Coverstory

സത്യദീപം ടോപ് റീഡർ ട്രയൽ ക്വിസ്

Sathyadeepam

കുടുംബങ്ങളിൽ വായനാശീലത്തെ ഉണർത്തുക എന്ന ഉദ്ദേശത്തോടെ, ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളുമായി സത്യദീപം ടോപ് റീഡർ 2025, മത്സര ഒരുക്കങ്ങൾ ആരംഭിച്ചു. സത്യദീപം വാരിക വായനയുമായി ബന്ധപ്പെട്ട് മൂന്നു മാസത്തിലൊരിക്കൽ വീതം നടക്കുന്ന ഓൺലൈൻ ക്വിസ് മത്സരങ്ങളിൽ വിജയിക്കുന്നവർക്കാണ് സമ്മാനങ്ങൾ.

  • ഒന്നാംഘട്ട മത്സരം ഏപ്രിൽ 13ന് നടക്കും.

  • അതിനു മുന്നൊരുക്കമായി Mini trial quiz Feb.9 തിന് രാത്രി 9.00 pm. - 9.30 pm ന് ഉണ്ടാകും.

  • രജിസ്ട്രേഷനോ രജിസ്ട്രേഷൻ ഫീസോ ഇതിന് ആവശ്യമില്ല.

സ്വന്തമായി ഒരു ജിമെയിൽ അക്കൗണ്ട് ഉള്ളവർക്കാണ് മത്സരിക്കാൻ സാധിക്കുന്നത്. Sathyadeepam.org വെബ്സൈറ്റിലാണ് ക്വിസ് നടക്കുന്നത്. സത്യദീപത്തിന്റെ വെബ്സൈറ്റിലും whatsapp ഗ്രൂപ്പുകളിലും ലിങ്കുകൾ മത്സര ദിവസം വൈകുന്നേരം ലഭ്യമായിരിക്കും.

  • സത്യദീപത്തിന്റെ ജനുവരി, ഫെബ്രുവരി, മാർച്ച് ലക്കങ്ങളെ ആസ്പദമാക്കിയായിരിക്കും ഏപ്രിൽ 13 ലെ മത്സരം.

സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളായി ട്ടാണ് മത്സരം.സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ മത്സരിക്കുന്നവർക്ക് സത്യദീപത്തിൻ്റെ സെൻ്റർ പേജിൽ നിന്നും (8, 9 പേജുകൾ), അന്തർദേശീയ സഭാവാർത്തകളിൽ നിന്നും (12-ാം പേജ്) മാത്രമായിരിക്കും ചോദ്യങ്ങൾ ഉണ്ടാവുക.

  • സീനിയർ വിഭാഗത്തിൽ മത്സരിക്കുന്നവർ സത്യദീപം മുഴുവനായും വായിച്ചൊരുങ്ങണം.

  • ആദ്യഘട്ട മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന വ്യക്തിക്ക്, സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ 5000/- രൂപ വീതവും സീനിയർ വിഭാഗത്തിൽ 10000/- രൂപയുമാണ് സമ്മാനതുക.

തുല്യ മാർക്കുകൾ ഉണ്ടെങ്കിൽ നറുക്കെടുപ്പിലൂടെ വിജയിയെ നിശ്ചയിക്കും.

ഇങ്ങനെ തുടർച്ചയായി മൂന്നു മാസങ്ങൾ ചേർന്നുള്ള നാല് ഘട്ട മത്സരങ്ങളിലൂടെയാണ് 2025 സത്യദീപം ടോപ് റീഡർ പൂർണമാവുക.

  • നാലു ഫേസുകളിലുള്ള മത്സരങ്ങളിലും കൂടി ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്നയാൾക്ക് 25,000 രൂപ സമ്മാനം ലഭിക്കും.

  • നാലു ഫേസുകളിലും കൂടി മുന്നിലെത്തുന്ന മതാധ്യാപകന്/മാതാധ്യപികയ്ക്ക് 10000 രൂപ സമ്മാനം.

ഏപ്രിൽ 13 ലെ ആദ്യഘട്ട മത്സരത്തിനായി, ജനുവരി 1 മുതലുള്ള സത്യദീപം ലക്കങ്ങൾ ക്രമമായി വായിച്ച് ഒരുങ്ങേണ്ടതാണ്.

  • വിശദവിവരങ്ങളും മത്സരത്തിൻ്റെ ലിങ്കുകളും sathydeepam.org എന്ന വെബ് സൈറ്റിലും

  • sathydeepamonline എന്ന youtube, insta, ചാനലുകളിലും നൽകപ്പെടും.

  • സത്യദീപം വാട്സാപ്പ് ഗ്രൂപ്പുകളിൽ അംഗമാകാൻ ഈ നമ്പരിലേക്ക് മെസ്സേജ് അയച്ചാൽ മതിയാവും.

  • +91 90723 47384

Please follow us on

വെബ്സൈറ്റ് : https://www.sathyadeepam.org

വാട്സാപ് ഗ്രൂപ്പ് : https://chat.whatsapp.com/CGZaiTBWedd7AWFRGLPBkN

യുട്യൂബ് : https://youtube.com/@sathyadeepamonline?si=U2jVaFz2fiQe5d-o

ഇൻസ്റ്റഗ്രാം : https://www.instagram.com/sathyadeepam1online?igsh=ZjZyaHI1cHozMHhp

സഹൃദയവേദി വജ്രജൂബിലി മന്ദിര ഫണ്ട് ഉദ്ഘാടനം ചെയ്തു

വിശ്വാസപരിശീലന വാര്‍ഷികം ആഘോഷിച്ചു

ഏഴു സഹോദര രക്തസാക്ഷികളും അമ്മ വിശുദ്ധ ഫെലിസിറ്റിയും (165) : ജൂലൈ 10

തീര്‍ഥാടനത്തിനു നമ്മുടെ വിശ്വാസജീവിതത്തില്‍ നിര്‍ണ്ണായക പങ്കുണ്ട്

അഫെക്ക് : തകര്‍ന്നുവീഴുന്ന കോട്ട