Coverstory

ഫ്രാൻസിസ് മാർപ്പാപ്പ സംഗീത ആൽബം പ്രകാശനം ചെയ്ത ഓർമ്മയിൽ

Sathyadeepam
  • ഫാ. പോൾ പൂവത്തിങ്കൽ

    [പാടും പാതിരി]

2025 നവംബർ 14-ാം തീയതി രാവിലെ 7.30 മുതൽ 9.30 വരെ കാത്തുനിൽപ്പ്. 10.30 ന് ഫ്രാൻസിസ് പേപ്പൽ ഹാളിലേക്ക് പ്രവേശിക്കുന്നു. മാർപ്പാപ്പയെ ഒരു നോക്ക് കാണുവാൻ വത്തിക്കാൻ നടത്തിയ അന്താരാഷ്ട്ര സെമിനാറിൽ പങ്കെടുത്ത ഏകദേശം 300 ഓളം ആളുകൾ അവിടെയുണ്ട്.

മാർപ്പാപ്പയുടെ സമാപന സന്ദേശത്തിനുശേഷം എന്റെയും സുഹൃത്ത്‌ വയലിനിസ്റ്റ് മനോജ്‌ ജോർജിന്റെയും അദ്ദേഹത്തെ നേരിൽ കാണാനുള്ള ഊഴം എത്തുന്നു. ഞാൻ ‘സർവേശ’ സംഗീത ആൽബത്തിന്റെ ഒരു കോപ്പി അദ്ദേഹത്തിന് കൊടുക്കാനായി കൈനീട്ടി.

ഉടനെ മാർപ്പാപ്പ എന്നോട് ചോദിച്ചു “ ഇത് എനിക്കാണോ?”. അതെ എന്ന് പറഞ്ഞു കൊണ്ട് ഞാനതു മാർപ്പാപ്പക്ക് കൊടുത്തു. അദ്ദേഹം അത് സന്തോഷത്തോടെ വാങ്ങിച്ചു.

തുടർന്ന് ഞങ്ങളുടെ ആൽബത്തിന്റെ പോസ്റ്ററിൽ കൈയൊപ്പ് വെക്കാൻ ആഗ്രഹം അറിയിച്ചപ്പോൾ അദ്ദേഹം എന്റെ കയ്യിൽ നിന്നും പേന വാങ്ങിച്ചു ആദ്യം എന്റെ കയ്യിൽ ഒപ്പുവെക്കാനെന്ന ഭാവേന

പേന മുന്നോട്ടു കൊണ്ടുവന്നു തമാശ രൂപേണ എന്നെ നോക്കി ചിരിച്ചു. അതിനുശേഷം ഞങ്ങളുടെ പോസ്റ്ററിൽ ഒപ്പുവെച്ചു കുശാലാന്വേഷണം നടത്തി. ഒരു സംഗീത ആൽബം ആദ്യമായാണത്രെ ഫ്രാൻസിസ് മാർപ്പാപ്പ ആശിർവദിക്കുന്നത്.

തുടർന്ന് ഞങ്ങളുടെ ശിരസിൽ കൈവെച്ഛനുഗ്രഹിച്ച നിമിഷങ്ങൾ. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങൾ. ദൈവം നേരിട്ട് വന്നു അനുഗ്രഹിച്ചതുലോലെ തോന്നിയ നിമിഷങ്ങൾ.

തുടർന്ന് പാവങ്ങളുടെ ഇടയന് ഹസ്തദാനം നൽകി ഞങ്ങൾ എന്നെന്നേക്കുമായി നിറഞ്ഞ സന്തോഷത്തോടെ ആ ദിവ്യ നിമിഷങ്ങളുടെ പടിയിറങ്ങി.

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16