Coverstory

നാളാഗമത്തിൽ നിന്നൊരു നാട്ടുചരിത്രം

പാലാക്കുന്നേല്‍ മത്തായി മറിയം കത്തനാരുടെ നാളാഗമം: ഒരു പഠനം

Sathyadeepam
  • ഭാഗം - 1

കേരളത്തിന്റെ സാമൂഹ്യ പുരോഗതിയിലും സാംസ്കാരിക ചരിത്രത്തിലും ക്രിസ്ത്യൻ മിഷനറി മാരും ക്രൈസ്തവപുരോഹി തന്മാരും ചെലുത്തിയ സ്വാധീനം അതിവിപുലമാണ്. എന്നാൽ ഇവയൊന്നുംതന്നെ വേണ്ടരീതി യിൽ രേഖപ്പെടുത്തിയതായി കാണുന്നില്ല. ഏതാനും തദ്ദേശീയ ക്രൈസ്തവ പുരോഹി തന്മാർ കേരള സമൂഹത്തിന്റെ പൊതുമണ്ഡലത്തിൽ കയറി പ്രവർത്തിച്ചിട്ടുണ്ടെങ്കിലും സാംസ്കാരികമായ യാതൊന്നും തന്നെ അവരുടെ പേരിനൊപ്പം രേഖപ്പെടുത്തി കാണുന്നില്ല.

ഇവരുടെ ആദ്യകാല രചനകളും വിപ്ലവകരമായ പ്രവർത്തനങ്ങളും കണ്ടില്ലെന്ന് നടിക്കുന്നത് ബോധപൂർവ മാണ്. രചനകളുടെ കാര്യത്തിൽ ഇതേറ്റവും പ്രകടമാണ്. ക്രൈസ്തവമായത് പലതും ‘ലക്ഷണമൊത്തവയല്ല’ എന്ന് മുദ്രകുത്തി മാറ്റിനിർത്തപ്പെടു കയും മറ്റുവിഭാഗങ്ങളുടെ രചനകൾ പ്രഥമമെന്ന മട്ടിൽ എടുത്തു കാണിക്കപ്പെടുകയും ചെയ്യുന്നു.

  • പാലാക്കുന്നേൽ വല്യച്ചന്റെ ജീവിതവും കാലവും

മലയാളത്തിലെ ശ്രദ്ധേയ മായ ആദ്യത്തെ ആത്മകഥ പാലാക്കുന്നേൽ വല്യച്ചന്റെ ‘നാളാഗമ’മാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 1972-ൽ മാത്രം പ്രസിദ്ധീകരിക്ക പ്പെട്ട ഇത് ഡയറി രൂപത്തിൽ നാൾവഴികളായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജീവചരിത്രമല്ല ഈ ദിനസരിക്കുറിപ്പുകൾ, മറിച്ച് സമൂഹത്തിന്റെ ജീവിതചിത്രങ്ങളും ഒരു കാലഘട്ടത്തിന്റെ ചരിത്രത്താളുകളു മാണ്. കേരളത്തിലെ പ്രധാനസംഭവങ്ങൾ ചേർത്തുവച്ച നാളാഗമം പഴയകാലത്തേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നു. ഇന്ന് പ്രയോഗത്തിലില്ലാത്ത മലയാളം വാക്കുകളാണ് താളുകളിലെമ്പാടും. കേരളക്കരയിലെ ഓരോ ദിക്കിനും പ്രാദേശിക മായ ഭാഷാപ്രയോഗങ്ങളുണ്ടെങ്കിലും നൂറ്റാണ്ടു പിന്നിടുമ്പോൾ ഭാഷയിലെ പല പദങ്ങളും പകരംവച്ച് ഒഴിയുന്നതായി വായനക്കാർക്ക് ബോധ്യപ്പെടു ന്നുണ്ട്.

അക്കാലത്ത് വികാരിമാർ ദിനസരിക്കുറിപ്പുകൾ എഴുതുന്ന പതിവ് ഇടവകയിലെ വരവുചെലവു കണക്കുകളിലൊതുങ്ങുമ്പോൾ വല്യച്ചന്റെ നാളാഗമം അക്കാലത്തെ നാട്ടുചരിത്രം ആലേഖനം ചെയ്യുന്നുണ്ട്. അതാണ് നാളാഗമത്തിന്റെ പ്രത്യേകതയും.

വല്യച്ചൻ 1857-ൽ മുണ്ടക്കയത്തിനു സമീപമുള്ള കൊരട്ടിയിലെ വേദപ്രചാരണ വേല ആരംഭിച്ചത് മുതലുള്ള കുറിപ്പുകളാണ് 327 പേജുള്ള നാളാഗമത്തി ലുള്ളത്. അവസാനിക്കുന്നതാകട്ടെ 1900 മാർച്ച് 15-ന് വല്യച്ചൻ എഴുതിയ വിൽപത്രത്തോടെയാണ്.

വ്യക്തിപരമായ വിവരണങ്ങളേക്കാൾ പ്രാദേശിക കേരള ചരിത്രത്തിലേക്കും കത്തോലിക്ക സഭാചരിത്രത്തിലേക്കും കടന്നു കയറ്റം നടത്തുന്നുണ്ട് നാളാഗമം. അക്കാലത്ത് വികാരിമാർ ദിനസരിക്കുറിപ്പുകൾ എഴുതുന്ന പതിവ് ഇടവകയിലെ വരവുചെലവു കണക്കുകളിലൊതുങ്ങുമ്പോൾ വല്യച്ചന്റെ നാളാഗമം അക്കാലത്തെ നാട്ടുചരിത്രം ആലേഖനം ചെയ്യുന്നുണ്ട്. അതാണ് നാളാഗമ ത്തിന്റെ പ്രത്യേകതയും.

കത്തോലിക്കാ പുരോഹിതനായി 1855-ൽ പട്ടമേറ്റ വല്യച്ചൻ നെടുങ്കുന്നം പള്ളി വികാരി യായി. വിജാതീയരുടെ മാനസാന്തരത്തിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. അതാകട്ടെ ഇംഗ്ലീഷ് പാതിരിമാരുടെ ഉപദേശികൾ കിഴക്കൻ മലയോരത്തെ ഈഴവർ, പുലയർ, അരയർ എന്നിവരെ സത്യവേദത്തിൽ കൂട്ടുന്നതിന് തടയിടാനാണ്. ബ്രിട്ടീഷ് ഭരണത്തിന്റെ വരവിനുശേഷം 1792-ൽ കേരളത്തിന് വെളിയിലേക്കുള്ള അടിമക്കച്ചവടം നിയമപരമായി നിരോധിച്ചിരുന്നുവെങ്കിലും താഴ്ന്നജാതിക്കാരെ ക്രിസ്തുമതത്തിൽ ചേർക്കുന്ന പ്രവണത ശക്തി പ്രാപിച്ചിരുന്നു. വല്യച്ചന്റെ സമകാലികരായ ആംഗ്ലിക്കൻ മിഷനറിമാരായ ബാബർ, ഹെൻറി ബേക്കർ ജൂനിയർ മുതലായവരുടെ വിവരണ ശേഖരത്തിലും മതംമാറി ക്രിസ്തുമതത്തിൽ ചേർന്നവരുടെ കണക്കുകൾ സ്ഥാനം പിടിക്കുന്നുണ്ട്.

  • അടിമകേരളവും വിദേശമിഷനറി പ്രസ്ഥാനങ്ങളും

1843 മുതൽ പള്ളം കേന്ദ്രമാക്കി മിഷനറി പ്രവർത്തനം ചെയ്തുവന്നിരുന്ന സി.എം.എസ്. മിഷനറിയായ ഹെൻറി ബേക്കർ ജൂനിയർ (1819-1878) ചങ്ങനാശ്ശേരിയിലെ അടിമച്ചന്തയെക്കുറിച്ച് 1847-ൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കേരള ത്തിൽ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഈ മനുഷ്യക്കച്ചവടത്തെ നിയമപരമായി നിരോധിക്കാനുള്ള നീക്കത്തിന് തുടക്കമിട്ടത് ബ്രിട്ടീഷ് ഭരണമായിരുന്നു.

പാലാക്കുന്നേൽ വല്യച്ചന്റെ ഡയറി ഒരു തുറന്നെഴുത്താണ്. സത്യസന്ധമായി ദിനചര്യകളും നാട്ടുവർത്തമാനങ്ങളും രേഖപ്പെടുത്തുമ്പോൾ അദ്ദേഹത്തിന് അറിയില്ലായിരുന്നു അതിൽത്തന്നെ പലതും കേരളത്തിൽ നടാടെയാണെന്നത്.

1843-ൽ മലബാറിൽ അടിമക്കച്ചവടം നിരോധിച്ചെങ്കിലും തിരുവിതാംകൂറിലും കൊച്ചി യിലും നിരോധനമുണ്ടായില്ല. ഇതിനെതിരെ ശബ്ദമുയർത്തി യത് ഇംഗ്ലീഷ് മിഷനറിമാർ മാത്രമാണ്. 1847-ൽ അടിമത്തം നിരോധിക്കാനായി 13 മിഷനറി മാർ നിവേദനം സമർപ്പിച്ചു. എന്നാൽ അത് നടപ്പിലാക്കിയത് 1855-ൽ മാത്രമാണ്. കേരള ത്തിന്റെ ആധുനികതയുടെ മൂലക്കല്ലായിമാറിയ ഏക നിയമ മായിരുന്നു അടിമത്ത നിരോധന വിളംബര നിയമം (അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം- വിനിൽ പോൾ).

1850-ൽ ഹെൻറി ബേക്കർ ജൂനിയർ മുണ്ടക്കയത്ത് പുതിയ മിഷൻ കേന്ദ്രത്തിനു തുടക്കമിട്ടു. മലയരയർക്കുവേണ്ടി തുറന്ന മിഷൻ കേന്ദ്രത്തിൽ പുലയരെയും ഈഴവരെയും താമസിപ്പിച്ചിരുന്നു. ബേക്കറിനൊപ്പം 1879-ൽ രണ്ടായിരത്തിലധികം ആളുകൾ ക്രിസ്തുമതത്തിൽ ചേർന്നു. 19-ാം നൂറ്റാണ്ടിൽത്തന്നെ മലയോരങ്ങളിൽ ആംഗ്ലിക്കൻ മിഷനറിമാരുടെ അനേകം പള്ളികൾ ഉയർന്നു വന്നിരുന്നു.

മധ്യകേരളത്തിലെ കത്തോലിക്ക പുരോഹിതനായ പാലാക്കുന്നേൽ വല്യച്ചന്റെ 1858-ലെ ഇടപെടലാണ് കത്തോലിക്കാസഭയിലേക്ക് അടിമജാതികളുടെ കൂട്ട പരിവർത്തനത്തിന് കാരണമായത്. കാഞ്ഞിരപ്പള്ളിയിലേയും മുണ്ടക്കയത്തേയും തോട്ടങ്ങളില്‍ കൃഷി ചെയ്യണമെങ്കില്‍ പുലയരുടെ സഹായം കത്തോലിക്കാഭൂവുടമകള്‍ക്ക് ആവശ്യ മായിരുന്നു. ഇംഗ്ലീഷുകാരുടെ പ്രവർത്തനം കണ്ട് അമ്പരന്ന പാലാക്കുന്നേല്‍ വല്യച്ചന്റെ നേതൃത്വത്തില്‍ മലയരയരേയും പുലയരേയും ഈഴവരേയും കത്തോലിക്കാസഭയില്‍ ചേര്‍ക്കാന്‍ തുടങ്ങി. കിഴക്കന്‍ മേഖലയിലെ കാടു വെട്ടിത്തെളിക്കാനും ഭൂമി സ്വന്തമാക്കാനും അവരെ ഉപയോഗപ്പെടുത്തുവാന്‍ കത്തോലിക്കാമുതലാളിമാര്‍ക്ക് അതു സഹായകരമായി.

അടിമത്ത നിരോധന നിയമമുള്ളതു കൊണ്ടും സ്വന്തം അടിമകളെക്കൊണ്ട് കൂലിയില്ലാതെ പണിയെടുപ്പിക്കാന്‍ തടസ്സമുള്ളതുകൊണ്ടുമാണ് കത്തോലി ക്കര്‍ പുലയരുടെ മതംമാറ്റത്തെ അന്നത്തെ കാലത്ത് പ്രോത്സാഹിപ്പിച്ച തെന്നു കരുതേണ്ടിവരും. ഈഴവരും പുലയരും ഇംഗ്ലീഷുകാരുടെ കീഴിലായിപ്പോകുമെന്ന ഭയത്തില്‍ നിന്നാണ് കത്തോലിക്കാസഭ അവര്‍ക്കിടയിലെ മതംമാറ്റം ശക്തമാക്കിയത്. എന്നാൽ പുലയപള്ളികളുടെയും പറയപ്പള്ളികളുടെയും നിർമ്മാണം നടത്തുക വഴി ജാതീയമായ വിവേചനം തുടരുകയും ചെയ്തു.

ഈഴവരും പുലയരും ഇംഗ്ലീഷുകാരുടെ കീഴിലായിപ്പോകുമെന്ന ഭയത്തില്‍ നിന്നാണ് കത്തോലിക്കസഭ അവർ ക്കിടയിലെ മതംമാറ്റം ശക്തമാക്കിയത്.

1862-ൽ പീരുമേട് കാണാൻപോയ വല്യച്ചൻ നാളാഗമത്തിൽ തന്റെ യാത്രകൾ സൂക്ഷ്മതയോടെ കുറിച്ചു വയ്ക്കുന്നത് കാണുക:

“ഹെൻറി ബേക്കർ എന്ന പാതിരി സായിപ്പ് അരയന്മാരിൽ ചിലരെ മാർഗം അനുസരിപ്പിക്കാം എന്നുള്ള ഭാവം പാതിരിയുടെ മനസ്സിൽ ആയതിനാൽ മുണ്ടക്കയത്ത് ഒരു ആനമാടവും കെട്ടി 15 ദിവസം അവിടെ താമസിച്ചു.

ആ പാതിരി ഇംഗ്ലീഷ് മതക്കാരനെ ങ്കിലും ആ മതത്തിന്മേൽ താത്പര്യ മാവാൻ തന്നെ എന്ന് ആ ബുദ്ധിമുട്ടു കൊണ്ട് ഞാൻ നിശ്ചയിച്ചിരുന്നു. പിന്നീട് അയാൾ പള്ളത്തുവന്നു താമസി ക്കുകയും ഇങ്ങനെ പോയും വന്നും നിന്നും കാഞ്ഞിരപ്പള്ളിയിൽ നിന്നും ഏതാനും സത്യക്രിസ്ത്യാനികൾ കൃഷി ക്കായിട്ട് മുണ്ടക്കയത്തു ചെന്നുചേർന്നു. ഇവർക്ക് വിത്തും നെല്ലും കൊടുക്കുകയും പാർക്കാൻ ചെല്ലുന്നവർക്ക് വീട് പണിയിച്ചു കൊടുക്കുകയും ഇങ്ങനെ ഏഴു സംവത്സരത്തിനകം മുണ്ടക്കയം ഒരു ചെറിയ നഗരി ആയിത്തീരുകയും ചെയ്തു. മുണ്ടക്കയത്ത് വീടുകൾ വയ്ക്കുന്ന സമയം ഒരു വണ്ടിപ്പാതയ്ക്ക് സ്ഥലം നടുവേ ഇട്ടുകൊള്ളണമെന്ന് സായിപ്പ് പറഞ്ഞിരുന്നു. അയാളുടെ അഭിപ്രായ പ്രകാരം ഇവിടെയുള്ള ഇംഗ്ലീഷുകാർക്ക് മുമ്പിലത്തെ ഉപ്രുശുമാ ചെയ്യുന്നതിന് ബിഷോപ്പ് സായിപ്പ് അവിടെ ചെന്നപ്പോൾ വഴി ഇല്ലായ്ക നിമിത്തം കോട്ടയത്തുനിന്നും മുണ്ടക്കയത്തുചെന്ന് അന്വേഷിക്കുന്ന തിനു പാടില്ലാ എന്നുവന്നു.’’

“മാൾവി സായിപ്പ് റെസിഡണ്ടായിട്ട് വന്നപ്പോൾ സായിപ്പ് അവരുടെ അഭി പ്രായങ്ങൾ ബോധിപ്പിച്ചു. അതിനാൽ റസിഡണ്ടും തിരുവിതാംകൂർ മഹാ രാജാവും കൂടി കണ്ടപ്പോൾ പറഞ്ഞ വർത്തമാനം ഇതാകുന്നു. മഹാരാജാ വിന്റെ നാട്ടിൽ നടക്കാൻ ഒരു നല്ല വഴി ഇല്ല. ആയതിനാൽ കോട്ടയത്തുനിന്നും മുണ്ടക്കയം വഴി പാണ്ടിയിൽ ഇറങ്ങു വാൻ തക്കവണ്ണം ഒരു വണ്ടിപ്പാത തെളി പ്പിക്കണമെന്നും ആയത് അതിൻവണ്ണം പൊന്നു തമ്പുരാൻ അനുസരിക്കണ മെന്നും ബോധിപ്പിച്ചു.’’

19-ാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന ജാതി, ഉപജാതി അധിഷ്ഠിത ജന്മിത്ത സാമൂഹ്യഘടനയെ കടപുഴക്കിയെറി ഞ്ഞ വിപ്ലവത്തിന് തിരികൊളുത്തിയത് ചാവറ കുര്യാക്കോസ് ഏലിയാസ് (1805-1871) എന്ന പുരോഹിതനായി രുന്നു. ഇതിൽ കണ്ണിചേർക്കാവുന്ന മറ്റു പുരോഹിതന്മാരാണ് അദ്ദേഹത്തിന്റെ ശിഷ്യന്മാരായ പാലാക്കുന്നേൽ മത്തായി മറിയം കത്തനാർ (1831-1900), റോക്കി പാലയ്ക്കൽ (1843-1927) എന്നിവർ. എന്നാൽ പാലാക്കുന്നേൽ വല്യച്ചൻ ചാവറയച്ചൻ സ്ഥാപിച്ച സന്യാസ സമൂഹത്തിലെ അംഗമായിരു ന്നില്ലതാനും. കോട്ടയത്തിനു സമീപമുള്ള കൂത്രപ്പള്ളിയിലാണ് പാലാക്കുന്നേൽ വല്യച്ചന്റെ ജനനം.

ദളിതരോടുള്ള വല്യച്ചന്റെ അനുകമ്പയും അവർക്കിടയിൽ അദ്ദേഹം നടത്തിയ പ്രേഷിതവേലയും സമൂഹത്തിൽ പല എതിർപ്പുകൾക്കും കാരണമായിട്ടുണ്ട്. പുലയ കപ്പേളകളെയും 2000 പുലയർ സത്യവേദത്തിൽ ചേർന്നതിനെയും കുറിച്ച് വിവരിക്കുന്നത് രേഖപ്പെടുത്തുന്നുണ്ട് (പേജ് 81).

തിരുവിതാംകൂറിൽ ആദ്യമിഷനറി യായിരുന്ന റവ. തോമസ് നോർട്ടൻ 1816-ൽ തുടക്കം കുറിച്ച നവോത്ഥാന ത്തിന്റെ തുടർച്ചയായി പൊതു വിദ്യാഭ്യാ സത്തിനും വൈദികപരിശീലനത്തിനും സ്ത്രീശാക്തീകരണത്തിനും നേതൃത്വം നൽകിയത് ചാവറ കുര്യാക്കോസ് ഏലിയാസച്ചനാണ്. അദ്ദേഹത്തിന്റെ ശിഷ്യനായ പാലാക്കുന്നേൽ മത്തായി മറിയം കത്തനാരുടെ പ്രവർത്തനങ്ങളെക്കുറിച്ച് നമുക്ക് അറിവുനൽകുന്നത് ‘നാളാഗമം’ എന്ന പേരിൽ പ്രസിദ്ധീകൃത മായ അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകളിൽ നിന്നാണ്. അദ്ദേഹം പിന്തുടർന്നത് പക്ഷേ, ചാവറയച്ചന്റെ വഴിയല്ല.

പൊതുസമൂഹത്തിനു മുൻപിൽ അവതരിപ്പിക്കാവുന്ന ആധികാരിക ചരിത്രരേഖകളാണ് നാളാഗമം. 1857 മുതൽ 1896 വരെയുള്ള 40 വർഷത്തെ കേരളസഭാ ചരിത്രം കൂടി നാളാഗമ ത്തിൽ നിന്നും വായിച്ചെടുക്കാനാവും. ഈ കാലഘട്ടത്തിലെ സാമൂഹിക രാഷ്ട്രീയ ജീവിതത്തിന്റെ നേർക്കാഴ്ച യാണ് ഈ ഡയറിക്കുറിപ്പുകൾ. ഇതേ കാലഘട്ടത്തിൽ (1856-1928) തന്നെ യാണ് ശ്രീനാരായണഗുരു ജീവിച്ചിരുന്ന തെങ്കിലും നാളാഗമത്തിൽ അദ്ദേഹത്തെ ക്കുറിച്ച് പരാമർശങ്ങളൊന്നും തന്നെയില്ല.

തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവുകാർക്കുവേണ്ടി ആദ്യമായി കുർബാന അർപ്പിച്ചുവെന്ന ഖ്യാതി വല്യച്ചനുണ്ട്.

അന്നത്തെ മലയാള ഭാഷാ ഗദ്യശൈലി എന്തായിരുന്നുവെന്ന് ഈ രചനകളിൽ വെളിപ്പെടുന്നുണ്ട്. മിഷനറി ഗദ്യമെന്നും പാതിരിമലയാളമെന്നും വ്യവഹാരഭാഷയെന്നും മുദ്രകുത്തിയ സംസ്കൃതത്തിന്റെ അതിപ്രസരമില്ലാത്ത വർത്തമാന പുസ്തകത്തിന്റെ (1783) ഭാഷതന്നെയാണ് നാളാഗമത്തിന്റേതും. അക്കാലത്ത് വരേണ്യവർഗത്തിന്റെ രചനാഭാഷ മലയാളമല്ല, മറിച്ച് സംസ്കൃതമായിരുന്നുവല്ലോ. വിദേശ മിഷനറിമാർ മലയാളം അഭ്യസിച്ച് പുസ്തകങ്ങൾ രചിക്കുന്ന ഘട്ടമായിരുന്നു അത്.

പാലാക്കുന്നേൽ വല്യച്ചന്റെ ഡയറി ഒരു തുറന്നെഴുത്താണെങ്കിലും ഏതെങ്കിലും കാലത്ത് അത് വെളിച്ചം കാണുമെന്ന് അദ്ദേഹത്തിന് നിശ്ചയമു ണ്ടായിരുന്നു. സത്യസന്ധമായി ദിനചര്യകളും നാട്ടുവർത്തമാനങ്ങളും രേഖപ്പെടുത്തുമ്പോൾ അദ്ദേഹത്തിനറിയില്ലായിരുന്നു അതിൽത്തന്നെ പലതും കേരളത്തിൽ നടാടെയാണെന്നത്.

അറിവുകൾ രേഖപ്പെടുത്തിയ പുസ്തകം

വായനക്കാരെ ഉദ്ദേശിച്ച് എഴുതിയതല്ലെങ്കിലും വായിക്കുന്നവരുടെ ജിജ്ഞാസയെ ഉണർത്തുന്ന തരത്തിലാണ് പുസ്തകത്തിന്റെ അവതരണം. ഐതിഹ്യങ്ങളും പഴഞ്ചൊല്ലുകളും ബൈബിൾ വചനങ്ങളും പലയിടത്തും പ്രയോജനപ്പെടുത്തുന്നുണ്ട് നാളാഗമ ത്തിൽ. ഉപദേശങ്ങളും താക്കീതുകളും ശാപവചനങ്ങളും ഈ ഡയറിക്കുറിപ്പിലുണ്ട്. ധാരാളം സവിശേഷ പ്രയോഗങ്ങളും പുസ്തകത്തിൽ കാണാം. പുരോഹിതന്മാരെയും ഗൃഹനാഥന്മാരെയും പൈതങ്ങളെയും ഉപദേശിക്കു ന്നതും ശാപവചനങ്ങള്‍ ചൊരിയുന്നതുമായ അനേകം സന്ദർഭങ്ങൾ നാളാഗമത്തിലുടനീളം കൊടുത്തിട്ടുണ്ട്.

തീണ്ടലും തൊടീലും നിഷിദ്ധമായ പന്തിഭോജനവുമുള്ള കാലത്ത് താഴ്ന്ന ജാതിക്കാരോടൊപ്പം ക്രൈസ്തവമിഷനറിമാർ ചേർന്നതു തന്നെയാണ് നവോത്ഥാനത്തിന്റെ ആദ്യമാതൃക.

ഭാഷാവിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് നാളാഗമം. ചില ദിവസങ്ങളിൽ വാർത്തയില്ല, വിശേഷവുമില്ല എന്ന് എഴുതിച്ചേർക്കു ന്നുണ്ട് നാളാഗമത്തിൽ. പലതിനും കൂട്ടുപിടിക്കുന്നത് ബൈബിളിനെയാ ണെന്ന് വെളിപ്പെടുന്നുമുണ്ട്. പോയ നൂറ്റാണ്ടിലെ മലയാളഭാഷയുടെ സവി ശേഷപ്രയോഗങ്ങളാണ് ഗവേഷണ വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുക. ആ കാലഘട്ടത്തിൽ പ്രയോഗത്തിലിരുന്ന ശൈലികളും പ്രയോഗങ്ങളും പുസ്തകത്തിന്റെ സവിശേഷതയാണ്.

ആഴമായ ബൈബിൾ ജ്ഞാനവും വായനശീലവുമുള്ളതുകൊണ്ട് പ്രഗത്ഭ നായ ഒരു വാഗ്മികൂടിയായിരുന്നു പാലാക്കുന്നേൽ വല്യച്ചൻ. ഒരുകാല ഘട്ടത്തെ വായനക്കാർക്കു മുന്നിൽ അവതരിപ്പിക്കുന്ന അപൂർവരചനയാണ് നാളാഗമം. മണിമല, റാന്നി, നെടു ങ്കുന്നം എന്നിവിടങ്ങളിലും, കേരളത്തി ലുടനീളം ചുറ്റിനടന്നും പ്രസംഗത്തിനു ലഭിച്ച പ്രതിഫലം 12 രൂപ, 15 രൂപ എന്നീക്രമത്തിൽ എഴുതിച്ചേർത്തിട്ടുണ്ട്. എന്നാൽ പള്ളികളിൽ പ്രസംഗം നടത്തുന്നത് പണസമ്പാദന മാർഗമായി അദ്ദേഹം കാണുന്നില്ല. കുറുമ്പനാടം, തത്തംപിള്ളി, മണിമല പള്ളികളിൽ വികാരിയായിരുന്ന വല്യച്ചൻ അക്കാല ത്ത് അറിയപ്പെടുന്ന പ്രാസംഗികനായിരുന്നു. കത്തോലിക്കനായിരുന്നിട്ടും യാക്കോബായക്കാരുടെ പള്ളികളിൽ പോലും സ്ഥിരമായി വല്യച്ചൻ പ്രസംഗിക്കാറുണ്ട്. പ്രസംഗത്തിന് പണം വാങ്ങാറുമുണ്ട്.

വിപ്ലവകരമായ മറ്റൊരു സംഭവം പള്ളികളിൽ വച്ച് പുലയരെ മാമ്മോദീസ മുക്കരുതെന്ന ആളുകളുടെ നിർദ്ദേശങ്ങൾ വകവയ്ക്കാതെ കുറുമ്പനാടത്ത് വച്ച് ഏതാനും പുലയരെ മാമ്മോദീസ മുക്കുന്നതാണ്.

ദളിതരോടുള്ള വല്യച്ചന്റെ അനു കമ്പയും അവർക്കിടയിൽ അദ്ദേഹം നടത്തിയ പ്രേഷിതവേലയും സമൂഹ ത്തിൽ പല എതിർപ്പുകൾക്കും കാരണ മായിട്ടുണ്ട്. പുലയ കപ്പേളകളെയും 2000 പുലയർ സത്യവേദത്തിൽ ചേർന്ന തിനെയും കുറിച്ച് വിവരിക്കുന്നത് രേഖപ്പെടുത്തുന്നുണ്ട് (പേജ് 81).

തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവുകാർക്കുവേണ്ടി ആദ്യ മായി കുർബാന അർപ്പിച്ചുവെന്ന ഖ്യാതിയും വല്യച്ചനുണ്ട്. കുറേക്കാലം മെത്രാപ്പോലീത്തയായ മേലൂസിന്റെ വികാരി ജനറാലായിരുന്നു പാലാക്കു ന്നേൽ വല്യച്ചൻ. ശീശ്മയുടെ വക്താ വായ കൽദായ മെത്രാപ്പോലീത്തയായ റോക്കോസിന്റെ പ്രവർത്തനങ്ങളെ എന്നാൽ അദ്ദേഹം എതിർത്തിരുന്നു.

ക്രൈസ്തവമൂല്യങ്ങളായ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, സ്നേഹം എന്നിവയിലൂടെയാണ് വല്യച്ചന്റെ പ്രവർത്തനങ്ങൾ. വ്യക്തിപ്രഭാവത്തിന്റെ പശ്ചാത്തലമൊരുക്കുവാൻ ജാതി മത സംഘടനകളോ രാഷ്ട്രീയ പാർട്ടികളോ വേണമെന്ന് നമ്മുടെ നാട് തെളിയിക്കു ന്നുണ്ടല്ലോ. ക്ഷമയുടെ മൂർത്തിരൂപമായി മാറുന്ന പുരോഹിതനെയല്ല നാം വല്യച്ചനിലൂടെ കാണുന്നത്. ഇനവും തരവും തിരിച്ച് നേതാക്കന്മാരെ എഴുന്നള്ളിക്കുമ്പോൾ ഭക്തിമാർഗം തൊഴിലാക്കിയ പുരോഹിതന്മാർ പിൻനിരയിലേക്ക് ഒതുക്കപ്പെടുന്നു എന്ന് വല്യച്ചൻ സൂചിപ്പിക്കുന്നുണ്ട്.

ഹരിജനങ്ങൾക്കു വേണ്ടിയുള്ള സ്കൂളിൽ ശിശുക്കളും പ്രായപൂർത്തിയായ സ്ത്രീ പുരുഷന്മാരും താഴ്ന്ന ജാതിക്കാരും ഒത്തുചേർന്ന് പഠനം അഭ്യസിക്കുന്ന ചിട്ട പ്രാവർത്തിക മാക്കിയത് ക്രിസ്ത്യൻ മിഷനറിമാരാണ്.

നവോത്ഥാനത്തിന്റെ നാൾവഴികൾ

“പള്ളികളോട് ചേർന്നുള്ള പള്ളി ക്കൂടങ്ങൾ” എന്ന ആഹ്വാനം പ്രാവർ ത്തികമാക്കുവാൻ പാലാക്കുന്നേൽ വല്യച്ചൻ വഹിച്ച പങ്ക് നാളാഗമത്തിൽ വിവരിക്കുന്നത് കാണുക:-

“1888- വൃശ്ചികമാസം ഒന്നാം തീയതി, പള്ളത്തുമത്തായി (എഴുത്താ ശാൻ) എന്റെ ഇസ്കൂൾ ഉപേക്ഷിച്ചുവച്ചു എന്നെ അറിയാതെ നെടുങ്ങുന്നത്തു പള്ളിയിൽച്ചെന്ന് എഴുത്ത് തുടങ്ങി. കാര്യസ്ഥനും കണക്കപ്പിള്ളയും ആയ മത്തായി കണക്കുകൾ തരാതെയും പെട്ടികളുടെ താക്കോൽ തരാതെയു മാണ് കടന്നുകളഞ്ഞത്.’’

ഇസ്കൂളിനെക്കുറിച്ചും എഴുത്താശാന്മാരെക്കുറിച്ചും പിന്നീട് വിവരിക്കുന്നത് കാണുക:-

“നാളതുതന്നെ പുല ആശാൻ പുളിങ്കുന്നത്തുകാരൻ ദേവസ്യാ പടിഞ്ഞാറേ പുലയനെക്കൊണ്ട് പുലക്കിടാങ്ങളെയും എഴുതിപ്പാൻ തുടങ്ങിയിരിക്കുന്നു. മുതിർന്ന പുലയികളും പുലയരും രാത്രി പഠിപ്പിക്കുന്നതിന് മാസം മൂന്നുകുപ്പി മണ്ണെണ്ണയും കൊടുത്തുവരുന്നതിനാൽ രാത്രിയും പുലക്കള്ളികളും പുലയരും പഠിക്കുന്നു’’ (1886).

ഹരിജനങ്ങൾക്കുവേണ്ടിയുള്ള സ്കൂളിൽ ശിശുക്കളും പ്രായപൂർത്തിയായ സ്ത്രീപുരുഷന്മാരും താഴ്ന്ന ജാതിക്കാരും ഒത്തുചേർന്ന് പഠനം അഭ്യസിക്കുന്ന ചിട്ട പ്രാവർത്തികമാക്കിയത് ക്രിസ്ത്യൻ മിഷനറിമാരാണ്. തീണ്ടലും, തൊടീലും, നിഷിദ്ധമായ പന്തിഭോജനവുമുള്ള കാലത്ത് താഴ്ന്ന ജാതിക്കാരോടൊപ്പം ക്രൈസ്തവമിഷനറിമാർ ചേർന്നതു തന്നെയാണ് നവോത്ഥാനത്തിന്റെ ആദ്യമാതൃക.

കേരളക്കരയിൽ ഇടവക ധ്യാനം, മാതാവിന്റെ വണക്കമാസം, നാല്പതു മണി ആരാധന എന്നിവയ്ക്ക് തുടക്കം കുറിച്ചത് ചാവറയച്ചന്റെ കാലത്താണ്. വനവാസ ഏകാന്തം എന്ന ധ്യാനശീലം ആരംഭിച്ചത് പാലാക്കുന്നേൽ വല്യച്ചനും കണ്ണമ്പിള്ളിൽ ചെറിയകത്തനാരും ചേർന്നാണെന്ന് നാളാഗമത്തിൽ നിന്നും വെളിപ്പെടുന്നുണ്ട്.

ആധുനിക മലയാളഗദ്യത്തിന്റെ വികാസഘട്ടത്തിലുള്ള രൂപവിശേഷവും ശൈലിയുമാണ് വല്യച്ചന്റെ രചനയിൽ കാണുന്നത്. നീണ്ട വാക്യങ്ങളും പൂർണ്ണ വിരാമമില്ലാത്ത ഘടനയുമാണ് വർത്തമാനപുസ്തകം, പാലാക്കുന്നേൽ വല്യച്ചന്റെ നാളാഗമം എന്നിങ്ങനെ യുള്ള ആദ്യകാല ഗദ്യരചനകളുടെ സവിശേഷത.

പദ്യരചനകൾക്ക് പ്രാമുഖ്യമുണ്ടായി രുന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ വ്യവഹാര ഭാഷയിലാണ് നാളാഗമം എഴുതപ്പെട്ടിട്ടുള്ളത്. പതിനെട്ടാം നൂറ്റാണ്ടിലെ ഗദ്യമാതൃകയായ വർത്തമാനപുസ്തകത്തിന്റെ ഭാഷയോടും ശൈലിയോടും ചേർന്നു നിൽക്കുന്ന നാളാഗമം എന്നാൽ ദിനസരിക്കുറിപ്പു കൾ മാത്രം രേഖപ്പെടുത്തിയ പുസ്തക മല്ല. ഓരോ തീയതിയിലും നടക്കുന്ന സംഭവങ്ങളും ഭൂലോകവിശേഷങ്ങളും ക്രമത്തിൽ പറയപ്പെടുന്നമട്ടിലല്ല നാളാഗമത്തിന്റെ രചന. ചിലതൊക്കെ പത്രവാർത്തകളാണെന്ന് നമുക്ക് ബോധ്യപ്പെടുന്നുണ്ട്.

1857-ൽ കൊരട്ടിയിലെ (എരുമേലിക്ക് അടുത്തുള്ള) വേദപ്രചാരണ വേലയെക്കുറിച്ച് രേഖപ്പെടുത്തുന്നത് നോക്കുക.

ഈഴവരെയും അരയന്മാരെയും പുലയന്മാരെയും മതപരിവർത്തനം ചെയ്യുന്ന പ്രക്രിയയായിട്ടാണ് അതിന്റെ വർണ്ണന. ആ ഘട്ടത്തിൽ ആംഗ്ലിക്കൻ പാതിരിമാരുടെ (പ്രൊട്ടസ്റ്റന്റ് മിഷൻ) സുവിശേഷ പ്രഘോഷണ മേഖലയായി രുന്നു കിഴക്കൻ മലയോര പ്രദേശങ്ങ ളായ കൊരട്ടിയും മുണ്ടക്കയവും. ഇംഗ്ലീഷ് പാതിരിമാർ കിഴക്കൻ മേഖല കൾ തോറും ചുറ്റിനടന്ന് പ്രൊട്ടസ്റ്റന്റ് സഭകളിൽ ആളെ ചേർത്തിരുന്നു.

  • മലയാളിയെ മേൽവസ്ത്രം ധരിപ്പിച്ച പുരോഹിതൻ

കേരളക്കരയിൽ മേൽവസ്ത്രമായ ഷർട്ട് കടന്നുവരുന്നത് വിവരിക്കുന്നത് കാണുക. 1868-ൽ ഏസ്തപ്പാനോസിന്റെ തിരുനാളിന് പുത്തൻപറമ്പിൽ തൊമ്മച്ചൻ എന്ന ഫ്രാൻസിസ്കോസിന്റെ മൂന്നാം സഭക്കാരൻ ഉടുപ്പ് ധരിച്ചു കൊണ്ട് നടക്കണമെന്ന് നിശ്ചയിച്ചു.

മാർഗം കൂടിയ നസ്രാണികളെ (അച്ചന്മാരെ) അക്കാലത്ത് നായന്മാർ ആക്രമിച്ചിരുന്നു. മാർഗം കൂടിയവരെയും ശൂദ്രർ കൈകാര്യം ചെയ്തിരുന്നതിന് വിവരണങ്ങൾ നൽകുന്നുണ്ട് വല്യച്ചൻ.

നാളാഗമത്തിലെ വിവരണം ഇപ്രകാരമാണ്:-

“ആ നാളുകളിൽ മലയാളക്കാരു പുരുഷന്മാര് ദേഹം മറച്ച് നടക്കുക ചട്ടം ഇല്ലാഞ്ഞു. അതിനാൽ ഇത് ഒരു ആക്ഷേപമായിട്ടു തീർന്നു. കട്ടക്കയം ചാണ്ടിയച്ചൻ ഈ വസ്ത്രധാരണം കണ്ട് കുപ്പായം അഴിക്കണമെന്ന് വാശിപിടിച്ചു. ഇതിനിടയിൽ പുരുഷന്മാർ ഒക്കെയും ഉടുപ്പിട്ട് നടക്കണമെന്നൊരു കല്പന വരാപ്പുഴ മെത്രാൻ പുറപ്പെടുവിച്ചു. ആ കല്പനയാൽ ഉടുപ്പ് ധരിക്കാൻ തുടങ്ങി.”

ഇങ്ങനെ ഉടുപ്പിടുന്ന ശീലം മലയാള ക്കരയിലെ സുറിയാനിക്കാർക്കിടയിൽ നടപ്പായി. മറ്റു ക്രിസ്ത്യാനികളും ഇത് പ്രാവർത്തികമാക്കി. ഹിന്ദുക്കൾക്ക് പക്ഷേ, മേൽക്കുപ്പായം സ്വീകാര്യ മായില്ല. ആ പതിവുമൂലമാണ് വിദേശി യായ ഷർട്ടിന് പല ക്ഷേത്രങ്ങളിലും ഇന്നും വിലക്കുള്ളത്. മുണ്ടും നേര്യതുമായിരുന്നു കേരളക്കരയിലെ പുരുഷന്മാരുടെ വേഷം. ഇന്നും ഹിന്ദുക്കൾ കല്യാണത്തിന് ധരിക്കുന്ന വേഷവും അതുതന്നെ.

അക്കാലത്ത് ഷർട്ട് തുന്നിയിരുന്നത് കൊച്ചിയിലാണ്. അതിന്റെ ഉപജ്ഞാതാക്കൾ യഹൂദന്മാരായിരുന്നു. അക്കാലത്ത് വിദേശങ്ങളിൽ നിന്നുവരുന്ന പട്ടക്കാരുടെ കുപ്പായം ആട്ടിൻരോമംകൊണ്ട് പനമ്പുപോലെ നെയ്തതായിരുന്നു. അങ്കറക്ക എന്നാണ് അതിനെ വിളിച്ചിരുന്നത്.

വരാപ്പുഴ വികാരി അപ്പസ്തോലിക്ക യായ ബർണ്ണദീനോസ് ബാച്ചിനെല്ലി മെത്രാൻ ഇതുസംബന്ധിച്ച കത്ത് നൽകുന്നത് മാന്നാനം കൊവേന്തയിലെ പ്രയോറായ ചാവറ കുര്യാക്കോസ് ഏലിയാസച്ചനാണ്. ബിഷപ്പിനയച്ച കത്തും ചാവറ കുര്യാക്കോസച്ചന്റെ അതിനുള്ള മറുപടിയും പുസ്തകത്തിൽ കൊടുത്തിട്ടുണ്ട്. കൊരട്ടിയിലുള്ള ഈഴവരും നെടുംകുന്നത്തുള്ള പുലയരും മാർഗം കൂടുന്നതിന് തയ്യാ റായി. സായിപ്പുമാരെ മറ്റുമതക്കാർക്ക് പേടിയായിരുന്നതുകൊണ്ട് ഈ കൂട്ടരെ മുക്കുന്നതിന് വിദേശമിഷനറിമാരെ യാണ് നിയോഗിക്കുന്നത്. വികാരി അപ്പസ്തോലിക്ക(വരാപ്പുഴ)യായ മർസെലിനോസ് മൂപ്പച്ചൻ പാതിരി അക്കാലത്ത് (1858) പലപള്ളികളിലും ധ്യാനം നടത്തുന്നുണ്ടായിരുന്നു.

കേരളക്കരയിൽ ഇടവക ധ്യാനം, മാതാവിന്റെ വണക്കമാസം, നാല്പതു മണി ആരാധന എന്നിവയ്ക്ക് തുടക്കം കുറിച്ചത് ചാവറയച്ചന്റെ കാലത്താണ്. വനവാസ ഏകാന്തം എന്ന ധ്യാനശീലം ആരംഭിച്ചത് പാലാക്കുന്നേൽ വല്യച്ചനും കണ്ണമ്പിള്ളിൽ ചെറിയകത്തനാരും ചേർന്നാണെന്ന് നാളാഗമത്തിൽ നിന്നും വെളിപ്പെടുന്നുണ്ട്.

താഴ്ന്ന ജാതിക്കാർ ക്രിസ്തുമതത്തി ലേക്ക് ചേർന്നാൽ ആളുകൾ ഇതേക്കുറിച്ച് പറയുന്നത് രസകരമായി വല്യച്ചൻ വിവരിക്കുന്നത് കാണുക.

‘ഈ കൂടുവാൻ ആസ്തമായി (തയ്യാറായി)രിക്കുന്ന പുലയർ മാമ്മോദീസാ മുങ്ങിയാൽ മാപ്പിളമാരാ യിട്ട് നടന്ന് ചാത്തമുണ്ടുകളയാമെന്ന് വെച്ചാകുന്നു മാമ്മോദീസ മുങ്ങുന്നത്.’

ധ്യാനത്തിന് വന്നപ്പോൾ വരാപ്പുഴ യിലെ മർസെലിനോസ് മൂപ്പൻ പാതിരി പുലയരെ മാമ്മോദീസാ മുക്കിയില്ല. എന്നാൽ വല്യച്ചന്റെ നിർബന്ധപ്രകാരം കൊരട്ടിയിലുള്ളവരെ മുക്കാമെന്ന് സമ്മതിച്ച് 1858 കുംഭമാസം 19-ാം തീയതി ഞായറാഴ്ച കൊരട്ടിയി ലുള്ള 18 പേരെ മൂപ്പൻ പാതിരി മാമ്മോദീസ മുക്കി. അടിമകളായി തങ്ങളുടെ സ്ഥലത്തുതന്നെ പാർക്കുന്ന പുലയരെ മാർഗം കൂട്ടുന്ന പ്രക്രിയ രസകരമായിട്ടാണ് വല്യച്ചൻ വിവരിക്കു ന്നത്. അമ്മയെയും ചേട്ടനെയും അനിയ നെയും പറഞ്ഞ് സമ്മതിപ്പിച്ചാണ് തങ്ങളുടെ കുടികിടപ്പുകാരായ പുലയരെ വല്യച്ചൻ മാർഗം കൂട്ടിയത്.

മാമ്മോദീസ മുക്കുന്ന സന്ദർഭത്തിലെ ചോദ്യവും ഉത്തരവും (നാളാഗമം-പേജ് 10) കൊടുത്തിരിക്കുന്നത് കാണുക.

കല്പിക്കുന്നു: ‘നിങ്ങൾ മാമ്മോദീസാ മുങ്ങി എന്നുവെച്ച് നിഗളിച്ച് കാവ്യർക്കും മറ്റും ഈ നാട്ടിലെ മര്യാദപോലെ വഴികൊടുത്തുകൊണ്ടുന്നതല്ലാതെ അതിന് വിരോധം ചെയ്യുമോ?’

ഉത്തരം: ‘ഞങ്ങൾ മുമ്പിലത്തേതിൽ കുറേക്കൂടി മാറിക്കൊടുക്കാം. എന്നാലും ഞങ്ങൾക്ക് ഉടയ തമ്പുരാനെ അറിഞ്ഞു നടന്നാൽ മതി.’

കല്പിക്കുന്നു: ‘നിങ്ങൾ മാമ്മോദീസാ മുങ്ങുന്നതിനാൽ ഈ അന്തസ്സുകൾ വിട്ടു മാപ്പിളമാരുടെ അന്തസ്സിൽ നടക്കാ മെന്നും മറ്റും നിങ്ങൾ വിചാരിച്ചാൽ നിങ്ങൾക്ക് യാതൊരു ഫലവുമില്ല. ഏതന്തസ്സിലും സർവേശ്വരൻ തമ്പുരാന്റെ മക്കളായിട്ട് നടന്ന് വേദം അനുസരിക്കാം. വേദത്തിന് അവനവന്റെ അന്തസ്സുമാറ്റുന്നതിന് ആവശ്യമില്ല.’

ഉത്തരം: ‘ഞങ്ങൾ പുലയരുതന്നെ ആയി ഇരുന്നുകൊള്ളാം, ഞങ്ങൾക്ക് വേദം മാത്രം മതി.’

മാമ്മോദീസ മുങ്ങുന്നവർ അച്ചന്മാരെ (യജമാനൻ) ഉപേക്ഷിച്ചു പോകില്ലെന്ന് മൂന്ന് വട്ടം സത്യം ചെയ്യിക്കുന്നുണ്ട്. (ഞങ്ങൾ അച്ചന്മാരെ ഉപേക്ഷിച്ചു പോകുകയില്ല. നിശ്ചയം) വീഴ്ച വരുത്തിയാൽ ആരൊക്കെ ശിക്ഷിക്കുമെന്നും പുസ്തകത്തിൽ കൊടുത്തിട്ടുണ്ട്.

കേരളക്കരയിൽ അടിമച്ചന്തകൾ സജീവമായി നിലനിന്നിരുന്നതിന്റെ നേർചിത്രങ്ങളാണ് നാളാഗമം വരച്ചു കാട്ടുന്നത്. ചങ്ങനാശ്ശേരി, കൊച്ചി, മുണ്ടക്കയം, മുളന്തുരുത്തി, ചേറ്റുവ, അഞ്ചരക്കണ്ടി, ചാവക്കാട്, ചാലക്കുടി, തിരുനക്കര, പാലാ, രാമപുരം എന്നീ ചന്തകളിൽ അടിമകളെ കൈമാറ്റം ചെയ്തിരുന്നു. മുണ്ടക്കയം ഒളിച്ചോടി പ്പോന്ന അടിമകളുടെ സങ്കേതമായിരു ന്നുവെങ്കിൽ കൊച്ചിയും ചാവക്കാടും പ്രധാന വിപണന കേന്ദ്രങ്ങളായിരുന്നു.

  • അടിമകേരളവും മാമ്മോദീസായും

അടിമകളുടെ നിലയെക്കുറിച്ച് വിവരിക്കുന്ന അനേകം സന്ദർഭങ്ങളുണ്ട് നാളാഗമത്തിൽ. അന്നത്തെ സമ്പ ത്തിന്റെ ഭാഗമായിരുന്നു അടിമകളും കന്നും ആടുമാടുകളും. മാർഗം കൂടിയ പുലയർക്ക് കുർബാന കാണുന്നതിന് സ്വന്തം ദേശത്ത് വീടിന് സമീപം ഒരു പുരകെട്ടിക്കൊടുക്കുന്നുണ്ട് പാലാക്കു ന്നേൽ വല്യച്ചൻ. മാമ്മോദീസ മുക്കിയ ദിവസം ഞായറാഴ്ചയായിരുന്നതിനാൽ പുലയർ പള്ളികളിൽ വന്നുകയറിയെന്ന് കേട്ടതിനാൽ നസ്രാണികളിൽ ചിലർ കുർബാന കാണാതെ തിരിച്ചു പോകുന്നതും രേഖപ്പെടുത്തുന്നുണ്ട്. ചില ക്രിസ്ത്യാനികൾ നെടുങ്ങുന്നത്ത് വെള്ളമില്ലാത്തതുകൊണ്ട് വെള്ളമുള്ള സ്ഥലത്തുചെന്ന് കുളിച്ച് ശുദ്ധമായി മാത്രമേ വീടുകളിൽ പോയിരുന്നുള്ളൂ. തീണ്ടലും തൊടീലും ക്രിസ്ത്യാനികൾ ക്കിടയിൽ നിലനിന്നിരുന്നതായി ഈ കുളിയെ കാണാം.

പാലാക്കുന്നേൽ വല്യച്ചന്റെ തുറന്നെഴുത്തിന് ഉദാഹരണമാണ് ഈ മതംമാറ്റൽ ചടങ്ങ്. അക്കാലത്ത് അച്ചന്മാർ സഞ്ചരിക്കുമ്പോൾ കുശിനി ക്കാരനെയും (പൊട്ടലർ-ബട്ലർ) കൂടെ കൊണ്ടുപോയിരുന്നു. ഒരു ബോഡി ഗാർഡ് കൂടിയായിരുന്നു വല്യച്ചന്റെ കുശിനിക്കാരനായ അഞ്ചുതെങ്ങുകാരൻ ജനിസ് ഗോമസ്. മാർഗം കൂടിയ നസ്രാണികളെ (അച്ചന്മാരെ) അക്കാല ത്ത് നായന്മാർ ആക്രമിച്ചിരുന്നു. മാർഗം കൂടിയവരെയും ശൂദ്രർ കൈകാര്യം ചെയ്തിരുന്നതിന് വിവരണങ്ങൾ നൽകുന്നുണ്ട് വല്യച്ചൻ. അങ്ങനെയാണ് കൂത്രപ്പിള്ളിയിൽ ഒരു കപ്പേള വരുന്നതും അവിടെ കുർബാന ചൊല്ലുവാൻ ആരംഭിക്കുന്നതും അത് പള്ളിയായി രൂപപ്പെടുന്നതും.

നോവൽ പോലെ വായിച്ചു പോകാവുന്ന രചനാകൗശല മാണ് വല്യച്ചന്റേത്. ‘പുതുചിറ കാവുങ്കൽ ഒറ്റക്കൊമ്പൻ മാവിന്റെ താഴെ നിൽക്കുന്ന വലിയ പ്ലാവിന് തെക്കു പുറ ത്തുള്ള കണ്ടത്തിന്റെ ഇറക്കിൽ ഒരു പുര കെട്ടിയുണ്ടാക്കി’ എന്ന് വർണ്ണിക്കുന്നത് കാണുക.

ഇതിൽ വിപ്ലവകരമായ മറ്റൊരു സംഭവം പള്ളികളിൽ വച്ച് പുലയരെ മാമ്മോദീസ മുക്കരുതെന്ന ആളുകളുടെ നിർദേശങ്ങൾ വകവയ്ക്കാതെ കുറുമ്പനാടത്ത് വച്ച് ഏതാനും പുലയരെ മാമ്മോദീസ മുക്കുന്നതാണ്. സുറിയാനിക്രമത്തിൽ പൈതങ്ങളെയല്ലാതെ പ്രായ പൂർത്തിയായവരെ മാമ്മോദീസ മുക്കുന്ന ക്രമം അക്കാലത്ത് നിലവിലുണ്ടായിരുന്നില്ല (പേജ് 14). മാന്നാനം കൊവേന്ത യുടെ പ്രയോറായ ചാവറ ഏലിയാസച്ചൻ ലത്തീൻ ഭാഷയിൽ നിന്നും സുറിയാനി യിലാക്കിയ ‘പ്രായമായവരെ മാമ്മോദീസ മുക്കുന്ന ക്രമം’ എന്ന പുസ്തകം കൊടുത്തയയ്ക്കുന്നുണ്ട്.

മനസ്സുള്ള എല്ലാ ജാതിക്കാരെയും മാമ്മോദീസ മുക്കുന്ന തിനുള്ള വിളംബരം അക്കാലത്ത് വിദേശ മിഷനറിമാർ മൂലം നേടിയെടുത്തിരുന്നു (ബർണ്ണദീനോസ് മെത്രാന്റെ കത്ത്: പേജ്-18).

നായർ മേധാവിത്വത്തിന്റെ പതനം എഴുതിയ (ഡോ. റോബിൻ ജെഫ്രി) തിരുവിതാംകൂറിലെ സാമൂഹ്യവും രാഷ്ട്രീയ സ്ഥിതി യെക്കുറിച്ചുള്ള (1847-1908) പഠനത്തിൽ 1840-കളിൽ അരി കയറ്റി അയക്കുന്ന പ്രദേശമായി രുന്നുവെന്നു പറയപ്പെടുന്ന തിരുവിതാംകൂർ 1880-കളിൽ പതിനാലര ലക്ഷം രൂപയുടെ അരി ഇറക്കുമതി ചെയ്യുന്ന ഒരു പ്രദേശമായി മാറിയെന്ന് പാലാക്കുന്നേൽ വല്യച്ചന്റെ നാളാഗമം ഉദ്ധരിച്ച് പറയുന്നുണ്ട്.

1878 സെപ്റ്റംബറിലെ ഡയറിക്കുറിപ്പിലാണ് അരിയുടെ വില രേഖപ്പെടുത്തുന്നത്. 1846-ൽ പത്തുപറ അരിയുടെ വില 20 ചക്രം ആയിരുന്നുവെ ങ്കിൽ 1851-ൽ 10 പറ അരിയുടെ വില 25 ചക്രമായി. എന്നാൽ 10 പറ അരി 140 ചക്രത്തിനാണ് വല്യച്ചൻ വില്പന നടത്തുന്നത്. 1851 മുതൽ 1878 വരെയുള്ള 27 കൊല്ലംകൊണ്ട്, വില ആറിരട്ടി വർധിച്ചു. വല്യച്ചൻ വില്പന നടത്തുകയായിരുന്നു, വാങ്ങുകയല്ലായിരുന്നുവെന്ന് റോബിൻ ജെഫ്രി രേഖപ്പെടു ത്തുന്നുണ്ട്. സത്യസന്ധമായി രേഖപ്പെടുത്തുന്ന വിവരണം എന്നദ്ദേഹം എടുത്തെഴുതുന്നു മുണ്ട്. അന്നന്നുള്ള സാധന വിലകൾ പോലും വല്യച്ചന്റെ രേഖപ്പെടുത്തലിൽ വന്നു പെടുന്നുണ്ട്. നെല്ലായിരുന്നു അക്കാലത്ത് ആശാരിമാർക്കും മറ്റു പണിക്കാർക്കും കൂലിയായി കൊടുത്തിരുന്നത്. മതംമാറിയ മലയരയന്മാരായ പുതുക്രിസ്ത്യാനികൾക്കായി പള്ളിയോട് ചേർന്ന് മടപ്പുര കെട്ടിയിരുന്നു.

സൂക്ഷ്മനിരീക്ഷണവും രേഖപ്പെടുത്തലുമാണ് നാളാഗമ ത്തിൽ കാണുന്നത്. 1869-ൽ വിദേശത്തുനിന്നും വന്ന് വരാപ്പുഴ ഭരിച്ചിരുന്ന ലെയനാർഡ് മെത്രാനും കൂനമ്മാവ് കൊവേന്തയുടെ സുപ്പീരിയറുമായിരുന്ന ലയോപോൾഡ് മൂപ്പച്ചനും കൂടി സുനഹദോസിനായി റോമിലേക്ക് പോകുമ്പോൾ ഒരു കടുവാത്തോൽ കൊണ്ടു പോകുന്നുണ്ട്. അക്കാലത്ത് സമ്മാനമായി പുലിത്തോൽ, കിഴക്കൻ മലയിൽനിന്നും വേട്ടയാടിപ്പിടിച്ച മാൻ, മ്ലാവ്, മയിൽ എന്നിവ നൽകുന്ന പതിവുണ്ടായിരുന്നു.

  • (രണ്ടാം ഭാഗം അടുത്ത ലക്കത്തിൽ)

ഏഴു സഹോദര രക്തസാക്ഷികളും അമ്മ വിശുദ്ധ ഫെലിസിറ്റിയും (165) : ജൂലൈ 10

വിശുദ്ധ ബനഡിക്ട്  (480-547) : ജൂലൈ 11

ഹ്യൂഗോയുടെ പാവങ്ങളും ചിദംബരത്തിന്റെ ബാലനും

വചനമനസ്‌കാരം: No.224

നിലാവിന്റെ വീട് - 13