ഹ്യൂഗോയുടെ പാവങ്ങളും ചിദംബരത്തിന്റെ ബാലനും

Hugos poor and Chidambarams boy
Published on
ബാലന്‍ വാഴ്ത്തപ്പെടുമ്പോള്‍ ഉള്ളില്‍ ഒരു അസ്വസ്ഥത ഉണരുന്നത് ചിത്രം വ്യത്യസ്തമായൊരു ഭാവുകത്വവും ശൈലിയും പിന്തടരുന്നതു കൊണ്ടല്ല, തീര്‍ച്ചയായും. മറിച്ച്, ആ ചിത്രം വച്ചു നീട്ടുന്ന, ക്ലൈമാക്‌സിലെ ‘പുതിയ’ നൈതികതയുടെ, അതിനോടുള്ള പ്രേക്ഷകരുടെ ആവേശകരമായ പ്രതികരണങ്ങളുടെ വ്യാപ്തി കണ്ടിട്ടാണ്.

ജീൻ വാൽ ജീന്‍ ‘മേയര്‍ മദലിയന്‍’ എന്ന ഒളിപ്പേരില്‍ സുരക്ഷിതനായി വാഴുന്ന കാലം, ജനസമ്മതന്‍, കാരുണ്യ വാന്‍, നീതിനിഷ്ഠന്‍ തുടങ്ങി ജനങ്ങളുടെ പ്രീതിക്ക് പാത്രമാ കാനാവശ്യമായ സകല ഗുണ ങ്ങളും എടുത്തണിഞ്ഞ് മേയര്‍ മദലിയന്‍ എന്ന മേലങ്കിക്കു ള്ളില്‍ തന്റെ ഹതഭാഗ്യവും നിഷ്ഠുരവുമായ ഭൂതകാലത്തെ ഒളിപ്പിച്ചു സസുഖം ജീവിച്ചു കൊണ്ടിരിക്കേയാണ് ഒരു വാർ ത്ത കേള്‍ക്കുന്നത് - കൊടും കുറ്റവാളിയായ ജീൻവാൽജീന്‍ പിടിക്കപ്പെട്ടിരിക്കുന്നു!

മേയർ കുപ്പായത്തിനുള്ളില്‍ ഒളിപ്പിച്ചു വച്ച ജീന്‍വാല്‍ജീന്‍ എന്ന യഥാര്‍ത്ഥ വ്യക്തി ആദ്യം ആഹ്ലാദിക്കുകയാണ് ചെയ്തത്. ജീന്‍വാല്‍ജീന്‍ എന്ന പേരില്‍ പിടിക്കപ്പെട്ടിരിക്കുന്ന വ്യക്തിക്ക് ഉടന്‍ ശിക്ഷ കിട്ടും. അയാള്‍ കുറ്റം സമ്മതിച്ചെന്നാണ് കേൾക്കുന്നത് (ഭയപ്പെടുത്തി സമ്മതി പ്പിച്ചതാവാന്‍ സാധ്യത). എന്തായാലും അയാള്‍ അകത്തു പോയാല്‍ ഇനിയൊരിക്കലും ആരും - ചിരവൈരിയായ ഴാവെര്‍ എന്ന പൊലീസുകാരന്‍ പോലും - തന്റെ ഒളിസ്വത്വം ചികഞ്ഞിനി വരികയില്ല!

എന്നാല്‍ ജീന്‍വാല്‍ജീനിന്റെ ആശ്വാസം അല്പായുസ്സായി രുന്നു. പണ്ടൊരിക്കല്‍ ഡി നഗര ത്തിലെ മെത്രാന്‍ അയാളുടെ നെഞ്ചിനുള്ളില്‍ കൊളുത്തി വച്ചിരുന്ന മെഴുതിരിനാളം പൊടുന്നനെ മിന്നിത്തിളങ്ങി. നന്മയുടെ വഴികാണിച്ച കാരുണ്യത്തിന്റെ മുഖം! കരുണയുടെ കൈപിടിച്ച് ഇതുവരെ നടന്നു വന്ന ജീവിത ത്തിന്റെ വനവീഥികള്‍... ആ വഴിത്താരകളിലെ കൃപയുടെ കരങ്ങള്‍ അയാള്‍ കണ്ടു. അയാള്‍ തീരുമാനിച്ചു - ഇനി ഒരു നിരപരാധിയെ തന്റെ സ്വാതന്ത്ര്യത്തിന്റെയും സുരക്ഷിതത്തിന്റെയും ഇരയായി വിട്ടു കൊടുത്തു കൂട!

അയാള്‍ ഉടനെ ‘പുതിയ ജീന്‍വാല്‍ജീന്‍’ വിചാരണ ചെയ്യപ്പെടുന്ന കോടതിയിലേക്ക് യാത്രയാവുകയാണ്. വഴിയില്‍ കുതിരവണ്ടിക്ക് കേടുപാട് സംഭവിക്കുമ്പോള്‍ മേയര്‍ മദലിയന്റെ ഉള്ളിലെ തന്ത്രശാലി ആശ്വസിക്കാനൊരു കഥ മെനയാന്‍ ശ്രമിക്കുന്നുണ്ട് - ഇത് ദൈവഹിതമോ വിധിയോ ആവാം, തന്നെ രക്ഷിക്കാന്‍. എന്നാല്‍ ആ ന്യായവിധി തന്നെ മേയര്‍ മദലിയന്‍ എന്ന യഥാര്‍ത്ഥ ജീന്‍വാല്‍ജീനിനെ കൃത്യസമയത്ത് കോടതിയിലെത്തിക്കുന്നു.

കോടതിയില്‍ ‘കുറ്റസമ്മതം നടത്തി’ നിസ്സഹായനായി, പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ് പുതിയ ജീന്‍വാല്‍ജീവന്‍. സകല സാക്ഷിമൊഴികളും അയാള്‍ക്കെതിരാണ്. കണ്ടാല്‍ പഴയ ജീന്‍വാല്‍ജീനിന്റെ അതേ ഛായ. കോടതിക്കും ബോധ്യമായി - ഇതു തന്നെ കുറ്റക്കാരന്‍. നിരപരാധിയായ പുതിയ ജീന്‍ ഏകദേശം ശിക്ഷയ്ക്ക് വിധിക്കപ്പെട്ടു കഴിഞ്ഞപ്പോഴാണ് യഥാര്‍ത്ഥ ജീന്‍ അവിടെ എത്തുന്നത്. അടയാള ങ്ങള്‍ സഹിതം അയാള്‍ തന്റെ സ്വത്വം വെളിപ്പെടുത്തുന്നു. സാക്ഷികളായി പഴയ കൂട്ടുകാരുടെ പേര് വിളിച്ച് അവര്‍ക്ക് തെളിവുകള്‍ നല്‍കുന്നു. മഹാനായ മേയര്‍ മദലിയനാ ണോ കുറ്റവാളിയായ ജീൻവാൽ ജീന്‍? എന്ന് കോടതിയും നാട്ടുകാരും അമ്പരന്നു നില്‍ക്കേ ഹ്യൂഗോയുടെ കഥ പുരോഗമിക്കുന്നു...

സമാനമായ ഒരു സന്ദര്‍ഭം അവതരിപ്പിക്കുന്നുണ്ട് ചിദംബരത്തിന്റെ സമീപകാല, ശ്രദ്ധേയ ചിത്രമായ ബാലന്‍. കുറ്റവാളിയായ അമ്മയും അവരുടെ മകനും തമ്മിലുള്ള ‘പെരും നുണകളുടെ അഗാധബന്ധം.’ മകനോടുള്ള തീവ്ര സ്‌നേഹ ത്താല്‍ ജീവിക്കുന്നു എന്ന് സ്വയം അവകാശപ്പെടുകയും മകനെ പറഞ്ഞു ബോധ്യപ്പെടു ത്തുകയും ചെയ്യുന്ന അമ്മ, അതിജീവനം എന്ന ന്യായ സംഹിത എല്ലാ പ്രവര്‍ത്തി കള്‍ക്കും ആധാരമാക്കി വയ്ക്കുന്ന സ്ത്രീ, അതിജീവനം എന്ന ഒളിപ്പേരില്‍ തികച്ചും നിരപരാധിയായ മറ്റൊരു സ്ത്രീയെ തന്റെ കുറ്റങ്ങൾ ക്കെല്ലാം ഇരയായി മാറ്റുന്ന താണ് ആശ്ചര്യപ്പെടുത്തിയത്. ഹ്യൂഗോയുടെ പാവങ്ങളില്‍ നിന്ന് സത്യാനന്തരകാല ത്തിലെ ബാലനിലേക്കുള്ള യാത്രയെക്കാന്‍ ഞെട്ടിപ്പിക്കു ന്നത് പേരില്ലാത്ത അമ്മയുടെ ‘വീരകൃത്യ’ത്തിന് പ്രേക്ഷകര്‍ നല്‍കുന്ന വാഴ്ത്തുകളും കൈയടികളുമാണ്!

ബാലന്റെ സാങ്കേതികത്തികവിനെയോ അഭിനയത്തികവിനെയോ ചിത്രത്തിന്റെ സര്‍ഗാത്മക കൈയടക്കത്തെയോ അല്ല ചോദ്യം ചെയ്യുന്നത്. ഹ്യൂഗോയുടെ കാലത്തില്‍ നിന്ന് ചിദംബരത്തിന്റെ കാലത്തിലേക്കെത്തി നില്‍ക്കുന്ന മനുഷ്യമനസ്സിന്റെ രാസപരിണാമങ്ങളുടെ സത്യാനന്തര തീവ്രത കണ്ട് ഞെട്ടുന്നു എന്നേയുള്ളൂ. എത്ര ലാഘവത്തോടെയാണ് അമ്മയ്ക്കും മകനുമിടയില്‍ നുണകളുടെ ചിലന്തിവല മെനയപ്പെടുന്നത്! സത്യത്തില്‍ അമ്മ നെയ്യുന്ന അസത്യങ്ങളുടെ ചിലന്തിവലകളില്‍ യഥാര്‍ത്ഥ ഇരയായി പെട്ടു കിടക്കുന്നത് ബാലന്റെ ബാല്യം തന്നെയാണ്. അതിജീവനം എന്ന കള്ള പ്പേരിട്ടു വിളിച്ച് അതിനെ ന്യായീ കരിക്കുന്നു എന്നതാണ് ദുരന്തം! നിരപരാധിയും മാനസികനില തെറ്റിയവളുമായ ഒരു പാവം സ്ത്രീയെ ഇരയാക്കി ചിത്രത്തിന്റെ അവസാനം അമ്മ തന്റെ ‘അതിജീവനത്തിന്റെ’ തിള ങ്ങുന്ന ഏടുകളിലൊന്ന് ‘വിജയകരമായി’ പൂര്‍ത്തിയാക്കുമ്പോള്‍ മേയര്‍ മദലിയനും ഹ്യൂഗോയും പ്രതിനിധീകരിച്ചിരുന്ന മനുഷ്യ മനഃസാക്ഷിയുടെ ആര്‍ദ്രമായ കാലഘട്ടത്തില്‍ നിന്ന് മനുഷ്യ മനസ്സും മനുഷ്യസമൂഹവും ബഹുദൂരം യാത്ര ചെയ്തിരിക്കു ന്നു - പെരും നുണകളുടെയും ക്രൗര്യത്തിന്റെയും കാലത്തി ലേക്ക്!

ബാലന്‍ വാഴ്ത്തപ്പെടുമ്പോള്‍ ഉള്ളില്‍ ഒരു അസ്വ സ്ഥത ഉണരുന്നത് ചിത്രം വ്യത്യസ്തമായൊരു ഭാവുകത്വവും ശൈലിയും പിന്തടരുന്നതു കൊണ്ടല്ല, തീര്‍ച്ചയായും. മറിച്ച്, ആ ചിത്രം വച്ചു നീട്ടുന്ന, ക്ലൈമാക്‌സിലെ ‘പുതിയ’ നൈതികതയുടെ, അതിനോടുള്ള പ്രേക്ഷ കരുടെ ആവേശകരമായ പ്രതികരണങ്ങളുടെ വ്യാപ്തി കണ്ടിട്ടാണ്. മാനസിക രോഗിക ളെയും വൈകല്യമുള്ളവരെയും തന്ത്രശാലികളുടെ അതിജീവന ത്തിനുവേണ്ടി ഇരകളാക്കുന്ന തില്‍ തെറ്റില്ല എന്ന ക്രൂരവും മനുഷ്യത്വ വിരുദ്ധവുമായ ഒരു സന്ദേശം തന്നെയല്ലേ, ചിത്രത്തിന്റെ അവസാനം കൊണ്ടാടപ്പെടുന്നത്? അതിനെ സാധൂകരിക്കാന്‍ അമ്മ-മകന്‍ എന്ന ഏറ്റവും ആര്‍ദ്രമായ ബന്ധം തിരഞ്ഞടുത്തു എന്നത് ഒരു തന്ത്രമായേ കാണാനാവൂ. ശക്തരുടെയും തന്ത്രശാലികളുടെയും അതിജീവനം എന്ന കാനന നിയമം തന്നെയാണ് ഇവിടെയും ആധാരം.

അമ്മ, താന്‍ അതിജീവിച്ച കഥ മകന് പറഞ്ഞു കൊടുക്കു മ്പോള്‍ ബാലന് മുന്നോട്ടുള്ള ജീവിതത്തില്‍ രണ്ടു സാധ്യത കളാണുള്ളത് - സ്വന്തം അതിജീവനത്തിനുവേണ്ടി നിരപരാധികളെയും നിസഹായരെയും പോലും ഇരകളാക്കാം, വലിയ നുണകളുടെ ചിലന്തിവലകള്‍ കൊണ്ട് ജീവിതം കെട്ടിപ്പടുക്കാം(!) എന്ന് ഉറക്കെ വിളിച്ചു പറയുന്ന മനഃസാക്ഷിയോടെയാകും അവന്‍ വളരുക. സ്വന്തമായൊരു വ്യക്തിത്വമോ സ്വത്വമോ ഇല്ലാതെയാകും അവൻ ഇനി മേൽ ജീവിക്കുക. ഒരു ക്രിമിനലിന്റെ നിർമ്മാണമാണ് ‘അമ്മ-മകന്‍’ എന്ന ഭൂമിയിലെ ഏറ്റവും ആര്‍ദ്രമായ ബന്ധം കൊണ്ട് ഈ കഥ നിര്‍വഹിക്കു ന്നത്! അത് വിജയാഘോഷമെന്ന് ധരിച്ചും അംഗീകരിച്ചും കൈയ്യടിക്കുന്നവര്‍ ചിത്രത്തിന്റെ സര്‍ഗാത്മക മികവിനൊപ്പം അംഗീകരിക്കുന്നത് ഈ കാനന മനോഗതിയെ കൂടിയല്ലേ?

പറഞ്ഞു പറഞ്ഞ് നുണകളെ സത്യങ്ങളാക്കുന്ന സത്യാനന്തര കാലത്തിന്റെ കണ്ണാടിയാണ് അമ്മയുടെയും മകന്റെയും ജീവിതം. കാലഘട്ട ത്തിന്റെ നേര്‍ക്കാഴ്ചയാണീ ചിത്രം എന്ന് വിശേഷിപ്പിച്ച് ന്യായീകരിക്കാമെങ്കിലും കഥാന്ത്യത്തില്‍ അതിജീവന ത്തിന്റെ ആ വനനിയമം ആഘോഷമാകുന്നതിലാണ് വിയോജിപ്പ്. ദുര്‍ബലരായ ഇരകളെ ഉപയോഗിച്ച് അതിജീവനത്തിന്റെ പഴുതുകള്‍ കണ്ടെത്തുന്ന സമകാലിക ചിന്തയ്ക്ക് ഒരു വാഴ്ത്തുപാട്ടു കൂടിയാണ് ബാലന്‍ എന്ന സത്യം നിരാശയോടെ മാത്രമേ പറയാനാകൂ! ഉള്ളിലെ നേരിന്റെ വെട്ടം കെട്ടുപോയ കാലത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ട നുണ കളുടെ വര്‍ണോത്സവമല്ലാതെ മറ്റെന്താണതിന്റെ കാതല്‍?

logo
Sathyadeepam Online
www.sathyadeepam.org