കൗമാരത്തിന്റെ ചിന്തകൾ സ്വതന്ത്രമായി പ്രകാശിപ്പിക്കാൻ വൊക്കേഷൻ കോൺക്ലേവ് അവസരമൊരുക്കി. കത്തോലിക്കാകൗമാരത്തിന്റെ നിരവധി പ്രതിനിധികൾ കോൺക്ലേവിൽ പങ്കെടുക്കുകയും ദൈവവിളിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തു. സിസ്റ്റേഴ്സിന്റെ ദൈവവിളികൾ കുറയുന്നതിനെ സംബന്ധിച്ചാണ് കൂടുതൽ പേരും സംസാരിച്ചത്. അവരിൽ ഭൂരിപക്ഷവും പെൺകുട്ടികളും ആയിരുന്നു.
ലിയ മാത്യു ഐരാറ്റുവെളി
സെന്റ് റാഫേൽസ് പള്ളി, എഴുപുന്ന
സ്വന്തം കുടുംബങ്ങളിലെ ചടങ്ങുകളിൽ പോലും പങ്കെടുക്കാൻ കഴിയാത്ത നിയമങ്ങൾ മാറ്റണം. ആവശ്യമായ സ്വാതന്ത്ര്യം നൽകേണ്ടതുണ്ട്. സേവനരംഗങ്ങൾ കച്ചവടവത്കരിക്കപ്പെട്ടാൽ അവിടേക്കു ജീവിതം സമർപ്പിച്ചു കടന്നു ചെല്ലാൻ യുവജനങ്ങൾ മടിക്കും.