Coverstory

ദൈവവിളി: Gen Zയുടെ വൈബ്

Sathyadeepam
കൗമാരത്തിന്റെ ചിന്തകൾ സ്വതന്ത്രമായി പ്രകാശിപ്പിക്കാൻ വൊക്കേഷൻ കോൺക്ലേവ് അവസരമൊരുക്കി. കത്തോലിക്കാകൗമാരത്തിന്റെ നിരവധി പ്രതിനിധികൾ കോൺക്ലേവിൽ പങ്കെടുക്കുകയും ദൈവവിളിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തു. സിസ്റ്റേഴ്സിന്റെ ദൈവവിളികൾ കുറയുന്നതിനെ സംബന്ധിച്ചാണ് കൂടുതൽ പേരും സംസാരിച്ചത്. അവരിൽ ഭൂരിപക്ഷവും പെൺകുട്ടികളും ആയിരുന്നു.
  • ഹെൽഗ സിൽജു കോതകുളങ്ങരയിൽ

    സെൻ്റ് ജെയിംസ് പള്ളി, പൂണിത്തുറ

കുട്ടിക്കാലം മുതൽ കോൺവെന്റ് സ്കൂളുകളിൽ പഠിക്കുന്നതിനാൽ എന്റെ ഹൃദയത്തെ സ്പർശിച്ച നിരവധി സിസ്റ്റേഴ്സിനെ ഞാൻ കണ്ടുമുട്ടിയിട്ടുണ്ട്. ഞങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും അതിനു പരിഹാരങ്ങൾ നല്കുകയും ചോദിക്കുമ്പോഴൊ ക്കെ പ്രാർഥനാസഹായങ്ങൾ നല്കുന്നതും ആഴത്തിലുള്ള ഒരു ബന്ധം സൃഷ്ടിക്കുന്നു.

ഇന്നു പെൺകുട്ടികൾ ഈ ജീവിതത്തെ നോക്കുമ്പോൾ, ചിലപ്പോൾ അവരുടെ വ്യക്തി പരമായ ഇടം, സ്വ‌പ്നങ്ങൾ, വ്യക്തിത്വം എന്നിവ നഷ്‌ടപ്പെടു മെന്ന് അവർക്ക് തോന്നുന്നു. ‘അച്ചനാവാനാണേൽ ഞാൻ പോയേനെ’ എന്ന് പറയുന്ന ഒരുപാട് പെൺകുട്ടികളെ എനിക്ക് അറിയാം. ഇതിന് കാരണം താരതമ്യേന ഉള്ള സ്വാതന്ത്ര്യക്കുറവാണ്. ഈ ചിന്ത ഒരു മടി സൃഷ്ടിക്കുന്നു.

സിസ്റ്റർമാർ സ്വന്തം ജീവിതത്തിലെ സന്തോഷനിമിഷങ്ങളും ദൈവാനുഭവങ്ങളും തുറന്ന് പങ്കുവെച്ചാൽ, യുവാക്കൾക്ക് അത് കൂടുതൽ പ്രചോദനമാകും.

വിനയപൂർവ്വം എനിക്ക് എന്തെങ്കിലും നിർദേശിക്കാൻ കഴിയുമെങ്കിൽ, സിസ്റ്റർമാർ കൂടുതൽ സമീപിക്കാവുന്നവരും സൗഹൃദഭാവമുള്ളവരും ആകുന്നതു വലിയൊരു മാറ്റം ഉണ്ടാക്കും എന്ന് തോന്നുന്നു. സിസ്റ്റർ ആയതിനുശേഷം നിങ്ങളുടെ ജീവിതം എങ്ങനെ മാറി, നിങ്ങൾ കണ്ടെത്തിയ സന്തോഷവും സമാധാനവും എന്ന് തുടങ്ങിയ കാര്യങ്ങൾ പങ്കുവെച്ചാൽ അത് കൂടുതൽ പെൺകുട്ടികളെ പ്രചോദിപ്പിക്കും. സിസ്റ്റേഴ്സിന്റെ ശുശ്രൂഷയും സമർപ്പണവും ആരും അധികം ചെയ്യാത്ത അല്ലെങ്കിൽ ഇഷ്ടപ്പെടാത്ത മേഖലകളിലേക്ക് തിരിക്കുന്നത് നല്ലതായിരിക്കും. അതായത് സാധാരണ ഒരു സ്കൂളിലെ ടീച്ചർ ആവുന്നതിനു ഉപരിയായി സ്പെഷ്യൽ സ്കൂളുകളിലെ ഒരു ടീച്ചർ ആവുന്നതും അല്ലെങ്കിൽ എയ്ഡ്സ് രോഗികളെ ശുശ്രൂഷിക്കുന്നതും. ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സ്നേഹത്തിന്റെയും യാത്രയെ അത് കൂടുതൽ അർഥവത്താക്കും. അതു തിരിച്ചറിഞ്ഞ് കൂടുതൽ ആളുകൾ ഇതിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്യും.

ദൈവവിളി: Gen Zയുടെ വൈബ്

ദൈവവിളി: Gen Zയുടെ വൈബ്

ദൈവവിളി: Gen Zയുടെ വൈബ്

ദൈവവിളി: Gen Zയുടെ വൈബ്

ദൈവവിളി: Gen Zയുടെ വൈബ്