കൗമാരത്തിന്റെ ചിന്തകൾ സ്വതന്ത്രമായി പ്രകാശിപ്പിക്കാൻ വൊക്കേഷൻ കോൺക്ലേവ് അവസരമൊരുക്കി. കത്തോലിക്കാകൗമാരത്തിന്റെ നിരവധി പ്രതിനിധികൾ കോൺക്ലേവിൽ പങ്കെടുക്കുകയും ദൈവവിളിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തു. സിസ്റ്റേഴ്സിന്റെ ദൈവവിളികൾ കുറയുന്നതിനെ സംബന്ധിച്ചാണ് കൂടുതൽ പേരും സംസാരിച്ചത്. അവരിൽ ഭൂരിപക്ഷവും പെൺകുട്ടികളും ആയിരുന്നു.
അലോഷി മാത്യു തുരുമ്പുകാട്ടുവെളി
സെൻ്റ് മേരീസ് പള്ളി, സ്രാമ്പിക്കൽ
എല്ലായിടത്തും തുല്യത വേണമെന്നാഗ്രഹിക്കുന്നവരാണു പുതിയ തലമുറ. സഭയിൽ അച്ചന്മാർക്കു കിട്ടുന്ന സ്വാതന്ത്ര്യമോ പരിഗണനയോ സിസ്റ്റർമാർക്കു കിട്ടുന്നില്ല. എത്ര ഉയർന്ന വിദ്യാഭ്യാസമോ കഴിവോ ഉണ്ടെങ്കിലും സഭയുടെ പ്രധാന സമിതികളിലൊന്നും അവരെ കാണുന്നില്ല. വസ്ത്രധാരണത്തിലെ അമിതമായ നിയന്ത്രണങ്ങളാണ് വിവേചനത്തിന്റെ മറ്റൊരു ഘടകം. ദീർഘയാത്രയാണെങ്കിലും കാലാവസ്ഥ എന്താണെങ്കിലും സിസ്റ്റർമാർക്ക് സ്ഥിരം വേഷം നിർബന്ധമാണ്. ഇത്തരം കാര്യങ്ങളിലെല്ലാം കാലാനുസൃതമായ മാറ്റങ്ങൾ വേണം.
സഭയിൽ അച്ചന്മാർക്കു കിട്ടുന്ന സ്വാതന്ത്ര്യമോ പരിഗണനയോ സിസ്റ്റർമാർക്കു കിട്ടുന്നില്ല. എത്ര ഉയർന്ന വിദ്യാഭ്യാസമോ കഴിവോ ഉണ്ടെങ്കിലും സഭയുടെ പ്രധാന സമിതികളിലൊന്നും അവരെ കാണുന്നില്ല. വസ്ത്രധാരണത്തിലെ അമിതമായ നിയന്ത്രണങ്ങളാണ് വിവേചനത്തിന്റെ മറ്റൊരു ഘടകം.