്ഞ് ചരിത്രവും പാരമ്പര്യവും ആക്കാനുമുള്ള സാധ്യതയെക്കുറിച്ചുള്ള ജാഗ്രത കൊണ്ട് കുറിച്ചതാണിത്. ഇംഗ്ലീഷ് ഭാഷയ്ക്ക് മനോഹരമായ ഒരു വാക്ക് നമ്മുടെ ലത്തീന്‍ കുര്‍ബാന സംഭാവന ചെയ്ത കാര്യം പലര്‍ക്കും അറിവുള്ളതാണല്ലോ! അര്‍ഥമില്ലാത്ത ജല്‍പനത്തെ കുറിക്കാന്‍ വേണ്ടി ഇംഗ്ലീഷില്‍ ഉപയോഗിക്കുന്ന ഒരു വാക്കാണ് hocus-pocus എന്നത്. വത്തിക്കാന്‍ സുനഹദോസിനു മുമ്പ് ലത്തീനില്‍ കുര്‍ബാന ചൊല്ലിയിരുന്നപ്പോള്‍ സ്ഥാപനവാക്യങ്ങള്‍ ലത്തീനില്‍ വൈദികന്‍ ഉച്ചരിച്ചപ്പോള്‍ (ലത്തീന്‍ ഭാഷയിലെ സ്ഥാപന വാക്യങ്ങള്‍ താഴെക്കൊടുക്കുന്നു) സാധാരണ വിശ്വാസികള്‍ക്ക് അതില്‍ നിന്നും പ്രധാനമായും മനസ്സിലാക്കാന്‍ സാധിച്ച ശബ്ദങ്ങള്‍ Hoc (ഹോക്ക്) Hic (ഹിക്ക്) എന്നിവയും സമാന ശബ്ദങ്ങളും മാത്രമായിരുന്നു. അതുകൊണ്ട് തങ്ങള്‍ക്ക് മനസ്സിലാകാത്ത എന്തോ വൈദികന്‍ അവിടെ ഉച്ചരിക്കുന്നു എന്ന അര്‍ഥത്തില്‍ സാധാരണ വിശ്വാസികള്‍ പാതി തമാശയായി ഉപയോഗിച്ച പ്രയോഗമാണ് ഹോക്കൂസ്‌പോക്കൂസ്.

(ACCÍPITE ET MANDUCÁTE EX HOC OMNES: HOC EST ENIM CORPUS MEUM, QUOD PRO VOBIS TRADÉTUR. ACCÍPITE ET BÍBITE EX EO OMNES: HIC EST ENIM CALIX SÁNGUINIS MEI, NOVI ET AETÉRNI TESTAMÉNTI, QUI PRO VOBIS ET PRO MULTIS EFFUNDÉTUR IN REMISSIÓNEM PECCATÓRUM. HOC FÁCITE IN MEAM COMMEMORATIÓNEM.)

അര്‍ഥം മനസ്സിലാക്കാതെയുള്ള സുറിയാനി ഭാഷയുടെ ഉപയോഗവും ഇതിനു സമാനമായ സാഹചര്യത്തി ലേക്ക് നമ്മുടെ സഭയെ എത്തിക്കും. മുന്‍കാലങ്ങളില്‍ സുറിയാനി കുര്‍ബാന ചൊല്ലിയിരുന്ന സമയത്ത് വിശ്വാസികള്‍ കൊന്ത ചൊല്ലിയിരു ന്നത് നമുക്ക് അറിവുള്ളതാണല്ലോ? ആ കാലഘട്ടത്തിലേക്ക് ഒരു തിരിച്ചുപോക്ക് നമ്മള്‍ ആഗ്രഹിക്കു ന്നുണ്ടോ? മലയാളത്തില്‍ ഒരു പ്രയോഗം ഉണ്ടല്ലോ: കുങ്കുമഗര്‍ദ്ദഭം! കുങ്കുമത്തിന്റെ വിലയറിയാതെ കുങ്കുമം ചുമക്കുന്ന കഴുതയെ പോലെ അര്‍ഥമറിയാതെ ഒരു ഭാഷ സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കുന്ന ഒരു തലമുറയെ സൃഷ്ടിക്കാതിരിക്കുകയാണ് നല്ലത്. ഏകശിലാസംസ്‌കാരവും ഹിന്ദി ഭാഷയും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിനെതിരെ ദക്ഷിണേന്ത്യ മുഴുവന്‍ നടക്കുന്ന പ്രതിഷേധം നമ്മുടെ കണ്‍മുന്നില്‍ തന്നെയു ണ്ടല്ലോ! അതില്‍ ഭാഗഭാക്കുകളാകു കയും ഭാഷാ-സംസ്‌കാര-മത വൈവിധ്യങ്ങള്‍ക്കുവേണ്ടി വാദിക്കുകയും ചെയ്യുന്ന നമ്മള്‍ ഒരേ സമയം വേട്ടക്കാരനോടൊപ്പം ഓടുകയും ഇരയോടൊപ്പം പതുങ്ങുകയും ചെയ്യരുത്!

സുറിയാനിയും ഗ്രീക്കും ലത്തീനും ഉള്‍പ്പെടെ എല്ലാ ഭാഷകളും അതാത് കാലഘട്ടത്തിലെ ഉണ്മയ്ക്ക് പായ വിരിച്ച ഭവനങ്ങളാണ്. പക്ഷേ, ആ കട്ടിലുകള്‍ ഇന്നത്തെ മനുഷ്യര്‍ക്ക് പാകമാവണമെന്നില്ല. കട്ടിലിന്റെ വലിപ്പത്തിന് അനുസരിച്ച് കിടക്കുന്ന വന്റെ കാലു വെട്ടി അവനെ കൊല്ലുന്ന ചട്ടമ്പിയായ പ്രോക്രസ്റ്റസിന്റെ കഥ ഗ്രീക്ക് മിത്തോളജിയില്‍ കേട്ടിട്ടുണ്ടല്ലോ. ഭാഷയുടെ പേരിലുള്ള കടുംപിടുത്തം കൊണ്ട് ഉണ്മയ്ക്ക് വിശ്രമം നല്‍കേണ്ട സ്വന്തം ഭവനത്തിലെ കട്ടിലില്‍ ഉണ്മയുടെ ചോര പുരളരുത്! അവന്‍ സമാധാനമായി വിശ്രമിച്ചോട്ടെ! തന്റെ സൃഷ്ടിയെ വൈവിധ്യത്തിന്റെ പാരമ്യത്തില്‍ സംവിധാനം ചെയ്ത ദൈവത്തെ ധിക്കരിച്ചുകൊണ്ട് വൈവിധ്യങ്ങള്‍ക്കു മേല്‍ ഐകരൂപ്യം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമായിരുന്നു ഏകഭാഷാ പദ്ധതിയുടെ ബാബേല്‍ ഗോപുരം. ഭാഷയുടെ വൈവിധ്യത്തെ പെന്തക്കുസ്ത സംഭവത്തിലൂടെ പരിശുദ്ധാത്മാവ് മറികടക്കുന്നത് ഏകഭാഷ സൃഷ്ടിച്ചുകൊണ്ടല്ല എന്നത് മറക്കരുത്! ഏകഭാഷാ ഫാസിസത്തെ ബാബേല്‍ തകര്‍ത്തുകൊണ്ട് ഇല്ലാതാക്കിയ ദൈവത്തിന്റെ ഹിതം ധിക്കരിച്ച് ബാബേല്‍ പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിക്കരുത്!

  • soorajgeorge@hotmail.com

വചനമനസ്‌കാരം: No.184

ഭ്രൂണഹത്യാ മരുന്നുകള്‍ വില്‍ക്കുകയില്ലെന്ന് അമേരിക്കയിലെ ഒരു ഫാര്‍മസി ശൃംഖല

ഇസ്രായേല്‍ എന്ന അനിവാര്യ അദ്ഭുതം

ഫ്രാന്‍സിസ് പാപ്പായുടെ ആശയങ്ങള്‍ അര്‍ജന്റീനയില്‍ പാഠപുസ്തകമാകുന്നു

കരാറുകള്‍ക്കായി വത്തിക്കാന്‍ പുതിയ ചട്ടങ്ങള്‍ രൂപീകരിച്ചു