കെആർഎൽസിസി സിൽവർ ജൂബിലി ലെയിറ്റി കോൺക്ലേവ് സംഘടിച്ചു

KRLLC organized a Silver Jubilee Laity Conclave.
Published on: 

ആലപ്പുഴ കേരള റീജിയൺ ലാറ്റിൻ കാത്തലിക് കൗൺസിലിൻ്റെ (കെആർഎൽസിസി) സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിക്കുന്ന ലെയിറ്റി കോൺക്ലേവ് 2026ന് തുടക്കമായി. പഞ്ചാബ് ചീഫ് സെക്രട്ടറിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി നിർമൽ ഔസേപ്പച്ചൻ ഐഎഎസ് സമ്മേളനം ഉദ്ഘാടനം ചെയ്‌തു കേരളത്തിലെ ലത്തീൻ കത്തോലിക്കാ സമൂഹത്തിൻ്റെ സാമൂഹികവും സഭാത്മകവുമായ മുന്നേറ്റത്തിൽ അല്‌മായരുടെ പങ്കാളിത്തവും നേതൃത്വവും കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്.

ഉദ്ഘാടന സമ്മേളനത്തിൽ കെആർഎൽസിസി വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ചു. ട്രഷറർ ബിജു ജോസി സ്വാഗതം ആശംസിച്ചു പുനലൂർ രൂപതാധ്യക്ഷൻ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ അനുഗ്രഹ പ്രഭാഷണം നടത്തി ഉദ്ഘാടന സമ്മേളനത്തിൽ ആലപ്പുഴ രൂപതാ വികാരി ജനറൽ മോൺ. ജോയി പുത്തൻവീട്ടിൽ ആശംസകൾ നേർന്നു. കെ ആർ എൽ സി സി ട്രഷറർ ബിജു ജോസി സ്വാഗതവും,കെ എൽ സി ഡബ്ല്യൂ എ സസ്ഥാന പ്രസിഡൻ്റ് റാണി പ്രദീപ് നന്ദിയും പറഞ്ഞു.കെ സി ബി സി ഡപ്യൂട്ടി ജനറൽ സെക്രട്ടറി ഫാ തോമസ് തറയിൽ സന്നിഹിതനായിരുന്നു.

സമ്മേളനത്തിന് മുന്നോടിയായി ബിഷപ് ഡോ സെൽവിസ്റ്റർ പൊന്നുരുത്തൻ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും നടന്നു തുടർന്ന് അല്‌മായരുടെ ദൗത്യവും സാമൂഹിക ഉത്തരവാദിത്വവും എന്ന വിഷയത്തിൽ വർക്കേഴ്‌സ് ഇന്ത്യ ഫെഡറേഷൻ മുൻ പ്രസിഡന്റ് ജോയി ഗോതുരുത്ത് മുഖ്യപ്രഭാഷണം നടത്തി.

കെഎൽസിഎ സംസമാന പ്രസിഡൻ്റ് അഡ്യ ഷെറി ജെ തോമസ് മോഡറേറ്ററായി.സഭയുടെയും സമൂഹത്തിൻ്റെയും സമകാലിക വെല്ലുവിളികൾ അല്മായരുടെ ഉത്തരവാദിത്യം, യുവജന പങ്കാളിത്തം, കുടുംബജീവിതം, സാമൂഹികനീതി, തീരദേശ സമൂഹത്തിൻ്റെ പ്രശ്‌നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ചകളും ആശയവിനിമയവും നടന്നു ഉച്ചകഴിഞ്ഞ് നടക്കുന്ന പാനൽ ചർച്ചയിൽ കിഫ്‌ബി അഡീഷണൽ സിഇഒ മിനി ആൻ്റണി ഐഎഎസ്. ആലപ്പുഴ എംഎൽഎ എ.ഡി തോമസ്, കെസിവൈഎം മുൻ സംസ്ഥാന പ്രസിഡൻ്റ് സോണി പാവേലിൽ എന്നിവർ പങ്കെടുക്കും കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. ഡോ. ജിജു ജോർജ് അറക്കത്തറ മോഡറേറ്ററാകും. തുടർന്ന് വിവിധ ഗ്രൂപ്പുകളിൽ ഉയർന്നുവന്ന നിർദേശങ്ങളും ആശയങ്ങളും അവതരിപ്പിച്ച് തുടർപ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കും ആകരുഴ രൂപതാധ്യക്ഷൻ റൈറ്റ് റവ. ഡോ. ജെയിംസ് ആനാപറമ്പിൽ സമാപന സന്ദേശം നൽകും.

logo
Sathyadeepam Online
www.sathyadeepam.org