Coverstory

ഭരണഘടനാസാക്ഷരത അത്യാവശ്യം

ഫാ. സാജു ചക്കാലക്കല്‍ സി എം ഐ
ഛത്തീസ്ഗഡില്‍ മലയാളികളായ സിസ്റ്റര്‍ പ്രീതി മേരിയും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസും അന്യായമായി ജയിലില്‍ അടക്കപ്പെട്ടത് കേരളത്തെ ഞെട്ടിച്ചു. സഭയിലും രാഷ്ട്രീയത്തിലും പൊതുസമൂഹത്തിലും അതിന്റെ അനുരണനങ്ങളുണ്ടായി. എങ്കിലും, ഇത് ആദ്യത്തെ സംഭവമല്ല എന്ന യാഥാര്‍ഥ്യം അവശേഷിക്കുന്നു. ഇത് അവസാനത്തെ അക്രമമായിരിക്കില്ല എന്നും സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. മതവര്‍ഗീയതയും ഫാസിസവും പിടമുറുക്കിയിരിക്കുന്ന ഇന്ത്യയിലായിരിക്കും ഇനി സഭയുടെ ഭാവി എന്ന ആശങ്ക ഉയര്‍ന്നിരിക്കുന്നു. എന്തായിരിക്കണം സഭയ്ക്ക് ഈ സാഹചര്യത്തോടുള്ള സമീപനം? ഇതു സംബന്ധിച്ചു നടത്തിയ ഒരു ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കപ്പെട്ട ചില ആശയങ്ങളാണ് ഇവ:
  • ഫാ. സാജു ചക്കാലക്കല്‍ സി എം ഐ

  • (പ്രസിഡന്റ്, നാഷണല്‍ സി ആര്‍ ഐ പ്രൊവിന്‍ഷ്യല്‍, പ്രേഷിത പ്രോവിന്‍സ്, കോയമ്പത്തൂര്‍)

മിഷണറിമാര്‍ക്കെതിരായ അക്രമങ്ങളോടുള്ള പ്രതികരണ ങ്ങള്‍ വിജയകരമാകണമെങ്കില്‍ കൂട്ടായ പരിശ്രമങ്ങള്‍ നടത്താന്‍ തയ്യാറാകണം. സി ബി സി ഐ, സി ആര്‍ ഐ, എന്‍ സി സി ഐ, തുടങ്ങിയ എല്ലാ ക്രിസ്തീയ സംവിധാനങ്ങളെയും ഏകോപിപ്പിച്ച് ഒരേ ലക്ഷ്യത്തോടെ കര്‍മ്മപദ്ധതി രൂപീകരിക്കുകയും സഹകരിച്ച് പ്രവര്‍ത്തിക്കുകയും വേണം. 'ഐകമത്യം മഹാബലം' എന്ന പഴംചൊല്ലനുസരിച്ചു, ക്രൈസ്തവ സമൂഹങ്ങളും സ്ഥാപനങ്ങളും സംവിധാനങ്ങളും ഒരുമിച്ചുനിന്നു തീരുമാനങ്ങള്‍ എടുക്കാനും നടപ്പിലാക്കാനും കഴിയുന്ന സാഹചര്യം നേതൃത്വം സൃഷ്ടിക്കണം.

ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെയും, അത് ഓരോ പൗരനും ഉറപ്പുകൊടുക്കുന്ന അവകാശങ്ങളെയും കടമകളെയും കുറിച്ചു ക്രൈസ്തവ സമൂഹാംഗ ങ്ങളെ ബോധവല്‍ക്കരിക്കേണ്ടത് അത്യാവശ്യമാണ്. വൈദിക വിദ്യാര്‍ഥികള്‍ക്കും സന്ന്യാസ പരിശീലനത്തിലിരിക്കുന്നവര്‍ക്കും മാത്രമല്ല,

ഓരോ ക്രൈസ്തവനും ശരിയായ ദിശയില്‍ കാര്യങ്ങള്‍ ഗ്രഹിക്കത്തക്ക വിധത്തില്‍ ഭരണഘടന സാക്ഷരത ക്ലാസുകള്‍ ക്രമീകരിക്കണം. സുവിശേഷ മൂല്യങ്ങളും ഭാരത ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളും ഔന്നത്യമേറിയ മാനുഷിക കാഴ്ചപ്പാടുകളാണ് നല്‍കുന്നതെന്ന തിരിച്ചറിവ് നാം സ്വന്തമാക്കണം, അതിന് ഉതകുന്ന രീതിയില്‍ ആവശ്യമായി വരുന്ന പക്ഷം മതപഠന ക്ലാസുകള്‍ പോലും ഭരണഘടന സാക്ഷരത വളര്‍ത്താന്‍ ഉപയോഗിക്കണം.

ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ ഹനിക്കപ്പെടുമ്പോള്‍ പ്രതികരിക്കാന്‍ കഴിയുന്ന രീതിയില്‍ പുതിയ ക്രൈസ്തവ തലമുറയെ പരിശീലിപ്പിക്കണം; ന്യായമായ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ സംഘടിതമായി ഭരണഘടനാസംവിധാനങ്ങളും സഭാസംവിധാനങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തനസജ്ജമാകാനും ന്യായത്തിനുവേണ്ടി നിലകൊള്ളാനും എല്ലാവരെയും ശാക്തീകരിക്കാന്‍ ക്രൈസ്തവ കൂട്ടായ്മകള്‍ക്കാകണം.

നീതി കിട്ടാക്കനിയാകുന്ന ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളില്‍ നീതി നിഷേധിക്കപ്പെടുന്ന വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കുംവേണ്ടി നിലകൊള്ളാന്‍ സഭാസംവിധാനങ്ങള്‍ പുനര്‍ക്രമീകരിക്കപ്പെടണം.

നീതി കിട്ടാക്കനിയാകുന്ന ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളില്‍ നീതി നിഷേധിക്കപ്പെടുന്ന വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും വേണ്ടി നിലകൊള്ളാന്‍ സഭാസംവിധാനങ്ങള്‍ പുനര്‍ക്രമീകരിക്കപ്പെടണം.

വൈദികര്‍ക്കും സന്ന്യസ്തര്‍ക്കുമെതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ സഭ പ്രകടിപ്പിക്കുന്ന ശ്രദ്ധ തത്തുല്യമായ അവസ്ഥാന്തരങ്ങളിലൂടെ കടന്നുപോകുന്ന ഏവര്‍ക്കും, പ്രത്യേകിച്ച് അവശസമൂഹങ്ങള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും നീതി നേടി കൊടുക്കുന്നതിലും ഉണ്ടാകേണ്ടിയിരിക്കുന്നു.

കന്യാസ്ത്രീകള്‍ക്കെതിരെയുള്ള കള്ളക്കേസ് പിന്‍വലിക്കണം കത്തോലിക്ക കോണ്‍ഗ്രസ് യൂത്ത് കൗണ്‍സില്‍

വിശുദ്ധ ഡോമിനിക്ക് ഗസ്മാന്‍  (1170-1221) : ആഗസ്റ്റ് 8

അക്രമം നല്‍കുന്ന അവസരം

സമരസപ്പെടുകയല്ല ആവശ്യം

കാറ്റുപറഞ്ഞ സ്വര്‍ഗാരോപിതയായ അമ്മ