Coverstory

ഓർത്തഡോക്സ് പോഴനും കാത്തലിക് കോമാളിയും: ആത്മീയ സ്വാതന്ത്ര്യത്തിന്റെ വഴികൾ!

ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍
ദൈവത്തിന്റെ പോഴൻമാർക്ക് രാജാവെന്നോ പ്രഭുവെന്നോ നോട്ടമില്ല. അവർ കൺമുന്നിൽ കാണുന്നത് പച്ചക്ക് പറയും. വലിയ നോമ്പുകാലത്ത് ബേസിൽ ഇവാൻ രാജാവിന് പച്ചമാംസം നൽകിക്കൊണ്ട് ചോദിച്ചു: “നോമ്പ് നോറ്റ് മാംസം ഒഴിവാക്കുന്ന അങ്ങ് സ്വന്തം ജനങ്ങളുടെ മാംസം തിന്നുകയല്ലേ?” അധിക നികുതി ചുമത്തി ജനങ്ങളെ കഷ്ടത്തിലാക്കുന്ന രാജാവിനെ ഇതിലും നന്നായെങ്ങനെ തിരുത്തും? കഠിന ശൈത്യത്തിൽ നഗ്നപാദനായി നടന്ന ബേസിൽ തന്നെയാണ് കൊള്ള ലാഭമെടുത്ത ഒരു റൊട്ടിക്കച്ചവടക്കാരനെ പാവപ്പെട്ടവർക്കുവേണ്ടി ചോദ്യം ചെയ്തതും! ദൈവത്തിന്റെ പോഴൻ ഒരു പ്രവാചകനായി പരിണമിക്കുന്ന നിമിഷം!

“ദൈവത്തിന്റെ കോമാളി” എന്ന് സ്വയം വിശേഷിപ്പിച്ച അസ്സീസിയിലെ ഫ്രാൻസിസ് നിത്യതയിലേക്കു പോയിട്ട് 2026 ഒക്ടോബറിൽ എണ്ണൂറ് വർഷം തികയുകയാണ്. ഫ്രാൻസിസിനെ ഓർക്കുമ്പോൾ തന്നെ പൗരസ്ത്യ ഓർത്തഡോക്സ് പാരമ്പര്യത്തിൽ സ്വന്തം അഹന്തയെ തകർത്ത് ദൈവകൃപയിലേക്ക് ഉണരാൻ സ്വയം വിഡ്ഢിയാകുന്ന മോസ്കോയിലെ ബേസിലിനെ നമ്മൾ കണ്ടുമുട്ടുന്നുണ്ട്. പകൽ ജനങ്ങളുടെ പരിഹാസവും തുപ്പലും ഏൽക്കാൻ ഭ്രാന്തനായി നടക്കുമ്പോൾ, രാത്രിയിൽ രഹസ്യമായി കണ്ണീരോടെ പ്രാർത്ഥിക്കുകയും കഠിന തപസ്സുകൾ ചെയ്യുകയും ചെയ്തു പൗരസ്ത്യ ഓർത്തഡോക്സ് സഭയിൽ വിശുദ്ധനായി ഗണിക്കപ്പെടുന്ന മോസ്കോയിലെ ബേസിൽ.

ദൈവത്തിന്റെ പോഴൻമാർക്ക് രാജാവെന്നോ പ്രഭുവെന്നോ നോട്ടമില്ല. അവർ കൺമുന്നിൽ കാണുന്നത് പച്ചക്ക് പറയും. വലിയ നോമ്പുകാലത്ത് ബേസിൽ ഇവാൻ രാജാവിന് പച്ചമാംസം നൽകിക്കൊണ്ട് ചോദിച്ചു: “നോമ്പ് നോറ്റ് മാംസം ഒഴിവാക്കുന്ന അങ്ങ് സ്വന്തം ജനങ്ങളുടെ മാംസം തിന്നുകയല്ലേ?” അധിക നികുതി ചുമത്തി ജനങ്ങളെ കഷ്ടത്തിലാക്കുന്ന രാജാവിനെ ഇതിലും നന്നായെങ്ങനെ തിരുത്തും? കഠിന ശൈത്യത്തിൽ നഗ്നപാദനായി നടന്ന ബേസിൽ തന്നെയാണ് കൊള്ള ലാഭമെടുത്ത ഒരു റൊട്ടിക്കച്ചവടക്കാരനെ പാവപ്പെട്ടവർക്കുവേണ്ടി ചോദ്യം ചെയ്തതും! ദൈവത്തിന്റെ പോഴൻ ഒരു പ്രവാചകനായി പരിണമിക്കുന്ന നിമിഷം!

സത്യത്തെ വീണ്ടെടുക്കാൻ വേണ്ടി ജീർണിക്കുന്ന വ്യവസ്ഥി തിക്കു നേരെ വാക്കിന്റെ തോക്ക് ചൂണ്ടുന്നവനാണ് വിശുദ്ധ ഭോഷൻ. വിശുദ്ധ ഫ്രാൻസിസ് അസ്സീസിയിലെ ജനങ്ങൾക്ക് മുന്നിൽ വസ്ത്രങ്ങൾ അഴിച്ചെറി യുമ്പോഴും മോസ്കോയിലെ ബേസിൽ പണക്കാരുടെ കൊട്ടാരങ്ങൾക്ക് നേരെ കല്ലെറിയുമ്പോഴും ചെയ്യുന്നത് ഒരു “ഷോക്ക് തെറാപ്പി”യാണ്. അതൊരു ഉണർത്തലാണ്. ഫ്രാൻസിസിന്റെ പട്ട് വസ്ത്രങ്ങൾ പ്രതീകാത്മകമാണ്. അത് വെറും തുണിയല്ല; കുടുംബപ്പേര്, പദവി, അധികാരം, തറവാട്ടു മഹിമ എന്നിവയുടെ പ്രതീക മാണ്. അത് നഷ്ടപ്പെടുമ്പോൾ സാധാരണ ജനങ്ങൾ ഭയപ്പെട്ട പ്പോൾ ഫ്രാൻസിസ് അതുവഴി ആത്മീയ സ്വാതന്ത്ര്യം പ്രഖ്യാപി ക്കുന്നു. അതേ, ഭൗതികതയു ടെയും മിഥ്യാഭിമാനത്തിന്റെയും അടിമകളായ മനുഷ്യരെ ഞെട്ടിച്ചുണർത്താൻ ദൈവം തെരുവിൽ നിർത്തിയ ഒരു വിശുദ്ധ കോമാളി ആയിരുന്നു ഫ്രാൻസിസ്!

ദൈവത്തിന്റെ പോഴൻമാർ എല്ലാവരെയും നോക്കി ചിരിച്ചു. വിശുദ്ധ ഭോഷന്റെ ചിരി ആത്മീയമായ സ്വാതന്ത്ര്യത്തിൽ നിന്നുള്ളതാണ്. സ്വന്തം ബലഹീനതകളെ നോക്കിയും ലൗകിക അധികാരത്തിന്റെ നിസ്സാരതയെ നോക്കിയുമാണ് അവൻ ചിരിക്കുന്നത്. ആ ചിരി മറ്റുള്ളവരെ സ്നേഹത്തിലേക്കും വിമോചനത്തിലേക്കും ക്ഷണിക്കുന്നു.

ഫ്രാൻസിസിന്റെ ആ വിമോചന നിമിഷം ഗ്രീക്ക് എഴുത്തുകാരനായ നിക്കോസ് കസാൻദ്സാക്കിസ് വിവരിക്കുന്നതിങ്ങനെയാണ്: “അവൻ തന്റെ പട്ടുതുണികളും മേലങ്കിയും അഴിച്ചുമാറ്റി പിതാവിന്റെ കാൽക്കൽ എറിഞ്ഞു. അവൻ പൂർണ്ണ നഗ്നനായി നിന്നു. ജനങ്ങൾ അലറിവിളിച്ചു, ചിരിച്ചു, അവനെ നോക്കി കല്ലെറിഞ്ഞു. എന്നാൽ ഫ്രാൻസിസിന്റെ മുഖത്ത് ഒരു ചിരിയുണ്ടായിരുന്നു; ഒരു കോമാളിയുടെ ചിരി, തടവറയിൽ നിന്ന് രക്ഷപ്പെട്ട ഒരുവന്റെ ചിരി.” (Kazantzakis, God’s Pauper).

മിസ്റ്റിക് ഓഫ് പാരഡോക്സ് എന്നറിയപ്പെടുന്ന ക്രൈസ്തവ ചിന്തകൻ ജി.കെ. ചെസ്റ്റർട്ടൻ ഫ്രാൻസിസ് എന്ന ദൈവത്തിന്റെ പോഴനെക്കുറിച്ച് എഴുതുന്നത് അതിമനോഹരമാണ്: “തന്റെ തല തറയിലും കാലുകൾ ആകാശത്തേക്കുമായി തലകീഴായി നിൽക്കുന്ന ഒരു കോമാളിയെ സങ്കൽപ്പിക്കുക. അവൻ കാണുന്ന ലോകം മറ്റൊന്നാണ്. അവിടെ മേൽക്കൂരകൾ ആകാശത്തിൽ വീണുപോകാതെ തൂങ്ങി നിൽക്കുന്നതായും, നക്ഷത്ര ങ്ങൾ ഒരു കാൽച്ചുവട്ടിലെ തീപ്പൊരികളായും കാണപ്പെടുന്നു. ഫ്രാൻസിസ് ഈ ലോകത്തെ കണ്ടത് അങ്ങനെയായിരുന്നു; ദൈവത്തിന്റെ കൃപയുടെ ഒരു നേർത്ത നൂലിൽ മാത്രം വീണുപോകാതെ തൂങ്ങി നിൽക്കുന്ന ഒന്നായി.” (G.K. Chesterton, St. Francis of Assisi, 1923). അതേ, ഫ്രാൻസിസ് തലകീഴായി ലോകത്തെ കണ്ട ദൈവത്തിന്റെ പോഴനായിരുന്നു.

ഫ്രഞ്ച് ചിന്തകനായ സാർത്ര് (Jean-Paul Sartre) തന്റെ “Being and Nothingness” എന്ന കൃതി യിൽ “മറ്റുള്ളവരുടെ നോട്ടം” (The Look of the Other) ചിലപ്പോൾ നമ്മെ തടവുകാരാക്കുന്നു എന്ന് നിരീക്ഷിക്കുന്നുണ്ട്. സമൂഹം നമ്മെ നോക്കി വിധിക്കുന്ന തിനനുസരിച്ച് “വേഷം” കെട്ടിയാടാൻ നിർബന്ധിതരാകുന്ന സമൂഹത്തെയാണ് സാർത്ര് ഇതിലൂടെ പരിഹസിക്കുന്നത്. എന്നാൽ, സ്വയം ഒരു കോമാളിയായി പ്രഖ്യാപിക്കുന്നതിലൂടെ ഫ്രാൻസിസ് മറ്റുള്ളവരുടെ നോട്ടത്തിന്റെ അധികാരത്തെ പൂർണ്ണമായി റദ്ദുചെയ്തു. ആളുകൾ പരിഹസിക്കുമ്പോൾ മുറിവേൽക്കാത്ത ഒരവസ്ഥയിലേക്ക് ഫ്രാൻസിസ് നേരത്തേ കടന്നുകഴിഞ്ഞു. അഹംബോധത്തിന്റെ (Ego) ഭാരം അഴിച്ചുവെച്ചവന് ദൈവത്തെ മാത്രം നോക്കിയാൽ മതി. അവന് ആൾക്കൂട്ടത്തിന്റെ കയ്യടിക്കായി വേഷം കെട്ടാൻ നേരമില്ല!

‘ദൈവത്തിന്റെ കോമാളി’ എന്ന ഭാവം പോസ്റ്റ്മോഡേൺ കോമാളികൾ പ്രകടിപ്പിക്കുന്ന പോലെ ഉള്ളിലുള്ള അപകർഷത മറച്ചുവയ്ക്കാനുള്ള പ്രകടനപരത അല്ല, മറിച്ച് അസ്തിത്വപരമായ നിർഭയത്വമാണ്. നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവന് ഒന്നിനെയും ഭയപ്പെടാനില്ല. ലൗകികമായ മാനദണ്ഡങ്ങളെ തലകീഴായി നിർത്തിക്കൊണ്ട്, മനുഷ്യന്റെ യഥാർത്ഥ അന്തസ്സ് അവൻ ധരിക്കുന്ന മുഖംമൂടികളിലല്ല, മറിച്ച് അവന്റെ ഉള്ളിലെ കളങ്കമില്ലാത്ത ലാളിത്യത്തി ലാണ് എന്ന് ലോകത്തെ ഓർമ്മിപ്പിക്കുന്നു നമ്മുടെ ഓർത്തഡോക്സ് പോഴനും കാത്തലിക് കോമാളിയും.

അതേ, ഓർത്തഡോക്സ് പോഴനും കാത്തലിക് കോമാളിയും ഒരേ വചനത്തിന്റെ അടിത്തറയിലാണ് നിൽക്കുന്നത്: “ദൈവത്തിന്റെ ഭോഷത്തം മനുഷ്യരെക്കാൾ ജ്ഞാനമുള്ള താണ്” (1 കോറി 1:25).

മറ്റുള്ളവരുടെ വേദന തിരിച്ചറിയുന്നതിലൂടെ മാത്രമേ സമാധാനം സാധ്യമാകൂ: കർദി. പരോളിന്‍

ചൈന: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ട്രാപ്പിസ്റ്റ് സന്ന്യാസി അന്തരിച്ചു

യുദ്ധം ലോകത്തെ വികൃതമാക്കുന്നു: ഹിരോഷിമ ആണവാക്രമണ വാര്‍ഷികദിനത്തില്‍ കാര്‍ഡിനല്‍ താഗ്ലെ

ആമസോണിന് പ്രത്യാശയായി ലിയോ പതിനാലാമന്‍ പാപ്പയുടെ പെറു സന്ദര്‍ശനം

സമര്‍പ്പിതര്‍ ഐക്യം വളര്‍ത്തുക, ദൈവവിളികള്‍ പ്രോത്സാഹിപ്പിക്കുക