ഉല്‍പത്തി പുസ്തകത്തില്‍ ആറു ദിവസം കൊണ്ട് ദൈവം സൃഷ്ടികര്‍മ്മം പൂര്‍ത്തിയാക്കിയതായി പറയുന്നു. ആറു ദിവസം എന്നത് ഒരു നിശ്ചിത കാലാ വധി കാലഘട്ടം ആയിരിക്കാം. സൃഷ്ടി കര്‍മ്മത്തിന്റെ അവസാനഘട്ടത്തിലാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്.
അഞ്ചു ദിവസത്തെ സൃഷ്ടികര്‍മ്മം കൊണ്ട് ദൈവം സൃഷ്ടിച്ചതെല്ലാം നല്ലതെന്ന് ദൈവം കണ്ടു; എന്നിട്ടും ഒരു സൃഷ്ടികര്‍മ്മം കൂടി നടത്താന്‍, മനുഷ്യനെ കൂടി സൃഷ്ടിക്കാന്‍ ദൈവം ആഗ്രഹിച്ചു തീരുമാനിച്ചു. വിശ്രമിക്കുന്ന തിനു മുമ്പ് ആ ഒരു സൃഷ്ടികര്‍മ്മം കൂടി ചെയ്താണ് ദൈവം സൃഷ്ടികര്‍മ്മം പൂര്‍ത്തിയാക്കിയത്.
കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും, നാല്‍ക്കാലികളുടെയും, ഭൂമി മുഴുവന്റെയും, ഭൂമിയില്‍ ഇഴയുന്ന സര്‍വ ജീവികളുടെയും മേല്‍ ആധിപത്യം കൊടുത്തുകൊണ്ട് ദൈവം മനുഷ്യനെ സൃഷ്ടിച്ചു. (ഉല്‍പത്തി 1:27) അങ്ങനെ ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്റെ ഛായയില്‍ അവിടുന്ന് അവനെ സൃഷ്ടിച്ചു; സ്ത്രീയും പുരുഷനും ആയി അവരെ സൃഷ്ടിച്ചു.
തന്റെ സ്വന്തം ഛായയില്‍ സൃഷ്ടിക്കപ്പെട്ടതും സകലവിധ അധികാരവും ആധിപത്യവും സൗഭാഗ്യവും ഒക്കെ നല്‍കി ദൈവം അനുഗ്രഹിച്ചതുമായ മനുഷ്യനും ദൈവവുമായി അതിരറ്റ സ്‌നേഹവും ഐക്യവും ഉണ്ടായിരുന്നു. ഐക്യത്തില്‍ കഴിഞ്ഞിരുന്ന ദൈവവും മനുഷ്യനുമായുള്ള ബന്ധത്തിന് പിന്നീട് എന്താണ് സംഭവിച്ചത്?
തന്റെ സ്വന്തം ഛായയില്‍ സൃഷ്ടിക്കപ്പെട്ടതും സകലവിധ അധികാരവും ആധിപത്യവും സൗഭാഗ്യവും ഒക്കെ നല്‍കി ദൈവം അനുഗ്രഹിച്ചതുമായ മനുഷ്യനും ദൈവവുമായി അതിരറ്റ സ്‌നേഹവും ഐക്യവും ഉണ്ടായിരുന്നു. ഐക്യത്തില്‍ കഴിഞ്ഞിരുന്ന ദൈവവും മനുഷ്യനുമായുള്ള ബന്ധത്തിന് പിന്നീട് എന്താണ് സംഭവിച്ചത്? എന്തുകൊണ്ട് അപ്രകാരം സംഭവിച്ചു?
ഏദന്‍ തോട്ടവും, വിലക്കപ്പെട്ട ഫലം ഭക്ഷിച്ചതും മറ്റും മനസ്സിലൂടെ കടന്നുപോകുമ്പോള്‍, ഇപ്രകാരം അനുമാനിക്കേണ്ടി വരുന്നു.
സൃഷ്ടിയായ മനുഷ്യന്‍, സ്രഷ്ടാവായ ദൈവത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കൊത്ത് ജീവിക്കണമെന്നും ജീവിക്കു മെന്നും ദൈവം ആഗ്രഹിച്ചിട്ടു ണ്ടാകാം. വിലക്കപ്പെട്ട ഫലം ഭക്ഷിച്ചതുവഴി മനുഷ്യന്‍ ദൈവത്തില്‍ നിന്നും അകന്നു. ദൈവത്തിന്റെ ആഗ്രഹപ്രകാരം മനുഷ്യന്‍ പ്രവര്‍ത്തിക്കാതിരുന്നതോ, അല്ലെങ്കില്‍ ദൈവത്തിന്റെ ആഗ്രഹത്തിന് യോജിക്കാത്ത വിധം മനുഷ്യന്‍ പ്രവര്‍ത്തിച്ചതോ ആകാം ദൈവവും മനുഷ്യനുമായുള്ള ഐക്യം നഷ്ടപ്പെടുന്നതിനും മനുഷ്യന്‍ ദൈവശിക്ഷ ഏറ്റുവാങ്ങുന്നതിനും പറുദീസയില്‍ നിന്ന് പുറത്താക്കപ്പെടുന്നതിനും കാരണമായി ഭവിച്ചത്.
നഷ്ടപ്പെട്ട ഐക്യം പുനഃസ്ഥാപിക്കപ്പെട്ട മാര്‍ഗമാണ് ഇന്നും എപ്പോഴും നമ്മെ ചിന്തിപ്പിക്കേണ്ടതും പ്രചോദിപ്പിക്കേണ്ടതും.
നഷ്ടപ്പെട്ട ഐക്യം പുനഃസ്ഥാപിക്കുന്നതിന് ദൈവം സ്വീകരിച്ച പരിഹാരമാര്‍ഗം അതിശയകരമാണ്. മനുഷ്യനല്ലേ തെറ്റ് ചെയ്തത്? പരിഹാരവും മനുഷ്യന്‍ തന്നെ ചെയ്യണം. മനുഷ്യനെ കൊണ്ട് അത് സാധ്യമാകുമോ? ദൈവം കണ്ടെത്തിയ മാര്‍ഗം വിചിത്രമായിരുന്നു. സാക്ഷാല്‍ ദൈവം തന്നെ, ഒരു സാധാരണ മനുഷ്യനായി ജന്മമെടുക്കുന്നു. മനുഷ്യവംശത്തിന്റെ മുഴുവന്‍ തെറ്റുകള്‍ക്കും പരിഹാരമായി ആ മനുഷ്യന്‍ തന്നെത്തന്നെ കുരിശില്‍ ബലി നല്‍കുന്നു. ആ പരിഹാരബലിയിലൂടെ മനുഷ്യനും ദൈവവും വീണ്ടും ഐക്യപ്പെടുന്നു.
മനുഷ്യനെ ദൈവവുമായി രമ്യപ്പെടുത്തുന്നതിന്, ദൈവം തന്നെത്തന്നെ ശൂന്യനാക്കി മനുഷ്യനായി അവതരിച്ച സുദിനമാണ് ക്രിസ്മസ്. ആ സുദിനം പറയുന്നു ഐക്യം പുനഃസ്ഥാപിക്കാന്‍ സ്വയം ഇല്ലാതാകേണ്ടി വരാം, എളിമപ്പെടേണ്ടി വരാം, താഴ്ന്നു കൊടുക്കേണ്ടി വരാം. ദൈവമായിരുന്നിട്ടുപോലും ഔന്നത്യം പരിഗണിക്കാതെ ദൈവം മനുഷ്യനായി താഴ്ന്നിറങ്ങിയ സുദിനത്തില്‍ മാലാഖമാര്‍ പാടിയതുപോലെ, അനുരഞ്ജനത്തിനുവേണ്ടി താഴ്ന്നു കൊടുക്കുമ്പോള്‍ ഇന്നും മാലാഖമാര്‍ പാടുന്നു; 'അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്ക് സമാധാനം.'